കൊവിഡ് പിടിമുറുക്കുന്നു; ആൽഫ വകഭേദം നായ്ക്കളിലും പൂച്ചകളിലും; പഠന റിപ്പോർട്ട് പുറത്ത്
കൊവിഡ് പിടിമുറുക്കുന്നു; ആൽഫ വകഭേദം നായ്ക്കളിലും പൂച്ചകളിലും; പഠന റിപ്പോർട്ട് പുറത്ത്
കോവിഡ് പിടി മുറുക്കുന്നതായുളള പഠന റിപ്പോർട്ടുകൾ പുറത്ത്. വെറ്ററിനറി റെക്കോർഡ് ജേണലിലാണ് ഇത്തരത്തിലുളള പഠനം പ്രസിദ്ധീകരിച്ചത്. വളർത്തുമൃഗങ്ങളായ നായ്ക്കളിലും പൂച്ചകളിലും സാർസ് കോവ് 2 ന്റെ ആൽഫ വകഭേദം ബാധിച്ചേക്കാമെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. ഈ വകഭേദത്തെ യുകെ വേരിയന്റ് അല്ലെങ്കിൽ B.1.1.7 എന്നറിയപ്പെടുന്നു ഇത്തരത്തിലുളള സാർസ് കോവ് 2 ന്റെ ആൽഫ വകഭേദം തെക്ക് കിഴക്കൻ ഇംഗ്ലണ്ടിലാണ് ആദ്യമായി റിപ്പോർട്ട് ചെയ്തതെന്ന് പഠന റിപ്പോർട്ടിൽ പറയുന്നു.

ഈ വകഭേദത്തിന് വർദ്ധിച്ച സംക്രമണ ക്ഷമതയാണ് ഉളളതെന്നും ഈ പകർച്ചാവ്യാധി കാരണം ഇംഗ്ലണ്ടിൽ നിലവിലുള്ള വകഭേദങ്ങളെ അതിവേഗം മറികടക്കാൻ സാധിക്കുമെന്നും പഠനത്തിൽ പറയുന്നു. വളർത്ത് മൃഗങ്ങളിൽ സാർസ് കോവ് 2 ആൽഫ വകഭേദത്തിന്റെ ആദ്യ തിരിച്ചറിയൽ പഠനവും അതിന്റെ പഠന റിപ്പോർട്ടുമാണ് പുറത്ത് വന്നിരിക്കുന്നത്.
അതേസമയം, സംശയത്തെ തുടർന്ന് വളർത്ത് മൃഗങ്ങളിൽ പരിശോധന നടത്തി. ഇതിൽ രണ്ട് പൂച്ചകൾക്കും ഒരു നായയ്ക്കും പി സി ആർ പരിശോധനയിൽ പോസിറ്റീവ് ഫലം ആയി.

ഈ വളർത്തുമൃഗങ്ങൾക്ക് അസുഖം വരുന്നതിന് ആഴ്ചകൾക്ക് മുമ്പ് ശ്വാസകോശ സംബന്ധമായ രോഗ ലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നതായും പഠനത്തിൽ പറയുന്നു.
അതോടൊപ്പം, ഈ വളർത്തുമൃഗങ്ങൾക്കെല്ലാം കഠിനമായ ഹൃദയപേശികളുടെ വീക്കം ഉൾപ്പെടെയുളളവ ഉണ്ടായിരുന്നതായി - യുകെയിലെ റാൽഫ് വെറ്ററിനറി റഫറൽ സെന്ററിലെ ഗവേഷകനായ ലൂക്കാ ഫെറാസിൻ വ്യക്തമാക്കിയിട്ടുണ്ട്.

അദ്ദേഹം പറഞ്ഞത് ഇങ്ങനെ;
കൊവിഡ് 19 ആൽഫ വേരിയന്റ് ബാധിച്ച പൂച്ചകളുടെയും നായ്ക്കളുടെയും കേസുകളുടെ ആദ്യ വിവരം ഞങ്ങളുടെ പഠനം റിപ്പോർട്ട് ചെയ്യുന്നു. ഒപ്പമുണ്ടമായിരുന്ന മറ്റ് മൃഗങ്ങൾക്ക് സാർസ് കോവ് 2 ബാധിക്കാനുള്ള സാധ്യത കൂടുതലാണെന്നും ലൂക്കാ പറഞ്ഞു.
വളർത്ത് മൃഗങ്ങളിൽ കൊവിഡ് അണുബാധ താരതമ്യേന അപൂർവമായ അവസ്ഥയായി തുടരുന്നു. ഞങ്ങളുടെ നിരീക്ഷണങ്ങളെ അടിസ്ഥാനമാക്കി മനുഷ്യരിൽ നിന്ന് വളർത്ത് മൃഗങ്ങളിലേക്കാണ് ഇത് പകരുന്നത്. ഇത് തിരിച്ചും സംഭവിക്കാമെന്നാണ് കരുതുന്നതായി അദ്ദേഹം കൂട്ടിച്ചേർത്തു.
Recommended Video

അതേസമയ, ചൈനയിലെ വുഹാനിൽ പൊട്ടി പുറപ്പെട്ട കോവിഡ് വൈറസ് മനുഷ്യരിൽ തലവേദന, ശ്വാസതടസ്സം, തൊണ്ട വേദന, രുചിയും മണവും നഷ്ടപ്പെടൽ, തലകറക്കം, ജലദോഷം, വേദന, മൂക്കൊലിപ്പ്, ഛർദി, വയറിളക്കം, ചൊറിച്ചിൽ, ചെങ്കണ്ണ് എന്നിവയാണ് കോവിഡിന്റെ പ്രധാന ലക്ഷണങ്ങൾ. പുതിയ ചില പഠനങ്ങൾ അനുസരിച്ച് ശ്വാസകോശത്തെ മാത്രമല്ല ശരീരത്തിലെ എല്ലാ അവയവങ്ങളെയും കോവിഡ് ബാധിക്കും. കൂടാതെ കുട്ടികളിൽ അപൂർവ്വ അവസ്ഥയായ മൾട്ടി സിസ്റ്റം ഇൻഫ്ലമേറ്ററി ലക്ഷണങ്ങൾക്കും കാരണമാകും. ഓർമ്മപ്രശ്നങ്ങൾ, മസ്തിഷ്ക വീക്കം, തലച്ചോറിൽ രക്തം കട്ടപിടിക്കൽ എന്നിവയ്ക്കും കാരണമായേക്കാം. ഉത്ക്കണ്ഠ, വിഷാദം എന്നിവ അടക്കം മാനസികാരോഗ്യത്തിനും കോവിഡ് കനത്ത വെല്ലുവിളി ഉയർത്തുന്നുവെന്നും ചില പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു.
അതുപോലെ തന്നെ രുചിയും മണവും തിരികെ ലഭിക്കാൻ ഒരു വർഷം വരെ സമയമെടത്തേക്കാമെന്ന് പുതിയ പഠന റിപ്പോർട്ട്. 2020 ന്റെ തുടക്കത്തിൽ മഹാമാരി ആരംഭിച്ചത് മുതൽ കോവിഡ് അനുബന്ധമായി വരുന്ന അനോസ്മിയ അഥവാ രുചിയും ഗന്ധവും പൂർണ്ണമായും നഷ്ടപ്പെടൽ രോഗത്തിന്റെ പ്രധാന ലക്ഷണമായി ഉയർന്നുവന്നിരുന്നു. ഗന്ധം നഷ്ടപ്പെടുന്നത് ഒരു വ്യക്തിയുടെ ജീവിതത്തെ സാരമായി ബാധിക്കും. ഇതുവഴി ഭക്ഷണം ആസ്വദിച്ച് കഴിക്കാൻ കഴിയാതെ വരും. മാത്രമല്ല വായുവിലൂടെയുള്ള ചില അപകടങ്ങൾ കണ്ടെത്താൻ സാധിക്കാതെ വരികയും ഇന്ദ്രിയങ്ങളെ ആശ്രയിച്ചുള്ള മറ്റ് പ്രവർത്തനങ്ങൾ തടസ്സപ്പെടുകയും ചെയ്യും.
-
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ത്രിഗ്രഹി യോഗം വരുന്നു; ഈ രാശിക്കാർക്ക് ശത്രുക്കളുടെ മേൽ ജയം, പുതിയ കാറും വീടും..! മാർച്ച് 15 മുതൽ -
'മന്ത്രിയെ ഭാര്യ കൈയോടെ പൊക്കിയത് അറിഞ്ഞില്ലെ? സ്റ്റാഫ് മർദ്ദിച്ചു', ഗണേഷ് കുമാറിനെതിരെ കെ എസ് യു -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
ഇന്ത്യ ഭയന്നത് സംഭവിക്കുന്നു; ക്രൂഡ് ഓയില്‍ വില 30 ശതമാനം കൂടി, സ്വര്‍ണം വിട്ടോടാന്‍ കാരണം മറ്റൊന്ന് -
പ്രണയിക്കുന്നത് തെറ്റല്ല, തുടരും; ആരും വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെടേണ്ടെന്നും ഗണേഷ് കുമാർ -
കേരളത്തിൽ പാമ്പ് ശല്യം രൂക്ഷം; ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ അറിയുക -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'വീട്ടിലെ കക്കൂസ് മാലിന്യം പുറത്തേക്ക് ഒഴുക്കി, പ്രതിഷേധിച്ചു', മമ്മൂട്ടിക്കെതിരെ ചാനലിൽ വിളിച്ച് ആരോപണം -
ഇറാന്റെ പുതിയ പരമോന്നത നേതാവായി മൊജ്തബ ഖാംനഇ അധികാരമേറ്റു; ഉറ്റുനോക്കി ലോകം












Click it and Unblock the Notifications