കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിറിയയിലെ യുദ്ധം സൗദി പാപ്പരാകുമെന്ന് മുന്നറിയിപ്പ്, ആയുധം നല്കാന്‍ പോലും പണമില്ല

  • By ജാനകി
Google Oneindia Malayalam News

റിയാദ്: ലോകം ഏറെ ആശങ്കയോടെ ഉറ്റുനോക്കുന്ന പ്രശ്‌നമാണ് സിറിയയിലേതി. സൗദി അറേബ്യയും തുര്‍ക്കിയും കരയുദ്ധത്തിനായി തയ്യാറെടുത്തതോടെയാണ് സിറിയന്‍ പ്രതിസന്ധി മൂന്നാം ലോക യുദ്ധത്തിലേയ്ക്ക് പോലും വിരല്‍ ചൂണ്ടിയത്. സിറിയയിലെ ഏറ്റവും പുതിയ സ്ഥിതിഗതികള്‍ സൗദി അറേബ്യയുടെ ആശങ്ക വര്‍ധിപ്പിയ്ക്കുന്നു. സിറിയയിലേയ്ക്കുള്ള സൈനിക സഹായം ഉടന്‍ തന്നെ വര്‍ധിപ്പിയ്‌ക്കേണ്ടി വരുമെന്നതാണ് സൗദിയുടെ ആശങ്കയ്ക്ക് കാരണം.

സിറിയയില്‍ കരയുദ്ധമല്ലാതെ രക്ഷയില്ലെന്ന് സൗദി... വ്യോമാക്രമണം അത്ര പോര?സിറിയയില്‍ കരയുദ്ധമല്ലാതെ രക്ഷയില്ലെന്ന് സൗദി... വ്യോമാക്രമണം അത്ര പോര?

റഷ്യ ആണവായുധം പ്രയോഗിച്ചേക്കും, തുര്‍ക്കി യുദ്ധത്തില്‍ നിന്ന് പിന്മാറുന്നു? സൗദി ആപത്തിലേക്ക്റഷ്യ ആണവായുധം പ്രയോഗിച്ചേക്കും, തുര്‍ക്കി യുദ്ധത്തില്‍ നിന്ന് പിന്മാറുന്നു? സൗദി ആപത്തിലേക്ക്

ഐസിസ് ഉള്‍പ്പടെയുള്ള വിമതരുടെ ശക്തി കേന്ദ്രമായ സിറിയയിലെ അലെപ്പോ നഗരം റഷ്യയും അസദിന്റെ സൈന്യവും ആക്രമിയ്ക്കുകയാണ്. തുടര്‍ച്ചയായ ആക്രമണത്തില്‍ ഐസിസ് മാത്രമല്ല മറ്റ് വിമത സംഘടനകള്‍ക്കും പിടിച്ച് നില്‍ക്കാനാകുന്നില്ല. എത്രയും വേഗം സിറിയയില്‍ ഐസിസ് ഒഴികെയുള്ള വിമതര്‍ക്ക് കൂടുതല്‍ സൈനിക സഹായം നല്‍കേണ്ട അവസ്ഥയിലാണ് സൗദി അറേബ്യ.

സൗദി-തുര്‍ക്കി സഖ്യത്തിന് കരുത്തേകാന്‍ യൂറോപ്യന്‍ രാജ്യങ്ങളും? കരയുദ്ധം ലോകയുദ്ധമായി മാറുന്നു?സൗദി-തുര്‍ക്കി സഖ്യത്തിന് കരുത്തേകാന്‍ യൂറോപ്യന്‍ രാജ്യങ്ങളും? കരയുദ്ധം ലോകയുദ്ധമായി മാറുന്നു?

എന്നാല്‍ നിലവിലെ സാമ്പത്തിക സ്ഥിതി ഇതിന് തടസമാവുകയുമാണ്. സൗദി മന്ത്രിസഭയില്‍ പോലും സിറിയയ്ക്ക് സൈനിക സഹായം നല്‍കുന്നതിനെതിരെ ഭിന്നാഭിപ്രായമുണ്ട്.

അലെപ്പോയില്‍

അലെപ്പോയില്‍

അലെപ്പോയില്‍ റഷ്യയും ബാഷര്‍ അല്‍ അസദിന്റെ സൈന്യവും വിമതര്‍ക്കെതിരെ പോരാട്ടം നടത്തുന്നുണ്ട്

വിമതര്‍

വിമതര്‍

സര്‍ക്കാരിനെതിരെ പ്രക്ഷോഭം നടത്തുന്ന സൗദി അറേബ്യ ആയുധങ്ങളും മിസൈലുകളും സഹായത്തിന് നല്‍കിയ അല്‍ നുസ്ര ഉള്‍പ്പടെയുള്ള വിമതരും അലെപ്പോയില്‍ ഉണ്ട്

നേരിടാന്‍

നേരിടാന്‍

അസദ് സൈന്യത്തേയും റഷ്യയേയും നേരിടാന്‍ ഈ വിമതര്‍ക്ക് ആയുധങ്ങള്‍ പോരെന്ന് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു

ആവശ്യം...

ആവശ്യം...

എത്രയും വേഗം ആയുധസഹായം വിമതര്‍ക്ക് നല്‍കാന്‍ സൗദി നിര്‍ബന്ധിതമാകുന്നുവെന്നും അല്‍ ജസീറയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

എന്താകും

എന്താകും

റഷ്യയുടെ നീക്കം സൗദിയെ ചൊടിപ്പിച്ചിട്ടുണ്ട്. അസദിനെതിരെ പോരാടാന്‍ സൗദി സര്‍വ്വ സഹായങ്ങളും നല്‍കുന്ന വിമതരും അലെപ്പോയില്‍ ആക്രമിയ്ക്കപ്പെടുന്നു

പ്രതിസന്ധി

പ്രതിസന്ധി

എണ്ണവില ഇടിഞ്ഞതിനാല്‍ സൗദിയിലെ സാമ്പത്തിക പ്രതിസന്ധി പരസ്യമായ രഹസ്യമാണ്.

മുറുമുറുപ്പ്

മുറുമുറുപ്പ്

സൗദി യെമനില്‍ യുദ്ധം നടത്തുന്നതും ഇപ്പോള്‍ സിറിയയില്‍ കൂടുതല്‍ സൈനിക നീക്കം നടത്തുന്നതും ഭരണതലപ്പത്ത് തന്നെ അസ്വസ്ഥത ഉണ്ടാക്കിയിട്ടുണ്ട്

വേണോ

വേണോ

സിറിയന്‍ വിമതര്‍ക്ക് സൈനിക സഹായം നല്‍കേണ്ടെന്ന് ചില സൗദി മന്ത്രിമാര്‍ പറയുന്നു

 അടിപതറും

അടിപതറും

ഒരു യുദ്ധം കൂടി വന്നാല്‍ സൗദിയുടെ സാമ്പത്തിക സ്ഥിതി തകരും എന്നും ഉറപ്പായി

ഒന്നിനും വയ്യാതെ

ഒന്നിനും വയ്യാതെ

സിറിയന്‍ പ്രതിസന്ധിയില്‍ ഒന്നിനുമാകാതെ ബുദ്ധിമുട്ടുകയാണ് സൗദി. നിലവില്‍ സിറിയന്‍ പ്രശ്‌നം സൗദിയുടെ അഭിമാനപ്പോരാട്ടം കൂടിയാണ്.

English summary
Concerns in Saudi Arabia over signs of more military involvement in Syria
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X