കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആമേരിക്കയെ ആശങ്കയിലാഴ്ത്തി മൃഗങ്ങളും, പൂച്ചകള്‍ക്കും കടുവകള്‍ക്കും സിംഹങ്ങള്‍ക്കും കൊറോണ പോസിറ്റീവ്

Google Oneindia Malayalam News

ന്യൂയോര്‍ക്ക്: അമേരിക്കക്കയിലെ രണ്ട് വളര്‍ത്തുപൂച്ചയ്ക്ക് കൊറോണ സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. ഇതാദ്യമായാണ് അമേരിക്കയില്‍ ഒരു മൃഗത്തിന് കൊറോണ വൈറസ് സ്ഥിരീകരിക്കുന്നത്. മനുഷ്യരില്‍ നിന്നാവാം രോഗം സ്ഥിരീകരിച്ചതെന്നാണ് കരുതുന്നത്. എന്നാല്‍ ഇവ മനുഷ്യരിലേക്ക് രോഗം പരത്തുമെന്നതില്‍ വ്യക്തമായ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. നിലവില്‍ രോഗം സ്ഥിരീകരിച്ച രണ്ട് പൂച്ചകളും വ്യത്യസ്ത മേഖലയില്‍ നിന്നുള്ളവയാണ്.

cats

പൂച്ചകള്‍ക്ക് ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ ഉണ്ട്. കൊറോണ വൈറസില്‍ നിന്ന് രോഗമുക്തി നേടാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കുന്നത്. പൂച്ചകള്‍ക്ക് വീടുകളിലോ പരിസരങ്ങളിലോ ഉള്ള ആളുകളില്‍ നിന്നാണ് അവര്‍ വൈറസ് ബാധിച്ചതെന്ന് കരുതുന്നു. പൂച്ചകള്‍ക്ക് രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ അമേരിക്കയിലെ ബ്രോണ്‍ക്‌സ് മൃഗശാലയിലെ കടുവകള്‍ക്കും സിംഹങ്ങള്‍ക്കും രോഗം സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ടുണ്ട്. നാല് കടുവകള്‍ക്കും മൂന്ന് സിംഹങ്ങള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. അതേസമയം, ഇവ മനുഷ്യരിലേക്ക് രോഗം പരത്തുമെന്ന് കരുതുന്നില്ലെന്നാണ് യുഎസ് ആരോഗ്യമേഖലയില്‍ നിന്നുള്ളവര്‍ പറയുന്നത്.

നിലവില്‍ മൃഗങ്ങളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് മൃഗശാല അധികൃതര്‍ പറയുന്നു. ആളുകള്‍ പരിഭ്രാന്തരാകാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്നും ആളുകള്‍ വളര്‍ത്തുമൃഗങ്ങളെ ഭയപ്പെടണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്നും ഡോ. കേസെ ബാര്‍ട്ടണ്‍ ബെഹ്രാവേഷ് പറഞ്ഞു. വൈറസ് പരത്തുന്നതില്‍ മൃഗങ്ങള്‍ക്ക് വലിയ പങ്കില്ലെന്നാണ് കരുതുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആളുകള്‍ അവരുടെ വളര്‍ത്തുമൃഗങ്ങളെ വീടുകള്‍ക്ക് പുറത്തുള്ള ആളുകളുമായോ മൃഗങ്ങളുമായോ ഇടപഴകുന്നത് തടയണമെന്നും അധികൃതര്‍ അറിയിച്ചു. മൃഗപരിശോധന വെറ്റിനറി ലാബുകളില്‍ നടത്തുകയും മനുഷ്യ പരിശോധനകളേക്കാള്‍ വ്യത്യസ്ത രാസവസ്തുക്കള്‍ ഉപയോഗിക്കുകയും ചെയ്യുന്നു, എന്നാല്‍ ഈ സാഹചര്യത്തില്‍ ആ രാസവസ്തുക്കള്‍ ലഭിക്കുന്നത് കുറവാണെന്നും അധികൃതര്‍ അറിയിച്ചു.

Recommended Video

cmsvideo
2 cats in New York become first US pets to test positive | Oneindia Malayalam

അതേസമയം, അമേരിക്കയില്‍ കൊറോണ രോഗ ബാധിതരുടെ എണ്ണം ദിവസേന വര്‍ദ്ധിക്കുകയാണ്്, കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 2000,ല്‍ അധികം പേരാണ് കൊറോണ ബാധിച്ച് മരിച്ചിട്ടുള്ളത്. ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 8 ലക്ഷം കടന്നിരിക്കുകയാണ്. 848994 പേര്‍ക്കാണ് രാജ്യത്ത് കൊറോണ ബാധിച്ചിരിക്കുന്നത്. ആകെ മരിച്ചവരുടെ എണ്ണം 47646 ആയി. 84050 പേരാണ് അമേരിക്കയില്‍ നിന്നും രോഗമുക്തി നേടിയിട്ടുള്ളത്. 717268 പേര്‍ ഇപ്പോഴും ചികിത്സയില്‍ തുടരുകയാണ്. 14016 പേരാണ് അമേരിക്കയില്‍ ഗുരുതരാവസ്ഥയില്‍ തുടരുന്നത്.ഇതുവരെ അമേരിക്കയില്‍ഡ 4325342 രോഗപരിശോധനകളാണ് നടത്തിയിരിക്കുന്നത്.

English summary
Corona Positive For Cats Tigers And Lions In America
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X