പെണ്ണിന്റെ തുടയില്‍ പിടിച്ച നേതാവിനെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പുറത്താക്കി
ബീജിംഗ്: ട്രെയിനില്‍ വെച്ച് പെണ്‍കുട്ടിയുടെ തുടയില്‍ പിടിച്ച കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാവിന് പണി കിട്ടി. വാംഗ് ക്വികാംഗ് എന്ന 38 കാരനായ ചൈനീസ് ഉദ്യോഗസ്ഥനാണ് ട്രെയിനില്‍ വെച്ച് പെണ്‍കുട്ടിയുടെ തുടയില്‍ പിടിച്ചത്. കുട്ടിക്കുപ്പായമിട്ട് അടുത്തുനിന്ന പെണ്‍കുട്ടിയുടെ ശരീരത്തിലാണ് ഇയാള്‍ ഒന്നും അറിയാത്തത് പോലെ രണ്ട് തവണ കയറിപ്പിടിച്ചത്.
എന്താണ് സംഭവിക്കുന്നത് എന്ന് മനസിലാകാതിരുന്ന പെണ്‍കുട്ടി ഒന്നും പ്രതികരിച്ചില്ല. തുടയില്‍ ആരോ കൈവെച്ചു എങ്കിലും ആരാണ് എന്ന് മനസിലായിരുന്നില്ലെന്ന് പെണ്‍കുട്ടി പറഞ്ഞു. എന്നാല്‍ സംഭവം മറ്റ് യാത്രക്കാര്‍ വീഡിയോയില്‍ പകര്‍ത്തുന്നുണ്ടായിരുന്നു. രണ്ടാമതും ഇയാള്‍ പെണ്‍കുട്ടിയുടെ ശരീരത്തില്‍ തൊട്ടതും വീഡിയോയില്‍ പതിഞ്ഞു.

വീഡിയോ ഓണ്‍ലൈനില്‍ വൈറലായതും പാര്‍ട്ടിയുടെ ഉത്തരവാദിത്തം വഹിച്ചിരുന്ന മുന്‍ നേതാവിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കേണ്ടി വന്നു ചൈനയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക്. പെണ്‍കുട്ടിയോടൊ, വാംഗ് ക്വികാംഗിനോടോ വീഡിയോ പിടിച്ച ആള് ഒരക്ഷരം പോലും മിണ്ടിയിരുന്നില്ല എന്നതാണ് രസകരം. ഓണ്‍ലൈനില്‍ വീഡിയോ പ്രചരിച്ചതിനെത്തുടര്‍ന്നാണ് ആളുകള്‍ വിവരം അറിഞ്ഞത്. വാംഗ് ക്വികാംഗിനെ തിരിച്ചറിയാത്ത പലരും സെര്‍ച്ച് ചെയ്താണ് ഇദ്ദേഹത്തെ കണ്ടെത്തിയത്.
ഉറങ്ങുന്നതിനിടെ താന്‍ അറിയാതെ പെണ്‍കുട്ടിയെ മുട്ടിയതാണ് എന്നാണ് വാംഗ് ക്വികാംഗ് പോലീസില്‍ നല്കിയ മൊഴി. എന്നാല്‍ സംഭവം നടക്കുമ്പോള്‍ വാംഗ് ക്വികാംഗ് ഉറങ്ങുകയായിരുന്നില്ല എന്ന് വിഡിയോയില്‍ വ്യക്തമാണ്. ഇദ്ദേഹത്തിന്റെ കണ്ണുകള്‍ തുറന്ന നിലയിലാണെന്ന് വീഡിയോയില്‍ കാണാം. കഴിഞ്ഞ ജൂണ്‍ 20 നായിരുന്നു സംഭവം നടന്നത്. ടെലഗ്രാഫാണ് സംഭവം റിപ്പോർട്ട് ചെയ്തത്.
-
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍ -
'രസികനി'ലെ ആ വികൃതിപ്പയ്യൻ; നടൻ ഹരിമുരളിയെ മരിച്ച നിലയിൽ കണ്ടെത്തി -
വെള്ളാപ്പള്ളി തെറിച്ചു..! എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി ഹൈക്കോടതി -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
"രാജ്യം സുരക്ഷിതമായ കൈകളിൽ"; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹൻലാൽ -
പാചകവാതക ക്ഷാമത്തില്‍ നില്‍ക്കില്ല.. ഇനി പെട്രോളും ഡീസലും കിട്ടില്ല! കാരണം മോദിയുടെ നയമെന്ന് ഐസക് -
അമ്പലപ്പുഴയിൽ വിഎസിന്റെ മകൻ വിഎ അരുൺ കുമാറിനെ ഇറക്കാൻ സിപിഎം; ലക്ഷ്യം ജി സുധാകരനോ? -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
ജി സുധാകരൻ സിപിഎം വിട്ടു, സ്വതന്ത്രനായി മത്സരിക്കും; 'കോൺഗ്രസിന്റെയോ ബിജെപിയുടെയോ പിന്തുണ തേടില്ല' -
പെരുമ്പാവൂർ ‘സസ്പെൻസിൽ’; പാലക്കാട് രാഹുലിന് പകരം ആര് വരും? തീരുമാനമാകാതെ നേമം മണ്ഡലവും -
കേരളം കത്തുന്നു! താപനില കുതിച്ചുയരുന്നു; പുറത്തിറങ്ങുന്നവർ സൂക്ഷിക്കുക












Click it and Unblock the Notifications