Get Updates
Get notified of breaking news, exclusive insights, and must-see stories!

റോഡ് മുറിച്ച് കടക്കുന്നതിനിടെ ട്രാഫിക് പൊലീസുകാരന്‍ കാറിടിച്ച് മരിച്ചു

റിയാദ്: ഗതാഗത നിയമങ്ങള്‍ പാലിയ്ക്കാതിരുന്നാല്‍ അപകടം ഉണ്ടാകുമെന്ന കാര്യം ഉറപ്പാണല്ലോ. അപ്പോള്‍ നിയമം നടപ്പിലാക്കാന്‍ ഇറങ്ങുന്ന പൊലീസുകാര്‍ക്കും ഇതൊക്കെ ബാധകമാണല്ലോ. സൗദി അറേബ്യയില്‍ റോഡ് മുറിച്ച് കടക്കുന്നതിനിടെ ട്രാഫിക് പൊലീസുകാരന്‍ കാറിടിച്ച് മരിച്ചു.

പട്രോളിംഗ് വാഹനത്തില്‍ വന്നിറങ്ങിയ പൊലീസുകാരന്‍ റോഡിന്റെ മറുവശത്തേയ്ക്ക് മുറിച്ച് കടക്കുന്നതിനിടെയാണ് കാര്‍ ഇടിച്ച് തെറിപ്പിച്ചത്. ഇയാള്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചു. കാറിന്റെ അമിത വേഗമാണ് അപകടത്തിന് ഇടയാക്കിയതെന്ന് റിപ്പോര്‍ട്ടുണ്ട്.

Accident

അതേ സമയം പൊലീസുകാരന്‍ അശ്രദ്ധമായി റോഡ് മുറിച്ച് കടന്നതാണോ അപകടത്തിന് കാരണമെന്നും സംശയിക്കുന്നുണ്ട്. എന്തായാലും ഗതാഗതം നിയന്ത്രിയ്ക്കുന്നയാള്‍ തന്നെ വാഹനമിടിച്ച് മരിച്ചിരിയ്ക്കുകയാണ്. ജിദ്ദയിലാണ് സംഭവം. അപകടവുമായി ബന്ധപ്പെട്ട് കാര്‍ ഡ്രൈവര്‍ അറസ്റ്റിലായിട്ടുണ്ട്. സാബ്ഖ് പത്രമാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+