കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കണിയാംപറമ്പില്‍ മേരി മാത്യു മെമ്മോറിയല്‍ അവാര്‍ഡ് വിതരണവും ലൈഫ് കെയര്‍ പദ്ധതി ഉദ്ഘാടനവും

ക്യൂന്‍സ്‌ലാന്‍ഡിലെ ബിലോയ്‌ല സെന്‍റ് ജോസഫ് പാരിഷ് ഹാളിലായിരുന്നു ചടങ്ങ്

Google Oneindia Malayalam News

ബ്രിസ്‌ബെയ്ന്‍: കണിയാംപറമ്പില്‍ മേരി മാത്യുവിന്റെ നാലാമത് അനുസ്മരണത്തോട് അനുബന്ധിച്ച് മേരി മാത്യു മെമ്മോറിയല്‍ ലൈഫ് കെയര്‍ പദ്ധതിയുടെ ഉദ്ഘാടനവും മേരി മാത്യു മെമ്മോറിയല്‍ അവാര്‍ഡ് വിതരണവും നടത്തി.

ക്യൂന്‍സ്‌ലാന്റിലെ ബിലോയ്‌ല സെന്റ്. ജോസഫ് പാരിഷ് ഹാളില്‍ നടന്ന ചടങ്ങ് ബനാന ഷെയര്‍ കൗണ്‍സില്‍ മേയര്‍ സിആര്‍ നെവ് ജി ഫെറിയര്‍ ഉദ്ഘാടനം ചെയ്തു. വേള്‍ഡ് മദര്‍ വിഷന്‍ ഡയറക്ടര്‍ ജോയ് കെ മാത്യു അധ്യക്ഷനായിരുന്നു. ആഗ്നസ് ജോയ് സ്വാഗതം പറഞ്ഞു.

function

മേരി മാത്യു മെമ്മോറിയല്‍ ലൈഫ് കെയര്‍ പദ്ധതിയുടെ ഭാഗമായി ഭൂരഹിതരായ നിര്‍ധന കുടുംബങ്ങള്‍ക്ക് ഭവന നിര്‍മ്മാണത്തിനാവശ്യമായ സ്ഥലം സൗജന്യമായി നല്‍കുന്ന പദ്ധതി ബനാന ഷെയര്‍ കൗണ്‍സിലര്‍ ഡേവിഡ് സ്‌നെല്‍ ഉദ്ഘാടനം ചെയ്തു. വാലീസ് റീജന്‍ ക്യൂന്‍സ്‌ലാന്റ് പാരിഷ് പുരോഹിതന്‍ ഫാ. തദേയൂസ് ലാസര്‍ അനുസ്മരണ പ്രഭാഷണവും ഡെപ്യൂട്ടി മേയര്‍ വാറന്‍ മിഡില്‍ടണ്‍ മുഖ്യ പ്രഭാഷണവും നടത്തി.

brisbane

മദര്‍ തെരേസയെകുറിച്ചുള്ള ദ ഏയ്ഞ്ചല്‍ ഓഫ് ടെന്‍ഡര്‍നസ്സ് ഡോക്ക്യുമെന്ററിയുടെ ഡിവിഡി റോട്ടറി ഇന്റര്‍നാഷണല്‍ ക്ലബ് പ്രസിഡന്റ് ആന്റണ്‍ മുള്ളര്‍, ടി ആന്‍ഡ് എല്‍ കാറ്റില്‍ ഫാം എം ഡി. ടോം ലോറന്‍സിന് നല്‍കി പ്രകാശനം ചെയ്തു. കൊല്‍ക്കത്തയില്‍ മദര്‍ തേരേസയേയും മദറിന്റെ ശുശ്രൂഷാകേന്ദ്രങ്ങളും സന്ദര്‍ശിച്ച അനുഭവങ്ങള്‍ പ്രതിപാദിച്ചുകൊണ്ട് ജോയ് കെ മാത്യു എഴുതി സംവിധാനം ചെയ്തതാണ് ദ ഏയ്ഞ്ചല്‍ ഓഫ് ടെന്‍ഡര്‍നസ്സ്. ജീവകാരുണ്യ പ്രവര്‍ത്തനത്തിലും സന്ദേശ ചലച്ചിത്ര നിര്‍മാണ-വിതരണ രംഗത്തും ശ്രദ്ധേയമായ വേള്‍ഡ് മദര്‍ വിഷന്റെ മൂന്നാമത് മേരി മാത്യു മെമ്മോറിയല്‍ അവാര്‍ഡുകള്‍ ഗേയ് ഫ്രെയ്‌സര്‍, ജോന്‍ കോണ്‍ ഫീല്‍ഡ് , വെന്‍ഡി സിഫ്റ്റ് ,റോബിന്‍ ഷീഡി, ഇല്‍ഡിക്കോ ജോസന്‍ എന്നിവര്‍ക്ക് ക്യൂന്‍സ്‌ലാന്റ് സീനിയര്‍ പോലീസ് ഓഫീസര്‍ ടോം ഗാര്‍ഡിനെര്‍ വിതരണം ചെയ്തു. വ്യത്യസ്ത മേഖലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ചവര്‍ക്കാണ് പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തത്.

ഓസ്‌ട്രേലിയന്‍ ചലച്ചിത്ര സംവിധായകന്‍ ലൂക്ക് ഗ്രഹം, അന്താരാഷ്ട്ര ബാസ്‌ക്കറ്റ് ബോള്‍ താരം ബ്ലയര്‍ സ്മിത്, ക്യൂന്‍സ്‌ലാന്റ് ചിഫ് പോലീസ് ഓഫീസര്‍ നിക്ക് പാറ്റണ്‍, സംഗീതജ്ഞനും ഇന്‍ഡോര്‍ ബോള്‍ താരവും നടനുമായ ജെഫ് ഡി.ജിറ്റ് എന്നിവര്‍ പുരസ്‌കാര ജേതാക്കളെ അഭിനന്ദിച്ചു. തെരേസ ജോയ് നന്ദി പറഞ്ഞു. ചടങ്ങില്‍ ക്യൂന്‍സ്‌ലന്റിലെ കലാ, കായിക, സാഹിത്യ, മാധ്യമ, ആത്മീയ മേഖലകളിലെ നിരവധി പേര്‍ പരിപാടിയില്‍ സംബന്ധിച്ചു.

English summary
English Commemoration Kaniyamparabmil Mary Mathew and award distribution held on June 30th.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X