മതംമാറിയ കാമുകി മുസ്ലിം യുവാവിനെ കുത്തിക്കൊന്നു
ലങ്കാഷെയര്‍: ബിലാല്‍ സാദിക്കിനോടൊപ്പം ജീവിക്കാന്‍ വേണ്ടിയാണ് 19 കാരി സാറ വില്ലിസ് മതം മാറി മുസ്ലിമായത്. എന്നാല്‍ ബിലാല്‍ സാദിക്കിന് സാറാ വില്ലിസ് മതംമാറിയാല്‍ മാത്രം പോരായിരുന്നു. തന്റെ മതം പറയുന്നത് പോലെ സാറ ദേഹം മുഴുവന്‍ മൂടി നടക്കണമെന്നും മറ്റാരുമായും ഇടപഴകാന്‍ പാടില്ലെന്നും ബിലാല്‍ സാദിക്ക് വാശിപിടിച്ചു. ഈ വാശിയില്‍ ബിലാല്‍ സാദിക്കിന് നഷ്ടമായത് സ്വന്തം ജീവന്‍.
ലങ്കാഷെയറിലെ ബ്‌ളാക്ക്‌ബേണിലാണ് 19 കാരിയുടെ കുത്തേറ്റ് 29 കാരന്‍ കാമുകന്‍ മരിച്ചത്. ഇറുകിയതും ഇറുക്കം കൂടിയതുമായ വസ്ത്രങ്ങള്‍ വേണ്ട എന്നായിരുന്നു ബിലാല്‍ സാദിക്കിന്റെ കര്‍ശന നിര്‍ദേശം. എന്നാല്‍ അത് മാത്രം സാറയ്ക്ക് അംഗീകരിക്കാന്‍ പറ്റില്ലായിരുന്നു. സ്വന്തം സാധനങ്ങളുമെടുത്ത് വീട് വിടാന്‍ തുനിഞ്ഞ സാറയെ സാദിക്ക് തടഞ്ഞതാണ് കൊലപാതകത്തില്‍ കലാശിച്ചത്.

സാറ ജോലിസ്ഥലത്ത് മറ്റു പുരുഷന്‍മാരുമായി ഇടപെടുന്നുണ്ടെന്നും തന്നെ വഞ്ചിച്ചു എന്നും സാദിക്ക് ആരോപിച്ചു. ഒരിക്കല്‍ സാറയുടെ ഓഫീസിലെത്തിയ സാദിക്ക് സാറയെ മറ്റൊരാള്‍ക്കൊപ്പം കണ്ടിരുന്നത്രെ. സംഭവം നടന്ന രാത്രിയില്‍ ഇതും പറഞ്ഞ് ഇരുവരും കലഹിച്ചു. മുടിയില്‍ ചുറ്റിപ്പിടിച്ച് സാറയെ കോണിപ്പടിയിലൂടെ വലിച്ചിഴച്ചതായും പറയപ്പെടുന്നു.
പിടിവലിക്കിടയില്‍ സാറയുടെ കൈയ്യിലുണ്ടായിരുന്ന കത്തി സാദിക്കിന്റെ തുടയില്‍ തുളച്ചുകയറുകയായിരുന്നു. കുത്തേറ്റതിനെ തുടര്‍ന്ന് സാറയാണ് സാദിക്കിനെ ആശുപത്രിയില്‍ എത്തിക്കാന്‍ സഹായിച്ചത്. കത്തി മുറുകെപ്പിടിച്ചിരുന്ന തന്റെ കൈയില്‍ കടന്നു പിടിച്ച സാദിക്ക് സ്വയം തുടയിലേക്ക് കത്തി പായിക്കുകയായിരുന്നു എന്നാണ് സാറ പറയുന്നത്. സാറയെ പിന്നീട് അറസ്റ്റ് ചെയ്തു.












Click it and Unblock the Notifications