കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊറോണ ഭീതിയിൽ ലോകം, ചൈനയിൽ 13 നഗരങ്ങൾ അടച്ചു, കൂടുതൽ രാജ്യങ്ങളിൽ വൈറസ് ബാധ

Google Oneindia Malayalam News

വുഹാൻ: ചൈനയിൽ കോറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 41 ആയി. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. വെള്ളിയാഴ്ച മാത്രം 15 പേരാണ് മരിച്ചത്. ആയിരത്തിൽ അധികം ആളുകൾക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

തമിഴ്നാട്ടിലും ബിജെപിക്ക് അടി തെറ്റുന്നു, ബിജെപി ബന്ധം ഉപേക്ഷിക്കാൻ അണ്ണാ ഡിഎംകെയുടെ നീക്കം!തമിഴ്നാട്ടിലും ബിജെപിക്ക് അടി തെറ്റുന്നു, ബിജെപി ബന്ധം ഉപേക്ഷിക്കാൻ അണ്ണാ ഡിഎംകെയുടെ നീക്കം!

കോറോണ വൈറസിൻറെ പ്രഭവ കേന്ദ്രമെന്ന് കരുതുന്ന വുഹാൻ നഗരത്തിൽ നിന്നാണ് പുതിയ മരണങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 11 ദശലക്ഷത്തോളം ആളുകൾ താമസിക്കുന്ന നഗരമാണ് വുഹാൻ. വുഹാനും മറ്റു നഗരങ്ങളും അടച്ചിരിക്കുകയാണ്. നാല് കോടിയോളം പേരാണ് ഈ നഗരങ്ങളിൽ പുറം ലോകവുമായി ബന്ധമില്ലാതെ കഴിയുന്നത്.

corona

അതേ സമയം വുഹാനിൽ കുടുങ്ങിയ അൻപതോളം മലയാളികളടക്കമുള്ള ഇന്ത്യൻ വിദ്യാർത്ഥികൾ സുരക്ഷിതരാണെന്ന് ബെയ്ജിങിലെ ഇന്ത്യൻ എംബസി അറിയിച്ചു. അതിനിടെ രണ്ട് പേർക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ഫ്രാൻസ് ആരോഗ്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. നേപ്പാളിൽ ഒരു വിദ്യാർത്ഥിക്കും കോറോണ സ്ഥിരീകരിച്ചിട്ടുണ്ട്. വുഹാൻ നഗരത്തിൽ നിന്നും മടങ്ങിയെത്തിയ നേപ്പാൾ സ്വദേശിയായ വിദ്യാർത്ഥിക്കാണ് വൈറസ് ബാധയേററത്.

Recommended Video

cmsvideo
Everything you need to know about corona virus | Oneindia Malayalam

തായ്ലാൻഡ്, വിയറ്റ്നാം , സിംഗപ്പൂർ. ജപ്പാൻ, നേപ്പാൾ, യുഎസ്, സൗത്ത് കൊറിയ, തായ് വാൻ, എന്നീ രാജ്യങ്ങളിലും വൈറസ് ബാധ സ്ഥിരികരിച്ചിട്ടുണ്ട്. അതേ സമയം ഇന്ത്യയിൽ ചൈനയിൽ നിന്നും മടങ്ങിയെത്തിയ 11 പേർ നിരീക്ഷണത്തിലാണ്. പനി, കടുത്ത ചുമ, ശ്വാസ തടസ്സം, ദഹന പ്രശ്നങ്ങൾ തുടങ്ങിയവയാണ് വൈറസ് ബാധയുടെ ലക്ഷണങ്ങൾ.

English summary
Corona virus cases reported in more countries including France and Nepal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X