കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കമല ഹാരിസിന്‌ അഭിനന്ദനമറിയിച്ച്‌ കത്തെഴുതി സോണിയ ഗാന്ധി

Google Oneindia Malayalam News

ന്യൂ ഡല്‍ഹി: അമേരിക്കന്‍ ചരിത്രത്തില്‍ ആദ്യ വനിതാ വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട കമല ഹാരിസിന്‌ അഭിനന്ദനങ്ങള്‍ നേര്‍ന്ന്‌ കോണ്‍ഗ്രസ്‌ അധ്യക്ഷ സോണിയാ ഗാന്ധി കത്തയച്ചു. വൈകാതെ ഇന്ത്യയില്‍ വെച്ച്‌ താങ്കളെ സ്വീകരിക്കാന്‍ കഴിയുമെന്ന്‌ പ്രതീക്ഷിക്കുന്നതായി സോണിയ കത്തില്‍ കുറിച്ചു.

കമല ഹാരിസിന്റെ വിജയം അമേരിക്കന്‍ ഭരണഘടനയുടെ മഹാത്തായ മൂല്യങ്ങളായ ജനാധിപത്യം,സാമൂഹ്യ നീതി, ലിംഗ സമത്വം എന്നിവയുടെ കൂടി വിജയമാണ്‌. അമേരിക്കയിലെ കറുത്ത വര്‍ഗ്ഗക്കാര്‍ക്കും,ഇന്ത്യക്കാര്‍ക്കും ഇത്‌ വലിയ വിജയം തന്നെയാണെന്നും സോണിയ കത്തില്‍ സൂചിപ്പിച്ചു.

sonia
താങ്കളുടെ അമ്മയില്‍ നിന്നും ഉള്‍ക്കൊണ്ട മൂല്യങ്ങള്‍ക്കു വേണ്ടി നിലകൊണ്ടതില്‍ അഭിനന്ദിക്കുന്നു.വിഭജിക്കപ്പെട്ട രാജ്യത്തെ ഒന്നിക്കാന്‍ താങ്കള്‍ പ്രവര്‍ത്തിക്കുമെന്നും ഇന്ത്യയുമായുള്ള സൗഹൃദം താങ്കള്‍ കരുത്തുറ്റതാക്കുമെന്നും എനിക്കറിയാം. ലോകത്തെ ജനാധിപത്യ മൂല്യങ്ങള്‍ക്കും മനുഷ്യാവകാശങ്ങള്‍ക്കും വേണ്ടി താങ്കള്‍ നിലകൊള്ളും.ഇന്ത്യയില്‍ വെച്ച്‌ അധികം വൈകാതെ താങ്കളെ കാണെുമെന്ന്‌ പ്രതീക്ഷിക്കുന്നു. താങ്കള്‍ ഇന്ത്യയുടെ പ്രീയപ്പെട്ട മകള്‍ കൂടിയാണെന്ന്‌ സോണിയ കത്തില്‍ പറഞ്ഞു.

കമല ഹാരിസിനൊപ്പം അമേരിക്കന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ജോ ബൈഡനും സോണിയാ ഗാന്ധി കത്തയച്ചു. ചരിത്രത്തില്‍ ആദ്യമായി അമേരിക്കയില്‍ വനിത വൈസ്‌ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട കമല ഹാരിസ്‌ ഇന്ത്യന്‍ വംശജ കൂടിയാണ്‌. അതേ സമയം വിജയമുറപ്പിച്ചതിനു ശേഷം ജനങ്ങളേ അഭിസംബോദന ചെയ്‌ത്‌ സംസാരിച്ച ജോ ബൈഡന്‍ പറഞ്ഞത്‌ ഡൊണാള്‍ഡ്‌ ട്രംപിന്റെ ഭരണത്തിനു കീഴില്‍ വിഭജിക്കപ്പെട്ട അമേരിക്കന്‍ ജനതയേ ഐക്യത്തിന്റെ പാദയിലേക്ക്‌ കൊണ്ടുവരുമെന്നാണ്‌. രാജ്യത്തെ മത വര്‍ഗീയതക്കും, വംശീയതക്കുമെതിരെ ജോ ബൈഡന്‍ കടുത്ത നിലപാട്‌ സ്വീകരിക്കുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌. വൈറ്റ്‌ ഹൗസില്‍ എത്തിയാല്‍ ഉടന്‍ തന്റെ ആദ്യ ദൗത്യം കോവിഡ്‌ മഹാമാരിയെ അടിച്ചമര്‍ത്തുകയെന്നതാണെന്നും ജോ ബൈഡന്‍ അറിയിച്ചു.

English summary
Congress chief Sonia Gandhi wrote a letter to Kamala hairs for his victory in American Presidential election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X