കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പോണ്‍താരം.... റഷ്യന്‍ ബന്ധം.... ട്രംപിന്റെ അഭിഭാഷകന്‍ രഹസ്യം ചോര്‍ത്തി!! പ്രസിഡന്റും കുടുങ്ങും!!

ട്രംപിന്റെ അഭിഭാഷകന്‍ വിവരങ്ങള്‍ ചോര്‍ത്തിയെന്ന് റിപ്പോര്‍ട്ട്

Google Oneindia Malayalam News

വാഷിങ്ടണ്‍: പോണ്‍താരം സ്‌റ്റോമി ഡാനിയല്‍സ് തന്ന എട്ടിന്റെ പണി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് എത്രത്തോളം കുരുക്കിലാക്കിയിരിക്കുകയാണെന്ന് എല്ലാവര്‍ക്കുമറിയാം. ട്രംപ് മാത്രമല്ല അഭിഭാഷകന്‍ മൈക്കല്‍ കോഹനും ഈയൊരു സംഭവത്തില്‍ പുലിവാല് പിടിച്ച് നില്‍ക്കുകയാണ്. എന്നാല്‍ അശ്ലീല നടി ഇക്കാര്യത്തില്‍ ട്രംപിനെ വെറുതെവിടാന്‍ ഉദ്ദേശമില്ലെന്നാണ് തോന്നുന്നത്. മൈക്കല്‍ കോഹനെതിരെ റഷ്യന്‍ ബന്ധം ആരോപിച്ച് രംഗത്തെത്തിയിരിക്കുകയാണ് സ്റ്റോമിയുടെ അഭിഭാഷകന്‍.

റഷ്യന്‍ ബിസിനസുകാര്‍ മുതല്‍ സ്വിസ് മരുന്നുവ്യാപാരികള്‍ വരെ കോഹന്റെ കമ്പനിയുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചെന്നാണ് സ്‌റ്റോമിയുടെ അഭിഭാഷകന്‍ ആരോപിച്ചിരിക്കുന്നത്. ഇത് എഫ്ബിഐക്ക് മുന്നില്‍ വെളിപ്പെടുത്തുമെന്നാണ് സൂചന. നേരത്തെ തന്നെ കോഹന്‍ എഫ്ബിഐയുടെ നോട്ടപ്പുള്ളിയാണ്. അതിന് പുറമേയാണ് ഈ ആരോപണങ്ങളും വന്നിരിക്കുന്നത്.

വമ്പന്‍ തുക കൈപറ്റി

വമ്പന്‍ തുക കൈപറ്റി

കോഹന്‍ അഴിമതിക്കാരനാണെന്നും അദ്ദേഹം രാജ്യതാല്‍പര്യത്തെ അട്ടിമറിക്കുകയും ചെയ്‌തെന്നാണ് സ്റ്റോമിയുടെ അഭിഭാഷകന്റെ ആരോപണം. കോഹന്റെ കണ്‍സല്‍ട്ടിങ് കമ്പനി റഷ്യന്‍ ബിസിനസുകാരില്‍ നിന്ന് പണം വാങ്ങിയെന്നാണ് ആരോപണം. അമേരിക്കയില്‍ നിന്നും വിദേശത്ത് നിന്നുമുള്ള മറ്റ് കമ്പനികളില്‍ നിന്നും കോഹന്‍ പണം വാങ്ങിയതായി ആരോപിച്ച് നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്. സ്വിസ് മരുന്നു കമ്പനിയായ നൊവാര്‍ട്ടിസ് എജിയും യുഎസ് ടെലികമ്മ്യൂണിക്കേഷന്‍സ് കമ്പനിയുമാണ് ഗുരുതരമായ ആരോപണങ്ങള്‍ കോഹനെതിരെ ഉന്നയിച്ചിരിക്കുന്നത്.

വിവരങ്ങള്‍ ചോര്‍ത്തി

വിവരങ്ങള്‍ ചോര്‍ത്തി

കോഹന്റെ കമ്പനിയായ എസന്‍ഷ്യല്‍ കണ്‍സല്‍ട്ടന്റ്‌സ് ട്രംപ് ഭരണകൂടത്തില്‍ നിന്ന് വിവരങ്ങള്‍ ചോര്‍ത്തിയെന്നാണ് ആരോപണം. ഈ കമ്പനികളെ ബാധിക്കുന്ന വിഷയങ്ങള്‍ മുന്‍കൂട്ടി അറിയിക്കാനാണ് കോഹന്‍ പണം വാങ്ങിയത്. ഇത് ഗുരുതരകുറ്റമാണ്. ഈ വിഷയത്തില്‍ ട്രംപും കുടുങ്ങിയിട്ടുണ്ട്. കോഹന്‍ ഈ വിവരങ്ങള്‍ കൈമാറിയത് ട്രംപിന്റെ സമ്മതോടെയാണെന്ന് റിപ്പോര്‍ട്ടുണ്ട്. അങ്ങനെയെങ്കില്‍ പ്രസിഡന്റിന് മുന്നോട്ടുള്ള കാര്യങ്ങള്‍ അത്ര സുഖകരമായിരിക്കില്ല. ഒന്നുകില്‍ കോഹനെതിരെ കേസെടുക്കുകയോ അല്ലെങ്കില്‍ അദ്ദേഹത്തെ തള്ളിപ്പറയുകയോ ചെയ്യാന്‍ ട്രംപ് തയ്യാറാവേണ്ടി വരും.

ദക്ഷിണകൊറിയന്‍ കമ്പനി

ദക്ഷിണകൊറിയന്‍ കമ്പനി

ദക്ഷിണകൊറിയന്‍ കമ്പനിയായ എയറോസ്‌പേസ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് അക്കൗണ്ടിങ് സംബന്ധമായ വിഷയങ്ങള്‍ക്ക് കോഹനെ സമീപിച്ചു എന്ന് വെളിപ്പെടുത്തിയിട്ടുണ്ട്. യുഎസ് സ്‌പെഷ്യല്‍ കൗണ്‍സലായ റോബര്‍ട്ട് മുള്ളര്‍ തങ്ങളെ ബന്ധപ്പെട്ടിരുന്നുവെന്ന് നൊവാര്‍ട്ടിസും എയറോസ്‌പേസും പറയുന്നു. തങ്ങള്‍ കോഹന്റെ കമ്പനിയോട് ആവശ്യപ്പെട്ട കാര്യങ്ങളെ പറ്റി ചോദിക്കാനായിരുന്നു ഇത്. മുള്ളര്‍ കമ്പനികള്‍ ആവശ്യപ്പെട്ട നിര്‍ണായക വിവരങ്ങള്‍ പെട്ടെന്ന് തന്നെ കൈമാറുകയും ചെയ്തു. ഇതിന്റെ തെളിവുകള്‍ കമ്പനികള്‍ എഫ്ബിഐക്ക് കൈമാറി. ഈ സംഭവം അടഞ്ഞ അധ്യായമാണെന്നാണ് കമ്പനികള്‍ പറയുന്നത്.

തിരഞ്ഞെടുപ്പിന് ശേഷം....

തിരഞ്ഞെടുപ്പിന് ശേഷം....

കോഹന്‍ വളരെ ബുദ്ധിപൂര്‍വമാണ് നീക്കങ്ങള്‍ നടത്തിയത്. 2016ല്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് കഴിഞ്ഞതിന് ശേഷമാണ് കോഹന്‍ കമ്പനികളെ സമീപിച്ചത്. പിന്നീട് ട്രംപ് തിരഞ്ഞെടുക്കപ്പെട്ട ശേഷം വരികയും ചെയ്തു. പുതിയ ഭരണകൂടത്തിന്റെ എല്ലാവിവരങ്ങളും നിങ്ങള്‍ക്ക് ലഭ്യമാക്കാന്‍ സഹായിക്കാമെന്നായിരുന്നു കോഹന്റെ വാഗ്ദാനം. ഇതോടെ നൊവാര്‍ട്ടിസിന്റെ സിഇഒയായ ജോ ജിമനസ് കോഹനുമായി കരാറുണ്ടാക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. അതേസമയം സംഭവത്തില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി സെനറ്ററെ ചോദ്യം ചെയ്യുമെന്ന് സൂചന. ഇയാള്‍ക്ക് പണമിടപാടിനെ കുറിച്ച് അറിയാമെന്നാണ് സൂചന.

ട്രംപിനെ സ്വാധീനിക്കാന്‍....

ട്രംപിനെ സ്വാധീനിക്കാന്‍....

ട്രംപിനെ സ്വാധീനിക്കാന്‍ കോഹന്‍ കടുത്ത രീതിയിലുള്ള ഇടപെടലുകള്‍ നടത്തിയിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അതേസമയം ആരോപണങ്ങള്‍ വന്നിട്ടും എന്തുകൊണ്ടാണ് ഈ കമ്പനികള്‍ക്കെതിരെ പ്രസിഡന്റ് നടപടിയെടുക്കാതിരുന്നതെന്ന് ചോദ്യമുയര്‍ന്നിട്ടുണ്ട്. ഇക്കാര്യങ്ങളെ കുറിച്ച് അറിയില്ലെന്നാണ് വൈറ്റ്ഹൗസ് വക്താവ് സാറാ സാന്‍ഡേഴ്‌സ് പറഞ്ഞത്. അതേസമയം സ്റ്റോമിയുടെ അഭിഭാഷകന്‍ മൈക്കല്‍ അവനാറ്റിയുടെ കൈവശം കോഹന്റെ സാമ്പത്തിക ഇടപാടുകളെ കുറിച്ചുള്ള രേഖകളുണ്ട്. എന്നാല്‍ ഇവ നിയമവിരുദ്ധമായി സ്വന്തമാക്കിയതാണെങ്കില്‍ അവനാറ്റിയും കുരുക്കിലാവും. ആരോപണങ്ങള്‍ കോഹന്‍ നിഷേധിച്ചിട്ടുണ്ട്.

രാജ്യത്തിന് വേണ്ടി ഒരുപാട് സഹിച്ചതാണ്.... സോണിയ തികഞ്ഞ രാജ്യസ്‌നേഹി!! ബിജെപിയെ പൊളിച്ചടുക്കി രാഹുല്‍രാജ്യത്തിന് വേണ്ടി ഒരുപാട് സഹിച്ചതാണ്.... സോണിയ തികഞ്ഞ രാജ്യസ്‌നേഹി!! ബിജെപിയെ പൊളിച്ചടുക്കി രാഹുല്‍

പോണ്‍താരത്തിന് കൈക്കൂലി.. അവിഹിത ബന്ധമില്ല, കിടപ്പറ കഥയുമില്ല, ട്രംപിന്‍റെ കുറ്റസമ്മതം, എല്ലാം സത്യംപോണ്‍താരത്തിന് കൈക്കൂലി.. അവിഹിത ബന്ധമില്ല, കിടപ്പറ കഥയുമില്ല, ട്രംപിന്‍റെ കുറ്റസമ്മതം, എല്ലാം സത്യം

English summary
Companies detail payments to Trump lawyer
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X