കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊളംബിയന്‍ പ്രസിഡണ്ട് യുവാന്‍ മാനുവല്‍ സാന്റോസിന് സമാധാന നോബേല്‍

  • By Akhila
Google Oneindia Malayalam News

ഹവാന: 2016ലെ സമാധാനത്തിലുള്ള നോബേല്‍ സമ്മാനം കൊളംബിയന്‍ പ്രസിഡണ്ട് യുവാന്‍ മാനുവല്‍ സാന്റോസിന്.വിമത സംഘടനയായ റവല്യൂഷണറി ആംഡ് ഫോഴ്‌സുമായി ഉടമ്പടി ഒപ്പുവെച്ച് രാജ്യത്ത് സമാധാനം തിരികെ കൊണ്ടുവന്നതിനാണ് ബഹുമതി.

1964 മുതല്‍ കൊളംബിയയില്‍ നിലനില്‍ക്കുന്ന ആഭ്യന്തര ലഹളയുടെ അവസാനം കൂടിയായിരുന്നു ഇത്. കൊളംബിയന്‍ പ്രസിഡന്റും വിമത സംഘടനയുടെ തലവനായ ടിമോ ചെങ്കോ ജിമെനസും ക്യൂബയിലെ ഹവാനയില്‍ നടത്തിയ സംയുക്ത പത്രസമ്മേളനത്തിലാണ് സമാധാന ഉടമ്പടിയെ സംബന്ധിച്ച കാര്യങ്ങള്‍ പുറത്തു വിട്ടത്.

സാന്തോസിന്റെ

സാന്തോസിന്റെ

വിമതരുമായി 52 വര്‍ഷം നീണ്ടുനിന്ന യുദ്ധത്തിന് അന്ത്യമായത് സാന്തോസിന്റെ നേതൃത്വത്തില്‍ നടന്ന സമാധാന ഉടമ്പടി വഴിയായിരുന്നു. മുന്‍ പ്രസിഡന്റ് അല്‍വാരോ ഉറിബെ ഉള്‍പ്പെടെയുള്ളവരുടെ ശക്തമായ എതിര്‍പ്പ് മറികടന്നായിരുന്നു ഇടതു വിമതരായ റവല്യൂഷനറി ആംഡ് ഫോഴ്‌സസ് ഓഫ് കൊളംബിയയുമായി സമാധാന കരാര്‍ ഒപ്പിടാന്‍ മുന്‍കയ്യെടുത്തത്.

സമാധാനത്തിനുള്ള നീക്കങ്ങളെ

സമാധാനത്തിനുള്ള നീക്കങ്ങളെ

ഒക്ടോബര്‍ രണ്ടിന് നടന്ന ഹിത പരിശോധനയില്‍ കൊളംബിയന്‍ ജനത സമാധാനക്കരാര്‍ തള്ളിക്കളഞ്ഞു. ജനങ്ങള്‍ തള്ളിക്കളഞ്ഞത് കരാറിലെ വ്യവസ്ഥകളെ ആണ് സമാധാനത്തിനുള്ള നീക്കങ്ങളെ അല്ലെന്നും നോബല്‍ പുരസ്‌കാര കമ്മറ്റി വ്യക്തമാക്കി.

ജുവാന്‍ മാനുവല്‍ സാന്തോസ്

കൊളംബിയയുടെ 32ാമത്തെ പ്രസിഡന്റായ സാന്തോസ് 2006 മുതല്‍ 2010 വരെ പ്രതിരോധ മന്ത്രിയായിരുന്നു. ആഗസ്ത് 10ന് കൊളംബിയയിലെ ബൊഗോട്ടയിലാണ് ജനിച്ചത്.

English summary
Colombian president Juan Manuel Santos wins Nobel peace prize 2016.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X