Get Updates
Get notified of breaking news, exclusive insights, and must-see stories!

സമ്പൂർണ്ണ ലോക്ക്ഡൗണ്‍ നീട്ടി ഒമാൻ: രാജ്യത്ത് നിയന്ത്രണം കടുപ്പിച്ചു

മസ്കത്ത്: ഒമാനിലെ സമ്പൂർണ്ണ ലോക്ക്ഡൗണ്‍ വീണ്ടും നീട്ടി. കൊവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിൽ ജൂലൈ 24 വരെയാണ് നീട്ടിയിട്ടുള്ളത്. ബലിപെരുന്നാൾ ആയതിനാൽ ജുലൈ 20 മുതൽ 22 വരെയുള്ള തിയ്യതികളിൽ നേരത്തെ പ്രഖ്യാപിച്ചിരുന്ന ലോക്ക്ഡൗണാണ് ഇപ്പോൾ നീട്ടിയിട്ടുള്ളത്. ഇത് സംബന്ധിച്ച് ഒമാൻ സുപ്രീം കമ്മറ്റി ഉത്തരവും പുറപ്പെടുവിപ്പിച്ചിട്ടുണ്ട്.

കൊറോണ വൈറസിന്റെ പുതിയ വകഭേദങ്ങൾ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ രാജ്യത്തെ പൌരന്മാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന് വേണ്ടിയാണ് നീക്കം. നേരത്തെയുണ്ടായിരുന്ന കൊവിഡ് വകഭേദങ്ങളെ അപേക്ഷിച്ച് വേഗത്തിൽ പടർന്നുപിടിക്കുന്നതാണ് പുതിയ വകഭേദങ്ങൾ. ഇതും നിയന്ത്രണങ്ങൾ ശക്തമാക്കുന്നതിന് കാരണമായിട്ടുണ്ട്.

05-oman-600-1626

അതേ സമയം ജൂലൈ 24 ശനിയാഴ്ട പുലർച്ചെ നാല് മണിക്ക് ലോക്ക്ഡൌൺ അവസാനിക്കുമെന്നും സുപ്രീം കമ്മറ്റി അറിയിപ്പിൽ വ്യക്തമാക്കി. യാത്രകൾക്ക് ലോക്ക്ഡൗണ്‍ കാലയളവിൽ വിലക്കേർപ്പെടുത്തിയ സുപ്രീം കമ്മറ്റി യാത്രകൾ നടത്തരുതെന്ന കർശന നിർദേശവും നൽകിയിട്ടുണ്ട്. ഇതിനെല്ലാം പുറമേ വാണിജ്യ സ്ഥാപനങ്ങൾ അടച്ചിടണമെന്നും നിർദേശമുണ്ട്.

Recommended Video

cmsvideo
    Canada cancelled all flight services from India | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+