മറഡോണ മാധ്യമ പ്രവര്‍ത്തകന്റെ കരണത്തടിച്ചു... വീഡിയോ കാണാം
ബ്യൂണസ് അയേഴ്സ്: ഫുട്ബോള്‍ ഇതിഹാസം ഡീഗോ മറഡോണ വീണ്ടും വിവാദത്തില്‍. മാധ്യമ പ്രവര്‍ത്തകന്റെ കരണത്തടിച്ചതാണ് പുതിയ വിവാദം. ഇതിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറല്‍ ആയിക്കൊണ്ടിരിക്കുകയാണ് .
ആഗസ്റ്റ് 10 ന് അര്‍ജന്റീനയിലെ ബ്യൂണസ് അയേഴ്സിലാണ് സംഭവം. തന്റെ മകനും അവന്റെ അമ്മക്കും ഒപ്പം ഒരു സിനിമ കണ്ടിറങ്ങുകയായിരുന്നു മറഡോണ. ചൊടിപ്പിക്കുന്ന ചോദ്യം ചോദിച്ച മാധ്യമ പ്രവര്‍ത്തകനെ ആദ്യം ശകാരിക്കുകയും പിന്നെ മര്‍ദ്ദിക്കുകയും ആയിരുന്നു.

മറഡോണ തന്റെ മുന്‍ കാമുകി വെറോണിക്ക ഓജെഡക്കും മകന് ഡീഗോ ഫെര്‍ണാണ്ടോക്കും ഒപ്പമാണ് ബ്യൂണസ് അയേഴ്സില്‍ എത്തിയത്. അവിടത്തെ ശിശുദിനാഘോഷങ്ങളില്‍ പങ്കെടുക്കാനായിരുന്നു ഇത്. ഇതിനിടെയാണ് ഒഡേജയെപ്പറ്റി മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യം.
'ഇഡിയറ്റ്' എന്ന് വിളിച്ച് ശകാരിച്ചായിരുന്നു മറഡോണ പ്രതികരിച്ചത്. ഉടന്‍ തന്നെ മാധ്യമ പ്രവര്‍ത്തകന്റെ ചെവിടടച്ച് ഒരു അടിയും കൊടുത്തു. ഇതിന്റെ ദൃശ്യങ്ങള്‍ ഉടന്‍ തന്നെ അര്‍ജന്റീനയിലെ മാധ്യമങ്ങള്‍ ഏറ്റെടുക്കുകയും ചെയ്തു.
എന്നും വിവാദങ്ങളുടെ കൂട്ടുകാരനാണ് ഡിഗോ മറഡോണ. 1986 ലോകകപ്പിലെ ദൈവത്തിന്റെ കൈകൊണ്ട് നേടി ഗോളില്‍ തുടങ്ങുന്നു വിവാദങ്ങള്‍. പിന്നീട് മദ്യത്തിനും മയക്കുമരുന്നിനും അടിമയായ മറഡോണ 1994 ലെ ലോകകപ്പില്‍ നിന്ന് പുറത്താക്കപ്പെട്ടു.
മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ മറഡേണ ആദ്യമായി നടത്തുന്ന ആക്രമണമല്ലത്രെ ഇത്. പണ്ട് വേറൊരു മാധ്യമ പ്രവര്‍ത്തകനെ എയര്‍ ഗണ്‍ കൊണ്ട് വെടിവക്കാന്‍ നോക്കിയ സംഭവവും ഉണ്ടായിട്ടുണ്ട്.
-
ദുബായില്‍ നിന്ന് സ്വര്‍ണം വാങ്ങാതെ ഇന്ത്യക്കാര്‍... യുഎഇക്കാര്‍ വാങ്ങല്‍ നിര്‍ത്തുന്നുമില്ല; കാരണമിത് -
ആലിയ ഭട്ടിന്റെ ഗ്ലാമർ രഹസ്യം ഇതാണ്! ആ 8 കാര്യങ്ങളിലൂടെ നിങ്ങളുടെ ചർമ്മവും തിളങ്ങും -
യുഎഇയെ ഫുജൈറ രക്ഷിക്കും; വെട്ടിലായത് സൗദി അറേബ്യയും ഖത്തറും കുവൈത്തും, ഇതാണ് കാരണം -
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
ഒരു ആപ്പിൾ ഐഫോൺ വാങ്ങാൻ ആഗ്രഹിക്കാത്തവർ ആരുണ്ട്? എങ്കിൽ ഐഫോൺ 15 തന്നെയാവാം, വില? -
ബെംഗളൂരു എക്സ്പ്രസ് സര്‍വീസ് തുടങ്ങി; കോഴിക്കോട് ആവേശകരമായ സ്വീകരണം, സമയക്രമം അറിയാം -
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍ വില മുന്നേറ്റത്തിന് കാരണം ഇതാണ്, ഇന്നത്തെ പവന് വില -
മോഹൻലാലിൻ്റെ ആഡംബര വസതികൾ കണ്ണുതള്ളിക്കും; ദുബായിൽ 25 കോടിയുടെ ഫ്ലാറ്റ്, ഊട്ടിയിൽ ആഡംബര വില്ല,കൊച്ചിയിലും -
'മഞ്ജു വാര്യർ കോടിക്കണക്കിന് രൂപയാണ് ഇങ്ങനെ സമ്പാദിക്കുന്നത്,ഏതൊക്കെ കോലത്തിലാണ് വരുന്നത്';ശാന്തിവിള ദിനേശ് -
ഫോർട്ട് കൊച്ചി- വൈപ്പിൻ റോ-റോ സർവീസ്; ഭാവി ഉടൻ തീരുമാനിക്കും, ഭൂഗർഭ തുരങ്ക പാത ആവശ്യം ശക്തം! -
സ്വർണ വില പവന് 70,000 രൂപയിലേക്ക്, അതുകഴിഞ്ഞ് കാത്തിരിക്കുന്നത് വൻ കുതിപ്പ്..1.65 ലക്ഷമാകുമെന്ന് -
പിടിവിട്ട് ട്രംപ്; ഇറാന്റെ പ്രതിരോധം അമ്പരിപ്പിക്കുന്നത്; യൂറോപ്യന്‍ സഖ്യകക്ഷികള്‍ പോലും പിന്തുണച്ചില്ല












Click it and Unblock the Notifications