ഇറ്റലിയിൽ മരണം 3000 കടന്നു! ഒരു ദിവസം മരിച്ചത് 475 പേർ! അതിർത്തികളടച്ച് അമേരിക്കയും തുർക്കിയും!
കൊറോണയെ പ്രതിരോധിക്കാന്‍ അതീവ ജാഗ്രതയുമായി ലോകരാജ്യങ്ങള്‍. 8000ത്തില്‍ അധികം ആളുകളാണ് ഇതുവരെ കൊറോണ വൈറസ് ബാധിച്ച് വിവിധ രാജ്യങ്ങളില്‍ മരണപ്പെട്ടിരിക്കുന്നത്. ഇതുവരെ രണ്ട് ലക്ഷത്തിലധികം പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.
Recommended Video
രാജ്യങ്ങള്‍ അതിര്‍ത്തികള്‍ അടച്ച് കൊണ്ടിരിക്കുകയാണ്. അതിനിടെ ചൈനയേയും മറികടക്കുന്ന തരത്തില്‍ ഇറ്റലിയില്‍ മരണസംഖ്യ ഭീതിതമായി ഉയരുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.

മരണം പടർന്ന് ഇറ്റലി
അതിവേഗത്തിലാണ് ഇറ്റലിയില്‍ കൊറോണ പടര്‍ന്ന് പിടിച്ച് കൊണ്ടിരിക്കുന്നത്. ഇതുവരെ മൂവായിരത്തിലേറെ പേരാണ് ഇറ്റലിയില്‍ മരണപ്പെട്ടിരിക്കുന്നത്. ഇന്ന് മാത്രം 475 പേര്‍ മരിച്ചതായി വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇത് ചൈനയേയും കടത്തി വെട്ടുന്ന മരണ നിരക്കാണ്. ഒറ്റ ദിവസം ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചിരിക്കുന്നതും ഇറ്റലിയിലാണ്.

കുതിച്ച് മരണ നിരക്ക്
കഴിഞ്ഞ 24 മണിക്കൂറിനിടെ മരണനിരക്ക് കുതിച്ചുയര്‍ന്നത് രാജ്യത്തെ ആശങ്കയിലാക്കിയിരിക്കുകയാണ്. മരണനിരക്ക് 19 ശതമാനമാണ് ഒറ്റയടിക്ക് ഉയര്‍ന്നിരിക്കുന്നത്. ഇറ്റലിയില്‍ ഇതുവരെ കൊറോണ ബാധിച്ചിരിക്കുന്നത് 35, 713 പേരെയാണ്. കഴിഞ്ഞ ഞായറാഴ്ച 368 പേര്‍ മരണപ്പെട്ടിരുന്നു. അതിന് ശേഷമാണ് ഇന്ന് 475 പേര്‍ മരിച്ചിരിക്കുന്നത്.

ഏറ്റവും കൂടുതൽ യൂറോപ്പിൽ
യൂറോപ്പിലാണ് ഏറ്റവും കൂടുതല്‍ കൊറോണ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കു്‌നനത്. 3422 പേരാണ് യൂറോപ്യന്‍ രാജ്യങ്ങളില്‍ മരിച്ചത്. ഏഷ്യയില്‍ 3348 പേരും മരിച്ചു. യൂറോപ്പില്‍ അതിവേഗത്തിലാണ് കൊറോണ പടരുന്നത്. കഴിഞ്ഞ 24 മണിക്കൂറിനകം 684 പേര്‍ മരണപ്പെട്ടു. ഇതുവരെ കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത് 78,766 പേര്‍ക്കാണ്.

അതിർത്തിയടച്ച് രാജ്യങ്ങൾ
അതിനിടെ കൊറോണ വ്യാപനം തടയാന്‍ പല രാജ്യങ്ങളും അതിര്‍ത്തികള്‍ അടയ്ക്കുകയാണ്. കാനഡയുമായി പങ്കിടുന്ന വടക്കന്‍ അതിര്‍ത്തി അമേരിക്ക അടച്ചു. ഗ്രീസ്, ബള്‍ഗേറിയ അതിര്‍ത്തികള്‍ അടക്കാനുളള നീക്കത്തിലാണ് തുര്‍ക്കി എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ന് അര്‍ധരാത്രി മുതലാണ് അതിര്‍ത്തി അടക്കുക. നേരത്തെ യൂറോപിലേക്കുളള അഭയാര്‍ത്ഥികള്‍ക്ക് വേണ്ടി അങ്കാര അതിര്‍ത്തികള്‍ തുറന്നിരുന്നു.

സൗദിയില്‍ പിടിമുറുക്കി കൊറോണ
47 കൊറോണ കേസുകള്‍ സ്ഥിരീകരിച്ചതോടെ സിംഗപ്പൂര്‍ വിദേശ യാത്രകള്‍ വിലക്കിയിരിക്കുകയാണ്. അതിനിടെ സൗദിയില്‍ 67 പേര്‍ക്ക് കൂടി കൊറോണ ബാധ സ്ഥിരീകരിച്ചു. ഇതോടെ സൗദി അറേബ്യയില്‍ കൊറോണ രോഗികളുടെ എണ്ണം 238 ആയി ഉയര്‍ന്നിരിക്കുകയാണ്. റിയാദില്‍ 19 പേര്‍ക്കും ജിദ്ദയില്‍ 13 പേര്‍ക്കും മക്കയില്‍ 11 പേര്‍ക്കും കൊറോണ സ്ഥിരീകരിച്ചു. 45 പേരിലേക്ക് കൊറോണ പകര്‍ന്നിരിക്കുന്നത് ഒരാളില്‍ നിന്നാണ്.












Click it and Unblock the Notifications