സെനറ്റിന്റെ നിയന്ത്രണം ഡെമോക്രാറ്റുകളുടെ കൈകളിലേക്ക്; 3 പേർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും
വാഷിങ്ടൺ; ജോർജിയയിലെ തിരഞ്ഞെടുപ്പ് വിജയികളും വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട കമല ഹാരിസിന്റെ പിൻഗാമിയും ഉൾപ്പെടെ മൂന്ന് പുതിയ ഡെമോക്രാറ്റിക് യുഎസ് സെനറ്റർമാർ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യും. ഇതോടെ സെനറ്റിൽ ഡെമോക്രാറ്റുകൾക്ക് ആധിപത്യം ലഭിക്കും. 2014 ന് ശേഷം ഇതാദ്യമായാണ് യുഎസ് സെനറ്റിൽ ഡെമോക്രാറ്റുകൾക്ക് ഭൂരിപക്ഷം ലഭിക്കുന്നത്.

ഡെമോക്രാറ്റ് അംദങ്ങളായ റാഫേൽ വാർനോക്കും ജോൺ ഒസ്സോഫും കാലിഫോർണിയയിലെ അലക്സ് പാഡില്ലയുമാണ് സത്യപ്രതിജ്ഞ ചെയ്യുക.ജോർജിയയെ പ്രതിനിധീകരിക്കുന്ന വാർനോക്കും ഓസോഫും യഥാക്രമം ആദ്യത്തെ കറുത്ത, ആദ്യ ജൂത സെനറ്റർമാരും പാഡില്ല കാലിഫോർണിയയിലെ ആദ്യത്തെ ലാറ്റിനോ സെനറ്ററും ആണ്.
ജോ ബൈഡന് ശേഷം സെനറ്റിൽ അംഗമാകുന്ന ഏറ്റവും പ്രായം കുറഞ്ഞ ഡെമോക്രാറ്റ് സെനറ്റർ ആണ് ഓസോഫ്. 33 വയസാണ് ഓസോഫിന്. 1973 ൽ തന്റെ 30-ാം വയസ്സിലാണ് ബൈഡൻ ആദ്യമായി സെനറ്റിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. ഇവർ സത്യപ്രതിജ്ഞ ചെയ്യുന്നതോടെ സത്യപ്രതിജ്ഞ ചെയ്തുകഴിഞ്ഞാൽ, സെനറ്റിൽ 48 ഡെമോക്രാറ്റുകളും ഒപ്പം രണ്ട് സ്വതന്ത്രരും ഉണ്ടായിരിക്കും.100 അംഗ സെനറ്റിൽ ഇപ്പോഴത്തെ ഡമോക്രാറ്റ്, റിപ്പബ്ലിക്കൻ കക്ഷിനില 50-50 എന്ന നിലയിലാകുമ്പോൾ കമല ഹാരിസിന്റെ വോട്ട് സുപ്രധാനമാകും.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി












Click it and Unblock the Notifications