അബദ്ധത്തില്‍ ഒരു എസ്എംഎസ്; 53 കാരിയും 23കാരനും പ്രണയിച്ച് വിവാഹിതരായി
കൊളറാഡോ: ചില കാര്യങ്ങള്‍ അങ്ങിനെയാണ്. എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് നമുക്ക് ഒരു പിടിയുമുണ്ടാകില്ല. ഒരു സെക്കന്റെ് മതി ജീവിതം മാറിമറിയാന്‍. പറയുന്നത് അമേരിക്കയിലെ കൊളറാഡോ സ്വദേശിനിയായ കേസി ബര്‍ഗ് ആണ്. അമ്പത്തിമൂന്നു വയസുള്ള കേസി വിവാഹമോചിതയായിരുന്നെങ്കിലും ഇപ്പോള്‍ ഒരു ഇരുപത്തിമൂന്നുകാരന്റെ ഭാര്യയാണ്.
കേസി പറയുന്നതില്‍ കാര്യമുണ്ടെന്ന് അവരുടെ കഥകേള്‍ക്കുമ്പോള്‍ മറ്റുള്ളവര്‍ക്കും ബോധ്യമാകും. ഏതൊ ഒരു നമ്പര്‍ മാറി എസ്എംഎസ് അയച്ച നിമിഷമാണ് കേസിയുടെ ജീവിതം മാറ്റിമറിച്ചത്. കേസിയുടേത് മാത്രമല്ല, എസ്എംഎസ് ലഭിച്ച ഹെന്റി ഗ്ലെന്റിങ്ങിന്റെ അവസ്ഥയും മറിച്ചല്ല. തീര്‍ത്തും അപരിചിതരായി ഒരു പക്ഷേ ഒരിക്കലും കണ്ടുമുട്ടാത്തവരായി കഴിയേണ്ടവര്‍ ഇന്ന് ജീവിതം പങ്കിടുകയാണ്.

ഒരു യാത്രയ്ക്കിടയില്‍ കേസി തന്റെ പുതിയ സഹപ്രവര്‍ത്തകയ്ക്ക് അയച്ച എംഎംഎസ് നമ്പര്‍ മാറി ഹെന്റിക്കു ലഭിക്കുകയായിരുന്നു. നിങ്ങള്‍ ഉദ്ദേശിച്ചയാള്‍ ഞാനല്ലെന്നും എന്നാല്‍, ഒരു സൗഹൃദം വാഗ്ദാനം ചെയ്ത് ഹെന്റി മറുപടിയും അയച്ചു. തുടക്കത്തില്‍ മടിച്ചു മടിച്ചാണെങ്കിലും ഇരുവരും സൗഹൃദം പങ്കിടാന്‍ തയ്യാറായി.
ഒരാഴ്ചയ്ക്കുശേഷം ഇവര്‍ കണ്ടുമുട്ടുകയും ചെയ്തു. ആദ്യ കാഴ്ചയില്‍ തന്നെ പരസ്പരം ബോധിച്ചതോടെ പ്രണയത്തില്‍ വീഴാനും താമസമുണ്ടായില്ല. പ്രായം ഒരിക്കിലും തങ്ങളുടെ പ്രണയത്തിനോ കുടുംബ ജീവിതത്തിനോ തടസമാകില്ലെന്ന് ഇരുവരും ഒരേ സ്വരത്തില്‍ പറയുന്നു. തങ്ങള്‍ തമ്മില്‍ ആദ്യം മുതല്‍ക്കേ ഒരു കെമിസ്ട്രി ഉണ്ടായിരുന്നു. ആ കെമിസ്ട്രിയാണ് വിവാഹത്തില്‍ കലാശിക്കാന്‍ കാരണമായതെന്നും പ്രണയിനികള്‍ പറഞ്ഞു.












Click it and Unblock the Notifications