കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഏറ്റവും സുരക്ഷിതമായ ഗര്‍ഭനിരോധന മാര്‍ഗ്ഗം... അതും പുരുഷന്; ഒന്നും പേടിക്കണ്ട, ഒരു കേടും സംഭവിക്കില്ല

  • By Desk
Google Oneindia Malayalam News

നോര്‍ത്ത് കരോലിന(അമേരിക്ക): ഗര്‍ഭ നിരോധനം എന്നത് കാലങ്ങളായി മനുഷ്യന് മുന്നിലുള്ള ഒരു സമസ്യയാണ്. ഗര്‍ഭനിരോധന ഉറകളുടെ തുടക്കവും ഇതിനുള്ള ഉത്തരം തേടിക്കൊണ്ടായിരുന്നു. അതിനും മുമ്പ് പ്രാകൃതമായ പല രീതികളും ഇതിനായി ഉപയോഗിച്ചിരുന്നു.

ഗര്‍ഭ നിരോധന ഉറകള്‍ക്ക് ശേഷം തന്നെ ആയിരുന്നു ഗര്‍ഭ നിരോധന ഗുളികകളുടെ ആവിര്‍ഭാവം. എന്നാല്‍ ഇത്തരം ഗുളികകള്‍ പല ആരോഗ്യ പ്രശ്‌നങ്ങളും സൃഷ്ടിക്കുന്നവയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. കോപ്പര്‍ ടി നിക്ഷേപം പോലുള്ള സംവിധാനങ്ങളും പിന്നീട് വന്നു. എന്നാല്‍ ഇതും ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് വഴിവക്കുന്നവയാണ്.

സെക്‌സ് റോബോട്ടുകള്‍ ബലാത്സംഗം ചെയ്യുമോ? പുരുഷ റോബോട്ടുകളെ കുറിച്ച് ആശങ്ക, അപ്പോൾ സ്ത്രീ റോബോട്ടുകൾ?സെക്‌സ് റോബോട്ടുകള്‍ ബലാത്സംഗം ചെയ്യുമോ? പുരുഷ റോബോട്ടുകളെ കുറിച്ച് ആശങ്ക, അപ്പോൾ സ്ത്രീ റോബോട്ടുകൾ?

ഗര്‍ഭനിരോധന സംവിധാനങ്ങളില്‍, ഉറകളൊഴിയെയുള്ളവ അധികവും സ്ത്രീകളെ മാത്രം ബാധിക്കുന്നവയാണ്(വാസക്ടമി പോലുള്ള ശസ്ത്രക്രിയകളെ മാറ്റി നിര്‍ത്തിയാല്‍). എന്നാല്‍ ഇനി സ്ത്രീകള്‍ ഇക്കാര്യത്തില്‍ അധികം ബുദ്ധിമുട്ടേണ്ടി വരില്ലെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. മരുന്ന് പുരുഷന്‍മാര്‍ തന്നെ എടുത്താല്‍ മതിയാകും. പാര്‍ശ്വഫലങ്ങള്‍ ഒന്നും തന്നെ ഉണ്ടാവുകയും ഇല്ല.

Pills

പുരുഷ ബീജം സഞ്ചരിച്ച് അണ്ഡവും ആയി സംയോജിച്ച് ആണല്ലോ ഗര്‍ഭധാരണം സംഭവിക്കുന്നത്. പുരുഷ ബീജങ്ങളുടെ ചലന ശക്തി ഇല്ലാതാക്കിയാല്‍ പിന്നെ ഗര്‍ഭധാരണത്തെ ഭയക്കേണ്ടതില്ല. ആവശ്യത്തിന് ചലന ശക്തിയില്ലാത്തതാണ് പല പുരുഷന്‍മാര്‍ക്കും സന്താനോല്‍പത്തി ഇല്ലാതാകാനുള്ള കാരണവും.

ദൈവത്തിന്റെ പോരാളികൾക്ക് ഓടാൻ കണ്ടം റെഡി! സഞ്ജുവിന് പിന്നേം യോഗമില്ല; ഹിറ്റ്മാന് കിടുക്കാച്ചി ട്രോൾദൈവത്തിന്റെ പോരാളികൾക്ക് ഓടാൻ കണ്ടം റെഡി! സഞ്ജുവിന് പിന്നേം യോഗമില്ല; ഹിറ്റ്മാന് കിടുക്കാച്ചി ട്രോൾ

ഇപ്പോള്‍ ശാസ്ത്രജ്ഞര്‍ ഒരു പുതിയ സംയുക്തം ആണ് കണ്ടെത്തിയിട്ടുള്ളത്. ഈ സംയുക്തത്തിന് പുരുഷ ബീജങ്ങളും ചലനശക്തി ഇല്ലാതാക്കാന്‍ സാധിക്കും. മറ്റ് ശാരീരിക പ്രശ്‌നങ്ങള്‍ ഒന്നും തന്നെ ഉണ്ടാവുകയും ഇല്ല. പ്ലോസ് വണ്‍ എന്ന ശാസ്ത്ര ജേര്‍ണലില്‍ ആണ് ഇത് സംബന്ധിച്ച പഠന വിവരങ്ങള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇപി055 എന്നാണ് സംയുക്തത്തിന് പേരിട്ടിട്ടുള്ളത്.

പുരുഷ ബീജ പ്രോട്ടീനുകളുമായി ചേര്‍ന്നാണ് ഇവയുടെ പ്രവര്‍ത്തനം. ഇങ്ങനെ സംഭവിക്കുമ്പോള്‍ ബീജത്തിന്റെ ചലന ശേഷിയെ ആണ് ഇത് തടസ്സപ്പെടുത്തുക. അങ്ങനെ വരുമ്പോള്‍ ഗര്‍ഭധാരണത്തിനുള്ള സാധ്യത തുലോം തുച്ഛമായിരിക്കും. ഹോര്‍മോണ്‍ സംബന്ധിയായ പ്രശ്‌നങ്ങളും ഉണ്ടാവില്ല. മാത്രമല്ല, ഒരിക്കല്‍ ഉപയോഗിച്ചു എന്നതുകൊണ്ട് സ്ഥിരമായ വന്ധ്യതയും ഉണ്ടാകില്ല. ദിവസങ്ങള്‍ക്കകം തന്നെ പഴയ നിലയിലേക്ക് തിരിച്ചെത്താനും സാധിക്കും.

എന്തായാലും സംഗതി ഇതുവരെ മനുഷ്യരില്‍ പരീക്ഷിച്ചിട്ടില്ല. കുരങ്ങ് വര്‍ഗ്ഗത്തിലാണ് പരീക്ഷണങ്ങള്‍ പൂര്‍ത്തിയായിട്ടുള്ളത്. അത് സമ്പൂര്‍ണ വിജയവും ആയിരുന്നു. യൂണിവേഴ്‌സിറ്റി ഓഫ് നോര്‍ത്ത കരോലിനയിലെ പ്രൊഫസര്‍ മൈക്കല്‍ ഒ റാന്‍ഡിന്റെ നേതൃത്വത്തിലാണ് ഗവേഷണങ്ങള്‍ നടക്കുന്നത്. മനുഷ്യരില്‍ ഇത് പരീക്ഷിക്കാന്‍ ഇനിയും കടമ്പകള്‍ ഏറെ കടക്കേണ്ടതുണ്ട്.

English summary
In a step towards male contraceptive pills without side effects, scientists have identified a compound that can slow the overall mobility of the sperm without affecting hormones.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X