കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അതും ഫലംകണ്ടില്ല; പ്രതീക്ഷയോടെ കാത്തിരുന്ന റെംഡെസിവിറിന്റെ ക്ലിനിക്കല്‍ പരിശോധന ഫലം പരാജയം

  • By News Desk
Google Oneindia Malayalam News

ന്യൂയോര്‍ക്ക്: ആഗോളതലത്തില്‍ കൊറോണ വൈറസ് രോഗം പടര്‍ന്നുപിടിക്കുകയാണ്. 27 ലക്ഷത്തിലധികം പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. 190654 പേര്‍ മരണപ്പെടുകയും ചെയ്തു. അമേരിക്കയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ക്ക് കെറോണ വൈറസ് രോഗം സ്ഥിരീകരിച്ചത്. ഇവിടെ തന്നെയാണ് മരണനിരക്കും കൂടുതല്‍.

അമേരിക്കയില്‍ ഇതുവരേയും 880204 പേരിലാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. 49845 പേര്‍ മരണപ്പെടുകയും ചെയ്തിട്ടുണ്ട്. കൊറോണക്കെതിരെ ഫലപ്രദമായ വാക്‌സിന്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് ശാസ്ത്രലോകം. റെംഡെസിവിര്‍ എന്ന മരുന്ന് കൊറോണ രോഗികളില്‍ സുഖം പ്രാപിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ അതു പരാജയപ്പെടുകയാണെന്നാണ് പുതിയ റിപ്പോര്‍ട്ട്.

കേരളത്തിന് നടുക്കം! മലപ്പുറത്തെ കൊവിഡ് ബാധിച്ച നാല് മാസം പ്രായമുളള കുഞ്ഞ് മരിച്ചു!കേരളത്തിന് നടുക്കം! മലപ്പുറത്തെ കൊവിഡ് ബാധിച്ച നാല് മാസം പ്രായമുളള കുഞ്ഞ് മരിച്ചു!

റെംഡെസിവിര്‍

റെംഡെസിവിര്‍

ഏറെ പ്രതീക്ഷയോടെയാണ് റെംഡെസിവിര്‍ മരുന്നിനെ ശാസ്ത്രലോകം കണ്ടത്. എന്നാല്‍ ഇതിന്റെ ആദ്യ ക്ലിനിക്കല്‍ പരിശോധന പരാജയപ്പെട്ടെന്നാണ് റിപ്പോര്‍ട്ട്. ഇക്കാര്യം ലോകാരോഗ്യ സംഘടനയുടെ വെബ്‌സൈറ്റില്‍ വ്യക്തമാക്കിയിരുന്നു. പിന്നീട് നീക്കം ചെയ്‌തെന്നും ബിബിസി ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

റിപ്പോര്‍ട്ടുകള്‍ തള്ളി

റിപ്പോര്‍ട്ടുകള്‍ തള്ളി

അതേസമയം അമേരിക്കന്‍ കമ്പനിയായ ഗിലീഡ് സയന്‍സ് പരീക്ഷണം പരാജയമാണെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി. ഗിലീഡ് സയന്‍സാണ് ഈ മരുന്ന് നിര്‍മ്മിച്ചത്. വെബ്‌സൈറ്റില്‍ നിന്നും നീക്കം ചെയ്ത വിവരങ്ങള്‍ എങ്ങനെ തെളിവാവുമെന്നും പരീക്ഷണം വിജയകരമാണെന്നുമാണ് അവരുടെ പ്രതികരണം. പാര്‍ശ്വഫലങ്ങള്‍ പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ ഈ മരുന്നിന്റെ പരീക്ഷണം നേരത്തെ നിര്‍ത്തിവെച്ചിരുന്നു.

മരുന്ന് കഴിച്ചവരുടെ നില

മരുന്ന് കഴിച്ചവരുടെ നില


എന്നാല്‍ കൊറോണ ബാധയുടെ തുടക്കത്തില്‍ മരുന്ന് കഴിച്ചവരുടെ നില മെച്ചപ്പെട്ടിട്ടുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 158 പേര്‍ക്ക് മരുന്ന് നല്‍കിയും 79 പേരെ കണ്‍ട്രോള്‍ ഗ്രൂപ്പിലും ഉള്‍പ്പെടുത്തി മൊത്തം 237 രോഗികളിലാണ് പരീക്ഷണം നടത്തിയത്. പാര്‍ശ്വഫലങ്ങള്‍ കാരണം 18 പേരില്‍ റെംഡെസിവിര്‍ നേരത്തെ നിര്‍ത്തി വെച്ചിരുന്നു. ഒരു മാസത്തിന് ശേഷം മരുന്ന കഴിച്ച 13.9 ശതമാനം രോഗികളും കണ്‍ട്രോള്‍ റൂമിലെ 12.8 ശതമാനവും മരണപ്പെട്ടു.

 ലോകാരോഗ്യ സംഘടന

ലോകാരോഗ്യ സംഘടന

ഗുരുതരമായ ശ്വാസകോശ രോഗലക്ഷണങ്ങളും പനിയുള്ള രോഗികളിലും മരുന്ന് വിജയം കണ്ടിരുന്നുവെന്നും നേരത്തെ മരുന്ന് പരീക്ഷണത്തിന് നേതൃത്വം നല്‍കിയ ഡോക്ടറെ ഉദ്ധരിച്ച് എസ്ടിഎടി ന്യൂസ് റിപ്പോര്‍ട്ട് ചെയിതിരുന്നു. മൃഗങ്ങളില്‍ നടത്തിയ പരീക്ഷണത്തിന്റെ അടിസ്ഥാനത്തില്‍ ഈ മരുന്നിന് കൊറോണ വൈറസിനെ പ്രതിരോധിക്കാനുള്ള കഴിയുമെന്നായിരുന്നു വാദം. നേരത്തെ ലോകാരോഗ്യ സംഘടനയും റെംഡെസിവിര്‍ പ്രയോജനപ്പെടുമെന്ന് പറഞ്ഞിരുന്നു.

പരീക്ഷണം വിജയം

പരീക്ഷണം വിജയം

അതേസമയം ബ്രിട്ടനിലെ ഓക്‌സ്ഫര്‍ഡ് സര്‍വ്വകലാശാലയിലെ ജെന്നര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് വികസിപ്പിച്ചെടുത്ത കൊറോണ വാക്‌സിന്റെ ക്ലിനിക്കല്‍ ടെസ്റ്റ് തുടങ്ങി. രണ്ട് പേര്‍ക്ക് ഇന്നലെ വാക്‌സിന്‍ നല്‍കിയിരുന്നു. എലൈസ ഗ്രനറ്റോ എന്ന ശാസ്ത്രജ്ഞരായ യുവതിയാണ് ആദ്യ ഡോസ് സ്വീകരിച്ചത്. പരീക്ഷണം വിജയകരമായാല്‍ സെപ്തംബര്‍ മാസത്തോടെ 10 ലക്ഷം വാക്‌സിനുകള്‍ ഉല്‍പ്പാദിപ്പിക്കാനാണ് തീരുമാനം.

കൊവിഡ് പുതിയ പാഠവും സന്ദേശവുമെന്ന് മോദി: ഈ-ഗ്രാംസ്വരാജ് പോർട്ടലും മൊബൈൽ ആപ്പും അവതരിപ്പിച്ചുകൊവിഡ് പുതിയ പാഠവും സന്ദേശവുമെന്ന് മോദി: ഈ-ഗ്രാംസ്വരാജ് പോർട്ടലും മൊബൈൽ ആപ്പും അവതരിപ്പിച്ചു

27 ലക്ഷത്തിലേറെ രോഗികള്‍, മരണം 190654; കോവിഡിനെ പിടിച്ചു കെട്ടാനാവാതെ ലോകം27 ലക്ഷത്തിലേറെ രോഗികള്‍, മരണം 190654; കോവിഡിനെ പിടിച്ചു കെട്ടാനാവാതെ ലോകം

English summary
Corona Drug:Remdesivir Fails In Human Trail Said Report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X