രാജ്യം വിടാമെന്ന അതിമോഹം വേണ്ട കമ്പനികൾക്ക് എട്ടിന്റെ പണിയുമായി ഡൊണാൾഡ് ട്രംപ്
ബിസിനസ് മെച്ചപ്പെടുത്താൻ വിദേശത്തേക്ക് ചേക്കാറാമെന്ന് കരുതിയിരുന്ന അമേരിക്കൻ കമ്പനികൾക്ക് ഇരുട്ടടിയായി നിയുക്ത പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രഖ്യാപനം. രാജ്യം വിടാനാണ് ഉദ്ദേശമെങ്കിൽ അനന്തരഫലം അനുഭവിക്കാൻ തയ്യാറായിക്കൊള്ളൂ എന്നാണ് കമ്പനികൾക്ക് ട്രംപ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. രാജ്യത്തിനകത്ത് ഏത് സ്റ്റേറ്റിൽ വേണമെങ്കിലും പ്രവർത്തിക്കാം. മറ്റൊരു രാജ്യത്തേക്ക് പോകണമെങ്കിൽ കമ്പനികൾക്ക് ഇനി വൻ തുക നികുതി നൽകേണ്ടി വരും.

മെക്സിക്കോയിലേക്ക് പോകാനിരുന്ന എയർ കണ്ടീഷണിംഗ് നിർമ്മാണ കമ്പനിയായ കരിയർ കോർപുമായുള്ള ചർച്ച വിജയമായ ശേഷമായിരുന്നു ട്രംപിന്റെ പ്രതികരണം. ആയിരത്തോളം പേരുടെ ജോലി സംരക്ഷിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും കരിയർ പ്ലാന്റിൽ നടത്തിയ പ്രസംഗത്തിൽ ട്രംപ് പറഞ്ഞു. പ്രസിഡന്റെ തെരഞ്ഞെടുപ്പ് പ്രചരണ സമയത്ത് തന്നെ രാജ്യം വിടുന്ന കമ്പനികൾക്ക് അനന്തര ഫലം അനുഭവിക്കേണ്ടി വരുമെന്ന് ട്രംപ് വ്യക്തമാക്കിയിരുന്നു.
കുറഞ്ഞ ഉത്പാദന ചെലവാണ് അമേരിക്കൻ കമ്പനികളെ മെക്സിക്കോയിലേക്കും ഏഷ്യൻ രാജ്യങ്ങളിലേക്കും ചുവടുമാറ്റാൻ പ്രേരിപ്പിക്കുന്ന പ്രധാന ഘടകം.












Click it and Unblock the Notifications