Get Updates
Get notified of breaking news, exclusive insights, and must-see stories!

കോപ്പ അമേരിക്ക; മരുമകന്‍ ഗോളടിച്ചതുകണ്ട് അമ്മാവന്‍ മരിച്ചു

സാന്റിയാഗോ: കോപ്പ അമേരിക്ക ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ സെമി ഫൈനലിലേക്ക് തന്റെ ടീമിനെ കൈപിടിച്ചുയര്‍ത്തിയ ഡെര്‍ലിസ് ഗോണ്‍സാല്‍വസിനെ കാത്തിരുന്നത് ദുരന്ത വാര്‍ത്ത. ബ്രസീലിനെതിരായ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ടീമിനുവേണ്ടി അവസാന കിക്കെടുത്തത് ഗോണ്‍സാല്‍വസാണ്. പന്ത് വലയ്ക്കകത്താക്കി അദ്ദേഹം ടീമിനെ സെമിയിലേക്ക് നയിക്കുകയും ചെയ്തു.

എന്നാല്‍, കടുത്ത മാനസിക സംഘര്‍ഷത്തില്‍ പെനാല്‍റ്റി ഷൂട്ടൗട്ട് കണ്ടുകൊണ്ടിരുന്ന ഗോണ്‍സാല്‍വസിന്റെ അമ്മാവന്‍ ഇറസബാല്‍ ഇമ്മാനുവേലിന്(44) സംഘര്‍ഷം താങ്ങാനാകാതെ ഹൃയാഘാതം സംഭവിക്കുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ഇമ്മാനുവേലിന്റെ ജീവന്‍ രക്ഷിക്കാനായില്ലെന്ന് അദ്ദേഹത്തോടൊപ്പം കളി കണ്ടിരുന്ന സുഹൃത്തുക്കള്‍ പറഞ്ഞു.

derlisgonzalez

മത്സരത്തിന് ശേഷം വിജയാഘോഷം നടത്തുകയായിരുന്ന ഗോണ്‍സാല്‍വസിനെ ഭാര്യയാണ് മരണ വിവരം അറിയിച്ചത്. വാര്‍ത്ത തന്നെ ഞെട്ടിച്ചെന്ന് ഫുട്‌ബോളര്‍ പിന്നീട് ട്വിറ്ററില്‍ കുറിച്ചു. രാജ്യത്തെ വിജയത്തിലേക്ക് നയിച്ചതില്‍ സന്തോഷിക്കേണ്ടുന്ന ദിവസം തന്നെ ഇത്തരത്തില്‍ ദു:ഖകരമായ സംഭവം നടന്നത് സഹിക്കാവുന്നതിലും അപ്പുറമാണെന്ന് അദ്ദേഹം പറഞ്ഞു.

ബുധനാഴ്ച അര്‍ജന്റീനയുമായാണ് പരാഗ്വയുടെ സെമിഫൈനല്‍ മത്സരം. മത്സരത്തില്‍ ജയിക്കുന്നവര്‍ ചിലി-പെറു പോരാട്ടത്തിലെ വിജയികളെ നേരിടും. ടൂര്‍ണമെന്റില്‍ ക്വാര്‍ട്ടര്‍ സാധ്യതമാത്രം പ്രതീക്ഷിച്ചിരുന്ന പരാഗ്വേയും പെറുവും സെമിയില്‍ പുറത്താകുമെന്നാണ് കണക്കു കൂട്ടലെങ്കിലും വമ്പന്മാരെ അട്ടിമറിക്കാനുള്ള ശേഷി ഇവരുടെ ടീമുകള്‍ക്കുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+