Get Updates
Get notified of breaking news, exclusive insights, and must-see stories!

മഹാമാരിയില്‍ ഒപ്പം നിന്നു; മോദിക്ക് ഡൊമിനിക്കയുടെ പരമോന്നത പുരസ്‌കാരം

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് രാജ്യത്തിന്റെ പരമോന്നത പുരസ്‌കാരം സമ്മാനിക്കുമെന്ന് ഡൊമിനിക്ക. കൊവിഡ് മഹാമാരി കാലത്ത് ഡൊമിനിക്കയ്ക്ക് നല്‍കിയ സംഭാവനകള്‍ക്കും ഇന്ത്യയും ഡൊമിനിക്കയും തമ്മിലുള്ള പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനുള്ള അദ്ദേഹത്തിന്റെ സമര്‍പ്പണത്തെയും മാനിച്ചാണ് പുരസ്‌കാരം സമ്മാനിക്കുന്നത് എന്ന് കോമണ്‍വെല്‍ത്ത് ഓഫ് ഡൊമിനിക്ക അറിയിച്ചു.

രാജ്യത്തെ പരമോന്നത ദേശീയ അവാര്‍ഡായ ഡൊമിനിക്ക അവാര്‍ഡ് ഓഫ് ഓണര്‍ ആണ് നരേന്ദ്ര മോദിക്ക് സമ്മാനിക്കുക. നവംബര്‍ 19 മുതല്‍ 21 വരെ ഗയാനയിലെ ജോര്‍ജ്ജ്ടൗണില്‍ നടക്കുന്ന ഇന്ത്യ-കാരികോം ഉച്ചകോടിയില്‍ കോമണ്‍വെല്‍ത്ത് ഓഫ് ഡൊമിനിക്കയുടെ പ്രസിഡന്റ് സില്‍വാനി ബര്‍ട്ടണ്‍ അവാര്‍ഡ് സമ്മാനിക്കും എന്നും പ്രതിനിധികള്‍ അറിയിച്ചു. 2021 ഫെബ്രുവരിയില്‍ ഇന്ത്യ ഡൊമിനിക്കയ്ക്ക് 70,000 ഡോസ് അസ്ട്രസെനെക്ക കൊവിഡ് വാക്‌സിന്‍ നല്‍കിയിരുന്നു.

Narendra Modi

ഇത് അയല്‍രാജ്യമായ കരീബിയന്‍ രാജ്യങ്ങളെ സഹായിക്കാന്‍ ഡൊമിനിക്കയെ അനുവദിച്ചു. മോദിയുടെ നേതൃത്വത്തില്‍ ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, വിവരസാങ്കേതികവിദ്യ തുടങ്ങിയ മേഖലകളില്‍ ഇന്ത്യയുടെ തുടര്‍ച്ചയായ പിന്തുണ ഡൊമിനിക്കയ്ക്ക് ലഭിക്കുന്നുണ്ട്. ആഗോള കാലാവസ്ഥാ പ്രതിരോധവും സുസ്ഥിര വികസനവും സംബന്ധിച്ച മോദിയുടെ പ്രതിബദ്ധതയ്ക്കുള്ള ബഹുമതിയാണ് അംഗീകാരം എന്ന് പ്രധാനമന്ത്രി സ്‌കെറിറ്റ് പറഞ്ഞു.

ഡൊമിനിക്കയോടും വിശാലമായ കരീബിയന്‍ പ്രദേശത്തോടും നരേന്ദ്ര മോദി കാണിക്കുന്ന ഐക്യദാര്‍ഢ്യത്തിനുള്ള തങ്ങളുടെ നന്ദിയാണ് ഈ അവാര്‍ഡിലൂടെ പ്രകടിപ്പിക്കുന്നത് എന്നും സ്‌കെറിറ്റ് പറയുന്നു.'ആഗോള ആരോഗ്യ പ്രതിസന്ധിക്കിടയില്‍ ഏറ്റവും ആവശ്യമുള്ള സമയത്ത് ഞങ്ങള്‍ക്കൊപ്പം നിന്ന് ഡൊമിനിക്കയുടെ യഥാര്‍ത്ഥ പങ്കാളിയാണ് നരേന്ദ്ര മോദി,' അദ്ദേഹം പറഞ്ഞു.

അദ്ദേഹത്തിന്റെ പിന്തുണയ്ക്കുള്ള നന്ദിയുടെ പ്രതീകമായും നമ്മുടെ രാജ്യങ്ങള്‍ തമ്മിലുള്ള ശക്തമായ ബന്ധത്തിന്റെ പ്രതിഫലനമായും ഡൊമിനിക്കയുടെ പരമോന്നത ദേശീയ ബഹുമതി അദ്ദേഹത്തിന് സമ്മാനിക്കുന്നത് തങ്ങള്‍ക്ക് സന്തോഷമുള്ള കാര്യമാണ് എന്നും അദ്ദേഹം വ്യക്തമാക്കി. ഈ പങ്കാളിത്തം കെട്ടിപ്പടുക്കുന്നതിനും പുരോഗതിയെയും പ്രതിരോധത്തെയും കുറിച്ചുള്ള കാഴ്ചപ്പാട് മുന്നോട്ട് കൊണ്ടുപോകുന്നതിന് സഹകരണം ഉറപ്പാക്കണം എന്നും ഡൊമിനിക്കയുടെ പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള പ്രസ്താവനയില്‍ പറഞ്ഞു.

കാലാവസ്ഥാ വ്യതിയാനവും ഭൗമരാഷ്ട്രീയ സംഘട്ടനങ്ങളും പോലുള്ള ആഗോള പ്രശ്നങ്ങളെ അഭിസംബോധന ചെയ്യുന്നതില്‍ സംയുക്ത ശ്രമങ്ങളുടെ പ്രാധാന്യം മോദി എടുത്തുകാണിച്ചതായും പ്രസ്താവനയില്‍ പറയുന്നു. ഡൊമിനിക്കയുമായും കരീബിയന്‍ മേഖലയുമായും സഹകരിക്കാനുള്ള ഇന്ത്യയുടെ പ്രതിബദ്ധതയും മോദി അറിയിച്ചിട്ടുണ്ട്. കോമണ്‍വെല്‍ത്ത് ഓഫ് ഡൊമിനിക്കയുടെ പ്രസിഡണ്ട് ഹെര്‍ എക്സലന്‍സി സില്‍വാനി ബര്‍ട്ടണും പ്രധാനമന്ത്രി ബഹുമാനപ്പെട്ട റൂസ്വെല്‍റ്റ് സ്‌കെറിറ്റും ഇന്ത്യ-കാരികോം ഉച്ചകോടിയില്‍ പങ്കെടുക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+