കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും വലിയ വേട്ടയുടെ തുടർച്ച; ഇംപീച്ച്‌മെന്റ് നടപടിക്കെതിരെ ഡൊണാൾഡ് ട്രംപ്

Google Oneindia Malayalam News

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരായ ഇംപീച്ച്‌മെന്റ് നടപടികള്‍ നേരത്തെ തുടക്കം കുറിച്ചിരുന്നു. ഇംപീച്ച് ചെയ്യുന്നതിനുള്ള പ്രമേയം ജനപ്രതിനിധി സഭയില്‍ അവതരിപ്പിച്ചിരുന്നു. യുഎസ് പാര്‍ലമെന്റ് ആസ്ഥാനമായ കാപ്പിറ്റോള്‍ മമ്ദിരത്തിന് നേരെയുണ്ടായ ആക്രമണത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ട്രംപിനെതിരായ ഇംപീച്ച്‌മെന്റ് നീക്കം. എന്നാല്‍ ഇപ്പോഴിതാ തനിക്കെതിരായ ഇംപീച്ച്‌മെന്റ് നടപടിയില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ട്രംപ്.

trump

അസംബന്ധവും ഭയാനകവുമായ കാര്യങ്ങളാണ് ഇപ്പോള്‍ അമേരിക്കയില്‍ നടന്നുകൊണ്ടിരിക്കുന്നതെന്ന് ട്രംപ് പറഞ്ഞു. രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും വലിയ വേട്ടയുടെ തുടര്‍ച്ചയാണെന്ന് ബുധനാഴ്ച ജനപ്രതിനിധിസഭയില്‍ അവതരിപ്പിച്ച ഇംപീച്ചമെന്റ് പ്രമേയമെന്ന് ട്രംപ് വൈറ്റ് ഹൗസില്‍ വച്ച് പറഞ്ഞു. രാജ്യവ്യാപകമായി ജനരോക്ഷം ഉയരുകയാണെന്നും ആക്രമം പാടില്ലെന്നും ട്രംപ് പറഞ്ഞു. ജനുവരി ആറിന് നടന്ന ക്യാപ്പിറ്റോള്‍ കലാപത്തിന് ശേഷം ട്രംപ് ആദ്യമായാണ് പ്രതികരിക്കുന്നത്.

അതേസമയം, പ്രസിഡന്റ് പദവിയില്‍ ട്രംപിന് ദിവസങ്ങള്‍ മാത്രമാണ് അവശേഷിക്കുന്നത്. എന്നാല്‍ അദ്ദേഹത്തെ ഇംപീച്ച് ചെയ്യുന്നത് ഭാവിയില്‍ ട്രംപിന് ലഭിക്കാവുന്ന ആനുകൂല്യങ്ങളെല്ലാം നഷ്ടമാകാന്‍ കാരണമാകും. ഇംപീച്ച്‌മെന്റ് പ്രമേയത്തില്‍ ബുധനാഴ്ചയോടെ വോട്ടെടുപ്പ് നടത്താനാണ് ആലോചിക്കുന്നത്. അതേസമയം നിയുക്ത പ്രസിഡന്റ് ജോ ബൈഡന്‍ അധികാരമേറ്റെടുത്ത് നൂറ് ദിവസങ്ങള്‍ക്കു ശേഷം മാത്രമേ ഇംപീച്ച്മെന്റ് സെനറ്റിന്റെ പരിഗണനക്ക് സമര്‍പ്പിക്കുകയുള്ളൂവെന്നാണ് സൂചന.

അതേസമയം, അമേരിക്കയുടെ പുതിയ പ്രസിഡന്റായി ജോ ബൈഡന്‍ ജനുവരി 20ന് സ്ഥാനമേല്‍ക്കും. അന്ന് വാഷിംഗ്ടണ്ണില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. അനിഷ്ട സംഭവങ്ങളും ആക്രമണങ്ങളും ഒഴിവാക്കുന്നതിന് വേണ്ടിയാണ് ഈ നീക്കം, രാജ്യത്തെ എല്ലാ ഫെഡറല്‍ ഏജന്‍സികള്‍ക്കും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

 ഡൊണാൾഡ് ട്രംപിനെ ഇംപീച്ച് ചെയ്യും; ആദ്യം പുറത്താക്കണമെന്ന പ്രമേയം ,പിന്നീട് നടപടിയെന്ന് സ്പീക്കർ ഡൊണാൾഡ് ട്രംപിനെ ഇംപീച്ച് ചെയ്യും; ആദ്യം പുറത്താക്കണമെന്ന പ്രമേയം ,പിന്നീട് നടപടിയെന്ന് സ്പീക്കർ

സുപ്രീംകോടതി വഴി സര്‍ക്കാര്‍ വരുന്നു; അംഗീകരിക്കില്ലെന്ന് കര്‍ഷകര്‍, സമിതിക്ക് മുമ്പില്‍ ഹാജരാകില്ലസുപ്രീംകോടതി വഴി സര്‍ക്കാര്‍ വരുന്നു; അംഗീകരിക്കില്ലെന്ന് കര്‍ഷകര്‍, സമിതിക്ക് മുമ്പില്‍ ഹാജരാകില്ല

English summary
Continuation of the greatest hunt in political history; Donald Trump on impeachment proceedings
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X