പേരെന്താ?എബിസിഡിഇഎഫ്ജിഎച്ച്‌ഐജെ
പേരെന്താ?എബിസിഡിഇഎഫ്ജിഎച്ച്‌ഐജെ
ബൊഗോട്ട: നിങ്ങളുടെ പേരെന്താ? എബിസിഡിഇഎഫ്ജിഎച്ച്‌ഐജെകെഎല്‍എംഎന്‍. എബിസിഡിഇഎഫ്ജിഎച്ച്‌ഐജെകെഎല്‍എംഎന്‍ന്നോ? അതെ എബിസിഡിഇഎഫ്ജിഎച്ച്‌ഐജെകെഎല്‍എംഎന്‍ എന്നു തന്നെ. എബിസിഡിഇഎഫ്ജിന്നു വിളിച്ചാല്‍ വിളികേള്‍ക്കാന്‍ കൊളംബിയയില്‍ ഒരു അധ്യാപികയുണ്ട്. സ്വന്തം പേരു പല തവണ മാറ്റുന്നതില്‍ ആനന്ദം കണ്ടെത്തുന്ന ഈ അധ്യാപിക ഏറ്റവുമൊടുവില്‍ പേരു മാറ്റിയത് ഇങ്ങനെയാണ്- എബിസിഡിഇഎഫ്ജി എച്ച്‌ഐജെകെഎല്‍എംഎന്‍ ഒപിക്യുആര്‍എസ്ടി യുവിഡബ്ല്യുഎക്‌സ്‌വൈസെഡ്.
ആദ്യ പേര് എബിസിഡിഇഎഫ്ജിഎച്ച്‌ഐജെകെഎല്‍എംഎന്‍ എന്നും രണ്ടാമത്തെ പേര് ഒപിക്യുആര്‍എസ്ടി യുവിഡബ്ല്യുഎക്‌സ്‌വൈസെഡ് എന്നുമാണ്. ഇതിനു മുന്‍പ് ലേഡിസുംഗ സൈബോര്‍ഗ് എന്നു പേരുമാറ്റിയ മുപ്പത്തിയാറുകാരിക്ക് പക്ഷേ ഇക്കുറി രണ്ടു വര്‍ഷത്തെ ശ്രമത്തിനൊടുവിലാണ് പേരുമാറ്റത്തിന് അനുമതി കിട്ടിയത്.

എപ്പോഴും ആളുകളില്‍ അദ്ഭുതം ജനിപ്പിക്കാനാണ് എനിക്കിഷ്ടം. - പേരുമാറ്റത്തിന്റെ കാരണം യുവതി വെളിപ്പെടുത്തുന്നു. എബിസിഡിഇഎഫ്ജി ചില്ലറക്കാരിയല്ല. കൊളംബിയയിലെ മൂന്നു സര്‍വകലാശാലകളില്‍ കലയും ഫൊട്ടോഗ്രഫിയും പഠിപ്പിക്കുകയാണ് അവര്‍. അതോടൊപ്പം ഫാഷന്‍ ഡിസൈനറുമാണ്.
പേരിലൂടെ പ്രശസ്തി നേടിയ എബിസിഡിഇഎഫ്ജി ഇനി അടുത്തത് എന്തു പേരാണു സ്വീകരിക്കുക എന്തോ?












Click it and Unblock the Notifications