കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബ്രിട്ടനില്‍ കാമറൂണ്‍ വീണ്ടും അധികാരത്തിലേക്ക്

  • By Mithra Nair
Google Oneindia Malayalam News

ലണ്ടന്‍ : ബ്രിട്ടീഷ് പാര്‍ലമെന്റിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി അധികാരത്തിമേക്ക്. ആകെ 650 സീറ്റുകളില്‍ 322 സീറ്റുകളുമായി കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയാണ് ഏറ്റവും വലിയ ഒറ്റക്കക്ഷി.

മുഖ്യ പ്രതിപക്ഷമായ ലേബര്‍ പാര്‍ട്ടി 228 സീറ്റുകളിലൊതുങ്ങി. സ്‌കോട്ടിഷ് നാഷനലിസ്റ്റ് പാര്‍ട്ടി വന്‍മുന്നേറ്റം നടത്തിയപ്പോള്‍ ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് തിരിച്ചടിയേറ്റു. കഴിഞ്ഞ തവണത്തേക്കാള്‍ കൂടുതല്‍ സീറ്റുമായി കണ്‍സര്‍വേറ്റീവ് പാര്‍ട്ടി അധികാരം നിലനിര്‍ത്തും.

-david-cameron1.jpg -Properties

സ്കോട്‌ലന്റിലെ 59 സീറ്റുകളില്‍ 56ഉം നേടിയ എസ് എന്‍ പി ഹൌസ് ഓഫ് കോമണ്‍സില്‍ നിര്‍ണായക ശക്തിയായി. കഴിഞ്ഞ തവണത്തേതില്‍ നിന്ന് 50 സീറ്റുകളാണ് അവര്‍ അധികമായി നേടിയത്. വലിയ തിരിച്ചടിയേറ്റത് കാമറൂണിന്റെ സഖ്യകക്ഷിയായിരുന്ന ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിക്കാണ്. 46 സീറ്റുകളാണ് ഇവര്‍ക്ക് നഷ്ടമായത്.

കഴിഞ്ഞ 5 വര്‍ഷത്തെ തന്റ ഗവണ്‍മെന്റിന്റെ സാമ്പത്തിക നയങ്ങള്‍ക്കുള്ള അംഗീകാരമാണ് തെരഞ്ഞെടുപ്പ് ഫലമെന്ന് പ്രധാനമന്ത്രി ഡേവിഡ് കാമറണ്‍ പ്രതികരിച്ചു.

English summary
British Prime Minister David Cameron appeared poised to remain in power Friday, with early British election results and exit polls indicating his Conservatives had won a resounding victory and will return to 10 Downing Street in a stronger position than before.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X