കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊറോണ വൈറസ് ; ചൈനയിൽ നവജാത ശിശുവിന് വൈറസ് ബാധ സ്ഥിരീകരിച്ചു, പ്രായം 30 മണിക്കൂർ

Google Oneindia Malayalam News

വുഹാൻ: ചൈനയിലെ വുഹാനിൽ നവജാത ശിശുവിന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ജനിച്ച് 30 മണിക്കൂർ മാത്രം പ്രായമുള്ള കുഞ്ഞിനാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നതെന്ന് ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

അക്കാര്യം അമ്മയുടെ യോഗത്തിൽ സംസാരിച്ചു, അതോടെ 'ബാത്ത്റൂം പാർവ്വതി' എന്ന് പേരായി, വെളിപ്പെടുത്തി നടി!അക്കാര്യം അമ്മയുടെ യോഗത്തിൽ സംസാരിച്ചു, അതോടെ 'ബാത്ത്റൂം പാർവ്വതി' എന്ന് പേരായി, വെളിപ്പെടുത്തി നടി!

വൈറസ് ബാധ സ്ഥിരീകരിച്ചതിൽ ഏറ്റവും പ്രായം കുറഞ്ഞയാളാണ് ഈ നവജാത ശിശു. ലോകത്തിലെ ഭീതിയിലാഴ്ത്തിയ കൊറോണ വൈറസ് ബാധയെ തുടർന്ന് ഇതുവരെ അഞ്ഞൂറോളം പേരാണ് മരിച്ചത്. ഗർഭാവസ്ഥയിലോ പ്രസവത്തിലോ അല്ലെങ്കിൽ ജനിച്ചതിന് തൊട്ടുപിന്നാലെയോ അമ്മയിൽ നിന്ന് കുട്ടിയിലേക്ക് വൈറസ് പടർന്നിരിക്കാനാണ് സാധ്യത. പ്രസവത്തിന് മുൻപ് തന്നെ കുട്ടിയുടെ അമ്മയ്ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു.

baby

എന്നാൽ കഴിഞ്ഞയാഴ്ച രോഗം ബാധിച്ച അമ്മയ്ക്ക് ജനിച്ച കുഞ്ഞിന് വൈറസ് ബാധയേറ്റിട്ടില്ലെന്ന് സ്ഥിരീകരിച്ചിരുന്നു. വുഹാനിൽ കടൽ വിഭയ മാർക്കറ്റിൽ നിന്നും ഉത്ഭവിച്ചതെന്ന് കരുതുന്ന കൊറോണ വൈറസ് ചൈനയ്ക്ക് പുറമെ നിരവധി രാജ്യങ്ങളിലേക്ക് ഇതിനകം പടർന്നിട്ടുണ്ട്. ഇന്ത്യയിൽ റിപ്പോർട്ട് ചെയ്ത മൂന്ന് കേസുകളും കേരളത്തിലാണ്.

ചൈനയിൽ കൊറോണ വൈറസ് സ്ഥിരീകരിച്ച ഏറ്റവും പ്രായംചെന്നയാൾ 90 വയസുള്ള വൃദ്ധനാണ്. ഇതുവരെ വൈറസ് ബാധയെ തുടർന്ന് മരിച്ചവരിൽ 80 ശതമാനം പേരും 60 വയസിന് മുകളിലേക്കുള്ളവരാണ്.

English summary
Corona virus diagnosed in China's 30 hour old infant
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X