കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊറോണയ്ക്ക് പിന്നില്‍ ഹാര്‍വാര്‍ഡ് പ്രൊഫസര്‍... ചൈനയ്ക്ക് കൈമാറി, ചാള്‍സ് ലൈബറില്‍ ദുരൂഹത!!

Google Oneindia Malayalam News

വാഷിംഗ്ടണ്‍: കൊറോണയില്‍ പുതിയൊരു തരം കോണ്‍സ്പിറസി തിയറിയുമായി അന്താരാഷ്ട്ര ലോകം. അമേരിക്കയില്‍ നിന്നൊരു പ്രൊഫസറുടെ പേരാണ് കൊറോണ പടരുന്നതിന് കാരണമായി പറയുന്നത്. ഇയാള്‍ക്ക് വൈറസ് നിര്‍മിച്ച് ചൈനയ്ക്ക് കൈമാറി എന്നാണ് സോഷ്യല്‍ മീഡിയയിലും പ്രചരിക്കുന്നത്. നേരത്തെ ഇയാള്‍ അമേരിക്കയില്‍ അറസ്റ്റിലാവുകയും ചെയ്തിരുന്നു. ഇത് ചൂണ്ടിക്കാണിച്ചാണ് പ്രചാരണം.

അമേരിക്കയിലെ ചില രാഷ്ട്രീയക്കാരും ചില സൂചനകള്‍ ഇത് സംബന്ധിച്ച് നല്‍കുന്നുണ്ട്. ഇയാള്‍ ചൈനയില്‍ നിന്ന് പണം വാങ്ങി എന്ന വാദത്തിന് തെളിവുണ്ട്. പക്ഷേ കൊറോണ വൈറസിന്റെ ഉറവിടത്തെ ഇതുവരെ കണ്ടെത്താന്‍ അമേരിക്കയ്ക്ക് സാധിച്ചിട്ടില്ല. നിലവില്‍ വുഹാനിലെ വൈറോളജി ലാബില്‍ നിന്നാണ് വൈറസ് പുറത്തെത്തിയതെന്നാണ് വിശ്വാസം. മൃഗങ്ങളില്‍ നിന്ന് പടര്‍ന്നതാണെന്നും ഒരു വിഭാഗം വിശ്വസിക്കുന്നുണ്ട്.

ഹാര്‍വാര്‍ഡ് പ്രൊഫസര്‍

ഹാര്‍വാര്‍ഡ് പ്രൊഫസര്‍

ഗൂഢാലോചന സിദ്ധാന്തങ്ങള്‍ പ്രകാരം അമേരിക്കയിലെ ഹാര്‍വാര്‍ഡ് സര്‍വകലാശാലയിലെ പ്രൊഫസറായ ചാള്‍സ് ലൈബര്‍ കൊറോണവൈറസ് ഉണ്ടാക്കിയെന്നാണ് പറയുന്നത്. ഇയാള്‍ ഇത് ചൈനയ്ക്ക് വിറ്റു എന്നും പറയുന്നു. അതേസമയം 2020 ജനുവരിയില്‍ ലൈബറിനെ എഫ്ബിഐ അറസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ ചൈനീസ് സര്‍ക്കാരില്‍ നിന്ന് അനധികൃതമായി പണം വാങ്ങിയിരുന്നു. എന്നാല്‍ ഇത് റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല. മറച്ചുവെച്ചത് വലിയ രഹസ്യം ഇതിന് പിന്നിലുള്ളത് കൊണ്ടാണെന്ന് റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ഇത് തെളിയിക്കപ്പെട്ടിട്ടില്ല.

അടിമുടി ദുരൂഹത

അടിമുടി ദുരൂഹത

ലൈബറിനെ ചുറ്റിപ്പറ്റി അടിമുടി ദുരൂഹതയാണ് ഉള്ളത്. വുഹാനിലെ യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജിയില്‍ നിന്നാണ് ലൈബറിന് പണം ലഭിച്ചത്. ചൈനയുടെ തൗസന്റ് ടാലന്റ്‌സ് പ്ലാനില്‍ പങ്കെടുത്തതിനാണ് ലൈബറിന് വലിയ തുക ലഭിച്ചത്. എന്നാല്‍ ഇക്കാര്യം ഇയാള്‍ മറച്ചു. ചൈനയില്‍ വളര്‍ന്ന് വരുന്ന ശാസ്ത്ര പ്രതിഭകളെ കണ്ടെത്തുന്ന പരിപാടിയിലാണ് ലൈബര്‍ പങ്കെടുത്തത്. എന്നാല്‍ ചൈനയുമായി ലൈബറിനുള്ള ബന്ധം ഇപ്പോഴും വ്യക്തമല്ല. വൈറസ് ഉണ്ടാക്കി കൊടുത്തത് കൊണ്ടാണ് ഇത്രയും വലിയ തുക ലഭിച്ചതെന്നും സൂചനയുണ്ട്.

വുഹാന്‍ ബന്ധം

വുഹാന്‍ ബന്ധം

കൃത്യമായി പറഞ്ഞാല്‍ വുഹാനുമായിട്ട് തന്നെയാണ് ലൈബറിന് ബന്ധങ്ങളുള്ളത്. ഇവിടെയാണ് കൊറോണ വൈറസ് ആദ്യമായി റിപ്പോര്‍ട്ട് ചെയ്തതും, പിന്നീട് ജനങ്ങളിലേക്ക് കൂട്ടത്തോടെ പടര്‍ന്നതും. അതേസമയം ഇയാളെ അറസ്റ്റ് ചെയ്തത് വൈറസുമായി ബന്ധപ്പെട്ട ആരോപണത്തില്‍ അല്ല. സാമ്പത്തിക ഇടപാട് മൂടിവെച്ചതിനാണെന്ന് അമേരിക്കന്‍ അധികൃതര്‍ പറയുന്നു. അര്‍കന്‍സാ സെനറ്റര്‍ ടോം കോട്ടണ്‍ ലൈബറിനെ ബന്ധത്തെ പരോക്ഷമായി നേരത്തെ സൂചിപ്പിച്ചിരുന്നു. കൊറോണവൈറസ് വുഹാനിലെ ലാബില്‍ തന്നെയാണോ ഉണ്ടാക്കിയതെന്ന കാര്യം നമ്മളോട് തന്നെ ചോദിക്കേണ്ടതാണെന്ന് കോട്ടണ്‍ നേരത്തെ പറഞ്ഞിരുന്നു.

മറ്റൊരു വിവരം

മറ്റൊരു വിവരം

രണ്ട് ചൈനീസ് വിദ്യാര്‍ത്ഥികളെ ബയോളജിക്കല്‍ സാമ്പിളുകളുമായി അറസ്റ്റ് ചെയ്ത സംഭവവും ഇതിനിടെ പുറത്തുവന്നു. ഇത്തരം ഗൗരവമേരിയ കാര്യങ്ങളുടെ കള്ളക്കടത്ത് നടത്തുന്നതിനിടെയാണ് ഇവര്‍ അറസ്റ്റിലായത്. ചൈനയിലേക്കാണ് ഇവര്‍ സാമ്പിളുകള്‍ കടത്താന്‍ ശ്രമിച്ചത്. എന്നാല്‍ ലൈബറിന്റെ അറസ്റ്റും ജൈവായുധ ആരോപണവും തമ്മില്‍ യാതൊരു ബന്ധവുമില്ലെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. യാങ് യിങ് യെ എന്ന ചൈനീസ് സൈന്യത്തിലെ ലെഫ്‌റ്റെനന്റ് ആണ് അറസ്റ്റിലായ ഒരാള്‍. യുഎസ് റിസര്‍ച്ചില്‍ നിന്നാണ് ഇയാള്‍ ചില കാര്യങ്ങള്‍ തട്ടിയെടുത്തത്ത മറ്റൊരാള്‍ ബയോളജിക്കല്‍ റിസര്‍ച്ചില്‍ നിന്ന് 21 സാമ്പിളുകള്‍ അടിച്ചുമാറ്റിയ സാവോ സോങ് ഷെങ് എന്നയാളാണ്.

തിയറികള്‍ ഇങ്ങനെ

തിയറികള്‍ ഇങ്ങനെ

രണ്ട് ചൈനീസ് വംശജരുമായി ലൈബറിന് യാതൊരു ബന്ധവുമില്ലെന്ന് തെളിഞ്ഞിട്ടുണ്ട്. ഇവരെ വ്യത്യസ്ത ഇടങ്ങളില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. അതേസമയം ചൈനീസ് വംശജരില്‍ നിന്ന് പിടിച്ചെടുത്ത സാമ്പിളുകളും കൊറോണവൈറസുമായി യാതൊരു ബന്ധവുമില്ല. ക്യാന്‍സര്‍ സെല്ലുകളുമായി ബന്ധപ്പെട്ടവയാണ് ഈ സാമ്പിളുകള്‍. എന്നാല്‍ ലൈബര്‍ ഇവരില്‍ നിന്ന് പണം വാങ്ങി കൊറോണ വൈറസ് ചൈനയിലേക്ക് കടത്താനാണ് ശ്രമിച്ചതെന്ന ആരോപണവും ഒരുവിഭാഗം ഉന്നയിക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് അന്വേഷണം നടന്നെങ്കിലും കണ്ടെത്താനായിട്ടില്ല.

മറച്ചുവെച്ചത് എന്തിന്

മറച്ചുവെച്ചത് എന്തിന്

പണം വാങ്ങിയത് ലൈബര്‍ എന്തുകൊണ്ടാണ് മറച്ചുവെച്ചതെന്ന് വ്യക്തമല്ല. ചൈനയുമായി വ്യാപാര യുദ്ധം നടക്കുന്നത് കൊണ്ടാണെന്നും ഭരണകൂടത്തിന്റെ അനിഷ്ടം വിളിച്ച് വരുത്തേണ്ടെന്ന് കരുതിയാണ് ചെയ്തതെന്നും ചിലര്‍ പറയുന്നു. എന്നാല്‍ ദുരൂഹമായ ഇടപാടുകള്‍ നടന്നത് അത് പുറത്ത് പറയാന്‍ സാധിക്കുന്നില്ലെന്നാണ് സോഷ്യല്‍ മീഡിയ ആരോപിക്കുന്നത്. എന്നാല്‍ ഇത്തരം കാര്യങ്ങള്‍ ഇത്ര സുതാര്യമായി ആരെങ്കിലും ചെയ്യുമോ എന്ന ചോദ്യവും സജീവമാണ്. നേരത്തെ ചൈന അമേരിക്കയിലെ ലാബിലാണ് കൊറോണവൈറസ് ഉണ്ടാക്കിയതെന്ന് ആരോപിച്ചിരുന്നു.

ഡോക്ടര്‍മാര്‍ പറയുന്നു

ഡോക്ടര്‍മാര്‍ പറയുന്നു

കോണ്‍സ്പിറസി തിയറികള്‍ എല്ലാം തെറ്റാണെന്ന് ഡോക്ടര്‍മാരും പറയുന്നു. മനുഷ്യ നിര്‍മിതമല്ല കോവിഡെന്നും മെഡിക്കല്‍ ജേണിലില്‍ പ്രസിദ്ധീകരിച്ച പ്രസ്താവനയില്‍ 27 ശാസ്ത്രജ്ഞര്‍ വ്യക്തമാക്കി. വനത്തില്‍ നിന്നാണ് കൊറോണവൈറസ് ഉദ്ഭവിച്ചതെന്ന് ഇതുവരെ പരിശോധിച്ച സാമ്പിളുകളില്‍ നിന്ന് വ്യക്തമായതായി ശാസ്ത്രജ്ഞര്‍ വ്യക്തമാക്കി. അതേസമയം ചാള്‍സ് ലൈബര്‍ നാനോ ശാസ്ത്രജ്ഞനാണെന്നും കൊറോണ വൈറസുമായി ബന്ധമില്ലെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. എന്നാല്‍ സാമ്പത്തിക തട്ടിപ്പ് നടത്താനായി തെറ്റായ രേഖകള്‍ ഇയാള്‍ നല്‍കിയതായി അധികൃതര്‍ പറഞ്ഞു.

English summary
conspiracy theorist says charles lieber creates coronavirus
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X