കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മതിനിന്ദ: വിവാദ സോഷ്യൽമീഡിയ പോസ്റ്റിൽ ഇന്ത്യക്കാരനെ പിരിച്ചുവിട്ടു, സംഭവം യുഎഇയിൽ!

Google Oneindia Malayalam News

ദുബായ്: യുഎഇയിൽ സോഷ്യൽമീഡിയ വഴി മതത്തെ നിന്ദിച്ച ഇന്ത്യക്കാരനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. ദുബായിൽ എമ്രിൽ സർവീസസ് എന്ന സ്ഥാപനത്തിലെ ജീവനക്കാരനെതിരെയാണ് നടപടി സ്വീകരിച്ചത്. കർണാടക സ്വദേശി രാകേഷ് ബി കിട്ടുർമഠം എന്നയാളെയാണ് പിരിച്ചുവിട്ടത്. ദുബായ് പോലീസ് ഇയാൾക്കെതിരെ കേസെടുക്കുകയും ചെയ്തിട്ടുണ്ട്. ലോകത്ത് കൊറോണ വ്യാപനത്തിന്റെ സാഹചര്യത്തിൽ മതത്തെ അവഹേളിക്കുന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ ഇയാൽ പോസ്റ്റിടുകയായിരുന്നു. പോസ്റ്റിന്റെ സ്ക്രീൻഷോട്ടുകൾ പ്രചരിച്ചതോടെയാണ് ഇയാൾക്കെതിരെ നടപടിയെടുക്കുന്നത്.

പിണറായിക്ക് മറുപടി കൊടുക്കാന്‍ മുല്ലപ്പള്ളി തുനിയരുത്, അങ്ങ് മുല്ലപ്പള്ളി ഗോപാലന്‍റെ മകനാണ്:ചാമക്കാലപിണറായിക്ക് മറുപടി കൊടുക്കാന്‍ മുല്ലപ്പള്ളി തുനിയരുത്, അങ്ങ് മുല്ലപ്പള്ളി ഗോപാലന്‍റെ മകനാണ്:ചാമക്കാല

കുറ്റക്കാരനായ രാകേഷിനെ അടിയന്തരമായി ജോലിയിൽ നിന്ന് പിരിച്ചുവിടുന്നവെന്നും ദുബായ് പോലീസിന് കൈമാറുന്നുവെന്നം കമ്പനി സിഇഒ സ്റ്റ്വുവേർട്ട് ഹാരിസണാണ് വ്യക്തമാക്കിയത്. ഒരു കമ്പനി എന്ന നിലയിൽ വൈവിധ്യത്തെ ഉൾക്കൊള്ളുന്നതിനൊപ്പം ഓരോ ദേശീയത, മത പശ്ചാത്തലം എന്നിവയെ സ്വാഗതം ചെയ്യുകയും ആഘോഷിക്കുകയും ചെയ്യുന്നുണ്ട്. എന്നാൽ ജീവനക്കാർ ഓഫീസിനുള്ളിലും പുറത്തും ജീവനക്കാർ പാലിക്കേണ്ട ചട്ടങ്ങൾ നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും സിഇഒ കൂട്ടിച്ചേർത്തു.

coronavirus323-

നേരത്തെ ഫേസ്ബുക്കിൽ മതനിന്ദിച്ചുകൊണ്ടുള്ള കാർട്ടൂൺ പ്രസിദ്ധീകരിച്ച സംഭവത്തിൽ അബുദാബായിൽ ഒരാൾക്കെതിരെ നടപടി സ്വീകരിച്ചിരുന്നു. സംഭവത്തോടെ മിതേഷ് ഉദേഷിയെ കമ്പനിയിൽ നിന്ന് പിരിച്ചുവിടുകയായിരുന്നു. ദുബായിലെ ഫ്യൂച്ചർ വിഷൻ ഇവന്റ്സ് ആൻഡ് വെഡ്ഡിംഗ് എന്ന കമ്പനിയിലെ ജീവനക്കാരനായ സമീർ ഭണ്ഡാരി എന്നയാൾക്കെതിരെ മറ്റൊരു സംഭവത്തിൽ പോലീസ് കേസെടുത്തിരുന്നു. സഹപ്രവർത്തനോട് പാകിസ്താനിലേക്ക് പോകാൻ ആവശ്യപ്പെട്ട സംഭവത്തിലാണ് കേസെടുത്തത്. മതനിന്ദക്കെതിരെ കർശന നിയമങ്ങളാണ് യുഎഇയിൽ പ്രാബല്യത്തിലുള്ളത്. കുറ്റക്കാരെന്ന് കണ്ടെത്തുന്നവർക്കെതിരെ കർശന നടപടികളാണ് അധികൃതർ സ്വീകരിച്ചുവരുന്നത്.

ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഇരട്ടി ശമ്പളം; പൊലീസിനും പരിഗണ; നടപടിയുമായി ഹരിയാന സര്‍ക്കാര്‍ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഇരട്ടി ശമ്പളം; പൊലീസിനും പരിഗണ; നടപടിയുമായി ഹരിയാന സര്‍ക്കാര്‍

ബിജെപി മുഖ്യമന്ത്രിക്കെതിരെ ഉപമുഖ്യമന്ത്രി; പറയുന്നത് ശുദ്ധ അസംബന്ധം, സര്‍ക്കാറില്‍ വിള്ളല്‍ബിജെപി മുഖ്യമന്ത്രിക്കെതിരെ ഉപമുഖ്യമന്ത്രി; പറയുന്നത് ശുദ്ധ അസംബന്ധം, സര്‍ക്കാറില്‍ വിള്ളല്‍

ഇന്ത്യയിൽ 50 ശ്വാസകോശരോഗികളിൽ ഒരാൾക്ക് കൊറോണ: ഐസിഎംആർ പഠനം പറയുന്നതിങ്ങനെഇന്ത്യയിൽ 50 ശ്വാസകോശരോഗികളിൽ ഒരാൾക്ക് കൊറോണ: ഐസിഎംആർ പഠനം പറയുന്നതിങ്ങനെ

English summary
Indian faces charges on controversial post in Social media
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X