കൊളംബിയന്‍ പ്രസിഡണ്ട് യുവാന്‍ മാനുവല്‍ സാന്റോസിന് സമാധാന നോബേല്‍
ഹവാന: 2016ലെ സമാധാനത്തിലുള്ള നോബേല്‍ സമ്മാനം കൊളംബിയന്‍ പ്രസിഡണ്ട് യുവാന്‍ മാനുവല്‍ സാന്റോസിന്.വിമത സംഘടനയായ റവല്യൂഷണറി ആംഡ് ഫോഴ്സുമായി ഉടമ്പടി ഒപ്പുവെച്ച് രാജ്യത്ത് സമാധാനം തിരികെ കൊണ്ടുവന്നതിനാണ് ബഹുമതി.
1964 മുതല്‍ കൊളംബിയയില്‍ നിലനില്‍ക്കുന്ന ആഭ്യന്തര ലഹളയുടെ അവസാനം കൂടിയായിരുന്നു ഇത്. കൊളംബിയന്‍ പ്രസിഡന്റും വിമത സംഘടനയുടെ തലവനായ ടിമോ ചെങ്കോ ജിമെനസും ക്യൂബയിലെ ഹവാനയില്‍ നടത്തിയ സംയുക്ത പത്രസമ്മേളനത്തിലാണ് സമാധാന ഉടമ്പടിയെ സംബന്ധിച്ച കാര്യങ്ങള്‍ പുറത്തു വിട്ടത്.

സാന്തോസിന്റെ
വിമതരുമായി 52 വര്‍ഷം നീണ്ടുനിന്ന യുദ്ധത്തിന് അന്ത്യമായത് സാന്തോസിന്റെ നേതൃത്വത്തില്‍ നടന്ന സമാധാന ഉടമ്പടി വഴിയായിരുന്നു. മുന്‍ പ്രസിഡന്റ് അല്‍വാരോ ഉറിബെ ഉള്‍പ്പെടെയുള്ളവരുടെ ശക്തമായ എതിര്‍പ്പ് മറികടന്നായിരുന്നു ഇടതു വിമതരായ റവല്യൂഷനറി ആംഡ് ഫോഴ്സസ് ഓഫ് കൊളംബിയയുമായി സമാധാന കരാര്‍ ഒപ്പിടാന്‍ മുന്‍കയ്യെടുത്തത്.

സമാധാനത്തിനുള്ള നീക്കങ്ങളെ
ഒക്ടോബര്‍ രണ്ടിന് നടന്ന ഹിത പരിശോധനയില്‍ കൊളംബിയന്‍ ജനത സമാധാനക്കരാര്‍ തള്ളിക്കളഞ്ഞു. ജനങ്ങള്‍ തള്ളിക്കളഞ്ഞത് കരാറിലെ വ്യവസ്ഥകളെ ആണ് സമാധാനത്തിനുള്ള നീക്കങ്ങളെ അല്ലെന്നും നോബല്‍ പുരസ്കാര കമ്മറ്റി വ്യക്തമാക്കി.

കൊളംബിയയുടെ 32ാമത്തെ പ്രസിഡന്റായ സാന്തോസ് 2006 മുതല്‍ 2010 വരെ പ്രതിരോധ മന്ത്രിയായിരുന്നു. ആഗസ്ത് 10ന് കൊളംബിയയിലെ ബൊഗോട്ടയിലാണ് ജനിച്ചത്.
BREAKING NEWS The 2016 #NobelPrize #Peace is awarded to Colombian President Juan Manuel Santos pic.twitter.com/7OhiCruc1o
— The Nobel Prize (@NobelPrize) October 7, 2016
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications