പെണ്‍കുട്ടികളുടെ കൂട്ടത്തല്ല് പരിഹരിക്കാന്‍ ശ്രമിച്ച പെണ്‍കുട്ടിയോട് പോലീസുകാരന്‍ ചെയ്തത്...വീഡിയോ
വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തതോടെയാണ് സംഭവം പുറംലോകമറിയുന്നത്.
ന്യൂയോര്‍ക്ക്: നോര്‍ത്ത് കരോലിനയിലെ പെണ്‍കുട്ടിയോട് പോലീസുകാരന്‍ ചെയ്ത ക്രൂരതയാണ് ഇപ്പോള്‍ അമേരിക്കന്‍ മാധ്യമങ്ങളിലെ ചര്‍ച്ചാ വിഷയം. നോര്‍ത്ത് കരോലിന സ്‌കൂളിലെ കഫ്റ്റീരിയില്‍ വെച്ച് രണ്ട് പെണ്‍കുട്ടികള്‍ തമ്മിലുണ്ടായ അടിപിടി പരിഹരിക്കാന്‍ ശ്രമിച്ച പെണ്‍കുട്ടിയെയാണ് സ്ഥലത്തുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥന്‍ വലിച്ചിട്ട് തറയിലേക്കെറിഞ്ഞത്.
പെണ്‍കുട്ടിയെ പോലീസുകാരന്‍ ഉപദ്രവിക്കുന്ന ദൃശ്യങ്ങള്‍ സ്‌കൂളിലെ മറ്റൊരു വിദ്യാര്‍ത്ഥിനി ഫോണില്‍ പകര്‍ത്തിയിരുന്നു. ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തതോടെയാണ് സംഭവം പുറംലോകമറിയുന്നത്. പോലീസ് ഉദ്യോഗസ്ഥന്‍ മര്‍ദിച്ച പെണ്‍കുട്ടിയുടെ സഹോദരിയും മറ്റൊരു പെണ്‍കുട്ടിയുമാണ് കഫ്റ്റീരിയയില്‍ തല്ലുണ്ടാക്കിയത്. സഹോദരിയെ പിടിച്ചു മാറ്റാന്‍ പോയപ്പോളാണ് പോലീസുകാരന്‍ പെണ്‍കുട്ടിയെ തറയിലേക്ക് വലിച്ചിട്ടതെന്നാണ് വീഡിയോ ഷെയര്‍ ചെയ്ത വിദ്യാര്‍ത്ഥിനി പറയുന്നത്.

കഫ്റ്റീരിയയില്‍ അടിപിടി...
നോര്‍ത്ത് കരോലിന സ്‌കൂളിനടുത്തുള്ള കഫ്റ്റീരിയയില്‍ വെച്ചാണ് സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളായ പെണ്‍കുട്ടികള്‍ തമ്മില്‍ തല്ലുണ്ടാക്കിയത്.

സഹോദരിയെ പിടിച്ചുമാറ്റാന്‍ വന്നു...
കഫ്റ്റീരിയയില്‍ വെച്ച് തല്ലുണ്ടാക്കിയ പെണ്‍കുട്ടികളില്‍ ഒരാളുടെ സഹോദരിയെയാണ് പോലീസുകാരന്‍ മര്‍ദിച്ചത്. തല്ലുണ്ടാക്കിയ പെണ്‍കുട്ടികളെ പിടിച്ചുമാറ്റാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു പോലീസുകാരന്റെ മര്‍ദ്ദനം.

വലിച്ച് നിലത്തിട്ടു...
പെണ്‍കുട്ടിയെ അതിക്രൂരമായാണ് പോലീസ് ഉദ്യോഗസ്ഥന്‍ മര്‍ദ്ദിച്ചത്. പെണ്‍കുട്ടിയെ പിടിച്ച് വലിച്ച ശേഷം നിലത്തേക്ക് എറിയുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്.

ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു...
സംഭവ സ്ഥലത്തുണ്ടായിരുന്ന ഒരു വിദ്യാര്‍ത്ഥിനി തന്റെ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.

സംഭവം വാര്‍ത്തയായി...
സോഷ്യല്‍ മീഡിയയില്‍ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. തുടര്‍ന്ന് അമേരിക്കന്‍ മാധ്യമങ്ങള്‍ വിഷയം ഏറ്റെടുത്തു.












Click it and Unblock the Notifications