• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Elections 2019

ജോണിന്‍റെ മൃതദേഹം വീണ്ടെടുക്കാന്‍ ഗോത്രവര്‍ഗക്കാരുടെ ആചാരങ്ങള്‍ പഠിക്കുന്നു; അവസാന തന്ത്രം

  • By Goury Viswanathan

പോര്‍ട്ട് ബ്ലെയര്‍: ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപിലെ സെന്‍റിനല്‍ ഗോത്രവര്‍ഗക്കാര്‍ അമ്പയ്ത് കൊലപ്പടുത്തിയ അമേരിക്കന്‍ മതപ്രാചാരകന്‍ ജോണ്‍ ചൗവിന്‍റെ മൃതദേഹം വീണ്ടെടുക്കാന്‍ ഊര്‍ജ്ജിത ശ്രമങ്ങള്‍. നരവംശശാത്രജ്ഞരുടെയും ആദിവാസി ഗവേഷകരുടെയും അഭിപ്രായം തേടുകയാണ് പോലീസ്. ലോകത്തിലെ തന്നെ ഏറ്റവും സംരക്ഷിത വിഭാഗമായ സെന്‍റിലുകള്‍ക്കിടയിലെ ഭയപ്പെടുത്തിയും ദ്വീപിലേക്ക് അതിക്രമിച്ച് കയറിയും മൃതദേഹം വീണ്ടെടുക്കാന്‍ കഴിയില്ല.

ഗോത്രവര്‍ഗക്കാരുടെ ശ്രദ്ധതിരിച്ച് വിട്ട ശേഷം അവരുടെ കണ്ണില്‍പെടാതെ മൃതദേഹം വീണ്ടെടുക്കുക്കുക മാത്രമാണ് നിലവില്‍ മുന്നിലുള്ള മാര്‍ഗം. എന്നാല്‍ എപ്പോഴും തീരത്തിനടുത്ത് തന്നെ ഇവര്‍ ഉണ്ടാകുമെന്നതിനാല്‍ അതും സാധ്യമല്ലെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ജോണിനെ കൊലപ്പെടുത്തിയതോടെ ഇവര്‍ കൂടുതല്‍ അക്രമാസക്തരാകാനും സാധ്യതയുണ്ട്.

ആചാരങ്ങള്‍ പഠിക്കുന്നു

ആചാരങ്ങള്‍ പഠിക്കുന്നു

സെന്‍റിനല്‍ ഗോത്രവര്‍ഗക്കാരുടെ ആചാരങ്ങളെക്കുറിച്ച ലഭ്യമായിട്ടുള്ള അറിവുകള്‍ വിശകലനം ചെയ്യുകയാണ് പോലീസ് ഇപ്പോള്‍. മരണവുമായി ബന്ധപ്പെട്ട ഇവരുടെ ആചാരങ്ങള്‍, മൃതദേഹം മറവു ചെയ്യുന്ന രീതികള്‍ തുടങ്ങിയ കാര്യങ്ങള്‍ പരിശോധിക്കുന്നു. പുറംലോകത്ത് നിന്നുള്ളവരെ കൊലപ്പെടുത്തിയാല്‍ മറ്റുള്ളവര്‍ക്ക് മുന്നറിയിപ്പായി മൃതദേഹം മുളയില്‍ കൊരുത്ത് തീരത്ത് പ്രദര്‍ശിപ്പിക്കാറുണ്ടെന്നാണ് ഗവേഷകര്‍ പറയുന്നത്. സെന്‍റിനലുകളുമായി ബന്ധമുള്ള ജറാവകളുടെ ആചാരങ്ങളെപ്പറ്റിയും പഠിച്ച് വരികയാണ്.

നഗ്നരായി

നഗ്നരായി

യൂണിഫോം ഇട്ട് ദ്വീപിലേക്ക് കടക്കാന്‍ ശ്രമിക്കുന്നവരെയെല്ലാം അമ്പെയ്ത് വീഴ്ത്തുന്ന സാഹചര്യത്തില്‍ നഗ്നരായി ദ്വീപിലേക്ക് എത്തുന്നതിനെക്കുറിച്ചും ആലോചിക്കുന്നുണ്ട്. സന്ദര്‍ശകരെ അമ്പെയ്തും ആക്രമിച്ചുമാണ് ദ്വീപുവാസികള്‍ പ്രതിരോധിക്കാറുള്ളത്. ഗോത്രവര്‍ഗക്കാരെ ദോഷകരമായി ബാധിക്കുന്ന യാതൊരു നടപടിയും പോലീസും നാവികസേനയും എടുക്കില്ല.

ഇരുമ്പും തേങ്ങയും

ഇരുമ്പും തേങ്ങയും

ദ്വീപുവാസികള്‍ക്ക് ഇരുമ്പും തേങ്ങയും സമ്മാനമായി നല്‍കി അവരെ അനുനയിപ്പിച്ച് മൃതദേഹം വീണ്ടെടുക്കാമെന്ന നിര്‍ദ്ദേശം നരവംശ ശാസ്ത്രജ്ഞനായ ടി എന്‍ പണ്ഡിറ്റ് മുന്നോട്ട് വെച്ചിരുന്നു. എന്നാല്‍ ഗോത്രവര്‍ഗക്കാരുടെ വിശ്വാസം നേടിയെടുക്കു അത്ര എളുപ്പമല്ല. നിലവിലെ സാഹചര്യത്തില്‍ ഈ മാര്‍ഗവും സുരക്ഷിതമല്ലെന്ന് വ്യക്തമായതോടെ പദ്ധതി ഉപേക്ഷിക്കുകയായിരുന്നു.

 സെന്‍റിനലുകള്‍ക്ക് ഭീഷണി

സെന്‍റിനലുകള്‍ക്ക് ഭീഷണി

സെന്‍റിനലുകള്‍ക്ക് ഭീഷണി

ദ്വീപ് വാസികളെ ഭയപ്പെടുത്തിയും എന്തെങ്കിലും തരത്തില്‍ പ്രതിരോധിച്ചും മൃതദേഹം വീണ്ടെടുക്കുക എന്നത് പ്രായോഗികമായ കാര്യമല്ല. നാല്‍പ്പതില്‍ താഴെ മാത്രമാണ് സെന്‍റിനലുകളുടെ ജനസംഖ്യ. രോഗപ്രതിരോധ ശേഷി തീരെ കുറവാണ്. അണുബാധയോ ജലദോഷമോ പോലും ഇവരുടെ മരണത്തിന് കാരണമായേക്കാം. അതുകൊണ്ട് തന്നെ മൃതദേഹം വീണ്ടെടുക്കുന്നത് പോലെ തന്നെ പ്രാധാന്യം നല്‍കുന്നുണ്ട് ഗോത്രവര്‍ഗക്കാരുടെ സുരക്ഷയ്ക്കും.

 ആക്രമിക്കാന്‍ മുതിര്‍ന്നു

ആക്രമിക്കാന്‍ മുതിര്‍ന്നു

ജോണിന്‍റെ സന്ദര്‍ശനത്തിന് ശേഷം പുറംലോകത്ത് നിന്നുള്ളവരുടെ നേരെ കൂടുതല്‍ അക്രമാസക്തരാവുകയാണ് സെന്‍റിനലുകള്‍. മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം ദ്വീപിലേക്ക് പോകാന്‍ ശ്രമിച്ച പോലീസുകാരുടെ നേരെ അഞ്ചോളം പേര്‍ ചേര്‍ന്ന് അന്പെയ്തു. നിലവില്‍ മൃതദേഹം വീണ്ടെടുക്കുക സാധ്യമല്ലെന്നാണ് വിദഗ്ധാഭിപ്രായം.

മരണം മുന്നില്‍ കണ്ട് ജോണ്‍

മരണം മുന്നില്‍ കണ്ട് ജോണ്‍

ഗോത്രവര്‍ഗക്കാര്‍ക്ക് ഇടയില്‍ മതപരിവര്‍ത്തനം നടത്താനായാണ് 27കാരനാണ് ജോണ്‍ അലന്‍ ചൗ സെന്‍റിനല്‍ ദ്വീപിലേക്ക് എത്തിയത്. മത്സ്യത്തൊഴിലാളികള്‍ക്ക് 25000 രൂപ നല്‍കിയാണ് നാവികസേനയുടെ കണ്ണുവെട്ടിച്ച് ജോണ്‍ തീരത്തേയ്ക്ക് എത്തിയത്. രണ്ടു തവണ ഗോത്രവര്‍ഗക്കാരുടെ ആക്രമണത്തിനെ തുടര്‍ന്ന് ജോണ്‍ മടങ്ങിയിരുന്നു. മൂന്നാം തവണ ജോണിനെ അന്പെയ്ത് കൊന്ന് മ‍ൃതദേഹം മണലില്‍ പൂഴ്ത്തിവെച്ചു.

മുന്നൊരുക്കങ്ങള്‍

മുന്നൊരുക്കങ്ങള്‍

സെന്‍റിനല്‍ ഗോത്രവര്‍ഗക്കാര്‍ തന്നെ കൊലപ്പെടുത്തിയേക്കുമെന്ന ഭയം യാത്രയ്ക്ക് മുന്പേ ജോണിനുണ്ടായിരുന്നു.ആക്രമണത്തെ ചെറുക്കാന്‍ വയറ്റിലും നെഞ്ചിലും ഷീല്‍ഡുകള്‍ ധരിച്ചാണ് ദ്വീപിലെത്തിയത്. വിറ്റാമിന്‍ ഗുളികകളും രക്തം കട്ടപിടിക്കനുള്ള ഗുളികകളും ജോണ്‍ കരുതിയിരുന്നു.

ദ്വീപ് വാസികള്‍ക്ക് സമ്മാനം

പുറംലോകവുമായി യാതൊരു തരത്തിലും ബന്ധമില്ലാതെ ജീവിക്കുന്നവരാണ് സെന്‍റിനലുകള്‍. ഏഷ്യയിലെ തന്നെ ഏറ്റവും അപകടകരമായ വിഭാഗം. ഗോത്രവര്‍ഗക്കാരുമായി സൗഹൃദം സ്ഥാപിക്കാനായി സമ്മാനങ്ങളും കരുതിയിരുന്നു ജോണ്‍. തൂവാലകള്‍, ചൂണ്ടകള്‍, റബര്‍ ട്യൂബുകള്‍ തുടങ്ങി നിരവധി സാധനങ്ങള്‍ ജോണ്‍ കൈയ്യില്‍ കരുതിയിരുന്നു.

ബാലഭാസ്‌കര്‍ ഇരുന്നത് എവിടെ? കാറില്‍ വിദഗ്ധ പരിശോധന, അന്വേഷണം പാലക്കാട്ടേക്ക്, ഡ്രൈവറെ ചോദ്യംചെയ്യും

English summary
cops studying rituals of sentinal tribes who killes ameriocan missionary
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more