കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുവൈത്തിലെ നിർബന്ധിത ഹോട്ടൽ ക്വാറന്റീൻ; അഞ്ച് വിഭാഗങ്ങള്‍ക്ക് ഇളവ്

Google Oneindia Malayalam News

കുവൈത്ത് സിറ്റി; വിദേശ രാജ്യങ്ങളില്‍ നിന്നും കുവൈറ്റിലെത്തുന്നവര്‍ക്ക് നിര്‍ബന്ധമാക്കിയിരുന്ന 14 ദിവസത്തെ ഹോട്ടല്‍ ക്വാറന്റീനിൽ ഇളവ് പ്രഖ്യാപിച്ചു.
സിവില്‍ ഏവിയേഷന്‍ ഡയറക്ടറേറ്റാണ് കഴിഞ്ഞ ദിവസം ഇത് സംബന്ധിച്ച പുതിയ മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കിയത്. 5 വിഭാഗങ്ങളിലുള്ളവര്‍ക്കാണ് ഇളവ്

നയതന്ത്ര പ്രതിനിധികൾ, അവരുടെ പങ്കാളികൾ, കുട്ടികൾ, അവരുടെ വീട്ടുജോലിക്കാർ എന്നിവര്‍ക്കും വിദേശത്ത് ചികിത്സ കഴിഞ്ഞ് മ‌ടങ്ങിയെത്തുന്ന കുവൈറ്റ് പൗരന്മാര്‍ക്കും അവരോടൊപ്പമുള്ളവർക്കുമാണ് ക്വാറന്‍റൈനില്‍ ഇളവുകള്‍ നല്കിയിട്ടുണ്ട്. ഇവര്‍ ചികിത്സ നടത്തിയ രാജ്യത്തെ കുവൈറ്റ് ഹെല്‍ത്ത് ഓഫീസില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ്. വിദേശ സര്‍വ്വകലാശാലകളില്‍ നിന്നും പരീക്ഷകള്‍ക്കു ശേഷം മ‌ടങ്ങിയെത്തുന്ന കുവൈറ്റ് സ്വദേശികളായ വിദ്യാര്‍ഥികൾക്കും ഇളവുണ്ട്. അതേസമയം ഇവര്‍ പരീക്ഷ നടന്ന തിയതിയുള്ള സര്‍ട്ടിഫിക്കറ്റും കുവൈറ്റ് കള്‍ച്ചറല്‍ ഓഫീസില്‍ നിന്നും ലഭിക്കുന്ന സര്‍ട്ടിഫിക്കറ്റും ഹാജരാക്കിയാല്‍ മാത്രമേ ഇളവ് ലഭിക്കുകയുള്ളൂ.

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ മാതാപിതാക്കള്‍ക്കൊപ്പം കോവിഡ് വാക്‌സിന്‍ സ്വീകരിക്കുന്നു

 kuwait-1614

പൊതു-സ്വകാര്യ ആരോഗ്യ പ്രവർത്തകർക്കും അവരുടെ ഏറ്റവുമടുത്ത കുടുംബാംഗങ്ങൾക്കും ജീവനക്കാർക്കും ഹോട്ടല്‍ ക്വാറന്റെനില്‍ ഇളവുകളുണ്ട്. തനിയെ യാത്ര ചെയ്ത് എത്തുന്ന 18 വയസ്സില്‍ താഴെയുള്ളവര്‍ക്കും ഹോട്ടല്‍ ക്വാറന്‍റൈന്‍ വ്യവസ്ഥകളില്‍ ഇളവ് നല്കിയിട്ടുണ്ട്.

ഇളവ് ലഭിച്ച ഈ അഞ്ച് വിഭാഗക്കാരും 14 ദിവസം വീടുകളില്‍ ക്വാറന്‍റൈന്‍ കഴിയുകയും സ്വന്തം ചിലവില്‍ രണ്ട് പിസിആര്‍ ടെസ്റ്റ് നടത്തുകയും വേണം. ആദ്യ ടെസ്റ്റ് കുവൈറ്റില്‍ വിമാനമിറങ്ങിയ ഉടനെയും രണ്ടാമത്തേത് ക്വാറന്‍റൈന്‍ തുടങ്ങി ആറാമത്തെ ദിവസവുമാണ് എടുക്കേണ്ടത്. കൂടാതെ ആരോഗ്യ മന്ത്രാലയത്തിന്‍റെ ക്ലോനിക് ആപ്ലിക്കേഷനില്‍ രജിസ്റ്റര്‍ ചെയ്യുകയും വേണം.

അതേസമയം നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയിട്ടും കുവൈറ്റില്‍ കൊവിഡ് വ്യാപനത്തില്‍ കുറവില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇപ്പോഴും അടച്ചിട്ടിരിക്കുയാണ്. ഫെബ്രുവരി ഏഴു മുതല്‍ ജിം , സലൂണ്‍ തുടങ്ങിയവയും പ്രവര്‍ത്തിക്കുന്നില്ല. രാജ്യത്ത് എത്തിച്ചേരുന്നവര്‍ക്ക് കര്‍ശനമായ ക്വാറന്റൈന്‍ ആണ് കുവൈറ്റ് നടപ്പാക്കുന്നത്. സമ്പര്‍ക്കത്തിലൂടെയാണ് കൂടുതല്‍ രോഗവ്യാപനമെന്നാണ് കണക്കുകള്‍ പറയുന്നത്.

Recommended Video

cmsvideo
NCP മൂന്ന് സീറ്റുകളിൽ മത്സരിക്കും : Minister A K Saseendran | Oneindia Malayalam

English summary
Compulsory hotel quarantine in Kuwait; Concessions for five categories
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X