കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോകത്ത് 82,000 കടന്ന് കൊറോണ മരണം: 14 ലക്ഷം കടന്ന് രോഗ ബാധിതർ, യുഎസിൽ മാത്രം മരിച്ചത് 12,000 പേർ!!

Google Oneindia Malayalam News

വാഷിംഗ്ടൺ: ആഗോള തലത്തിൽ കൊറോണ വൈറസ് ബാധയെത്തുടർന്നുള്ള മരണം 82,000 കടന്നു. 14.3 ലക്ഷം പേർക്കാണ് ഇതുവരെ കൊറോണ സ്ഥിരീകരിച്ചതെന്നാണ് ജോൺ ഹോപ്കിൻസ് സർവ്വകലാശാലയുടെ കണക്ക്. ചൊവ്വാഴ്ച രാവിലെ എട്ട് മണിവരെ 1,429,437 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 82,074 പേർ കൊറോണ വൈറസ് ബാധിച്ച് മരിക്കുകയും ചെയ്തിട്ടുണ്ട്. അതേസമയം 300,767 പേർക്ക് രോഗം ഭേദമാകുകയും ചെയ്തിട്ടുണ്ട്. നിലവിൽ അമേരിക്കയാണ് കൊറോണ വൈറസിന്റെ പ്രഭവ കേന്ദ്രം. നാല് ലക്ഷം കേസുകൾ റിപ്പോർട്ട് ചെയ്ത അമേരിക്കയിൽ 12,000 പേരാണ് രോഗം ബാധിച്ച് മരിച്ചിട്ടുള്ളത്. ട്രാക്കർ നൽകുന്ന കണക്ക് പ്രകാരം 12,893 പേരാണ് മരണമടഞ്ഞത്. 398,785 കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

കൊറോണ ബാധിച്ച് അമേരിക്കയില്‍ നാല് മലയാളികള്‍ കൂടി മരിച്ചു, അമേരിക്കയുടെ സ്ഥിതി അതീവ ഗുരുതരംകൊറോണ ബാധിച്ച് അമേരിക്കയില്‍ നാല് മലയാളികള്‍ കൂടി മരിച്ചു, അമേരിക്കയുടെ സ്ഥിതി അതീവ ഗുരുതരം

കൊറോണ നാശം വിതച്ച ഇറ്റലിയിൽ 17, 127 പേരാണ് മരിച്ചത്. 135, 586 കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. അതേ സമയം 14, 045 പേരാണ് സ്പെയിനിൽ മരിച്ചത്. 141,942 പേർക്കാണ് സ്പെയിനിൽ ഇതുവരെയും കൊറോണ സ്ഥിരീകരിച്ചത്. യൂറോപ്യൻ രാജ്യങ്ങളിൽ കൊറോണ ആൾനാശത്തിൽ നാലാം സ്ഥാനത്തുള്ളത് ഫ്രാൻസാണ്. 10, 342 പേരാണ് ഫ്രാൻസിൽ മാത്രം കൊറോണയെത്തുടർന്ന് മരിച്ചിട്ടുള്ളത്. 110,000 പേർക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ബ്രിട്ടനിൽ 6,171 പേർ രോഗം ബാധിച്ച് മരിച്ചപ്പോൾ ഇറാനിൽ 3,872 പേരും മരണമടഞ്ഞു.

corona546

ഇന്ത്യയിൽ കൊറോണ ബാധിതരുടെ എണ്ണം തിങ്കളാഴ്ച 4500 കടന്നിരുന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയം നൽകുന്ന കണക്കുൾ പ്രകാരം രാജ്യത്ത് 5194 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 35 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇന്ത്യയിൽ മരിച്ചത്. ഇതോടെ രാജ്യത്ത് മരിച്ചവരുടെ എണ്ണം 149ലെത്തുകയും ചെയ്തിട്ടുണ്ട്. 773 പേർക്കാണ് ഇക്കാലളവിൽ ഇന്ത്യയിൽ രോഗം സ്ഥിരീകരിച്ചത്.

Recommended Video

cmsvideo
അമേരിക്കയില്‍ സ്ഥിതി അതീവ ഗുരുതരം | Oneindia Malayalam

മാർച്ച് 24 മുതൽ ആരംഭിച്ച 21 ദിവസത്തെ ലോക്ക് ഡൌൺ 14ന് അവസാനിക്കാനിരിക്കെയാണ് ഇന്ത്യയിൽ ഏറ്റവുമധികം പേർക്ക് രോഗം സ്ഥിരീകരിക്കുകയും കുടുതൽ പേർ കൊറോണ ബാധിച്ച് മരിക്കുന്നത്. ഉത്തർപ്രദേശ് സംസ്ഥാനത്തെ ലോക്ക് ഡൌൺ ഏപ്രിൽ 14ന് ശേഷവും നീട്ടുമെന്ന സൂചനകളാണ് നൽകിയിട്ടുള്ളത്. ലോക്ക് ഡൌൺ നീട്ടാനുള്ള നിർദേശമാണ് തെലങ്കാനയും മുന്നോട്ടുവെച്ചിട്ടുള്ളത്. അസമും ഛത്തീസ്ഗഡും അതിർത്തികൾ അടച്ചിട്ട് രോഗ വ്യാപനം തടയണം എന്ന നിലപാടിൽ ഉറച്ചുനിൽക്കുന്ന രാജ്യങ്ങളാണ്. ഇന്ത്യയിൽ മഹാരാഷ്ട്രയിലാണ് ഏറ്റവും അധികം കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 1018 പേർക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. തമിഴ്നാട് (690), തെലങ്കാന (364), കേരളം (336) എന്നീ സംസ്ഥാനങ്ങളിൽ നിന്നാണ് ഏറ്റവുമധികം കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

English summary
Coronavirus: Global death toll crosses 82,000, more than 14 lakh confirmed cases
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X