കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചൈനയിൽ കോറോണ വൈറസ് പടരുന്നു, മരണസംഖ്യ 25 കടന്നു, 2 നഗരങ്ങൾ അടച്ചു

Google Oneindia Malayalam News

Recommended Video

cmsvideo
Corona Virus De@th Toll Spikes In China | Oneindia Malayalam

ബീജിംഗ്: ചൈനയിൽ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 25 ആയി. 830 പേർക്ക് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചതായി സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. വൈറസ് ബാധിച്ചിട്ടുണ്ടെന്ന് കരുതുന്ന 1072 പേരുടെ രക്ത സാംപിളുകൾ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണെന്ന് നാഷണൽ ഹെൽത്ത് കമ്മീഷൻ വ്യക്തമാക്കി.

പൗരത്വ നിയമത്തെ അനുകൂലിച്ചവര്‍ക്ക് മലപ്പുറത്ത് കുടിവെള്ളം നിഷേധിച്ചതായി ബിജെപി; ആരോപണം വ്യാജമെന്ന്പൗരത്വ നിയമത്തെ അനുകൂലിച്ചവര്‍ക്ക് മലപ്പുറത്ത് കുടിവെള്ളം നിഷേധിച്ചതായി ബിജെപി; ആരോപണം വ്യാജമെന്ന്

വ്യാഴാഴ്ച ചൈനയിൽ രണ്ട് നഗരങ്ങൾ അടച്ചു, വൈറസിന്റെ കരുതുന്ന വുഹാൻ, സമീപ നഗരമായ ഹോങ്കോംഗ് എന്നിവയാണ് അടച്ചത്. വിമാന, റോഡ് , ട്രെയിൻ ഗതാഗതങ്ങൾ നിർത്തിവെച്ചിരിക്കുകയാണ്. വൈറസ് പടരുന്നതിനെത്തുടർന്ന് ലോകാരോഗ്യ സംഘടന യോഗം ചേർന്നിരുന്നു. ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിക്കാൻ സാധ്യതയുണ്ട്.

china

രാജ്യത്തെ പ്രധാന വ്യവസായ കേന്ദ്രമായ വുഹാനിലെ കടകളും വ്യവസായ ശാലകളും അടഞ്ഞു കിടക്കുകയാണ്. 11 ദശലക്ഷത്തോളം വരുന്ന ജനങ്ങൾ നഗരം വിട്ടു പോകരുതെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്. വൈറസ് ബാധ സ്ഥിരീകരിച്ച 830 പേരിൽ 177 പേരുടെ നില ഗുരുതരമാണ്. രോഗബാധയെ നേരിടാനഉള്ള ചൈനയുടെ ഇടപെടലിൽ ലോകാരോഗ്യ സംഘടന തൃപ്തി അറിയിച്ചിട്ടുണ്ട്.

അതേ സമയം കൊറോണ വൈറസ് ബാധയിൽ ഇന്ത്യയിൽ നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് കേന്ദ്രം അറിയിച്ചു. ചൈനയിൽ നിന്നും കഴിഞ്ഞ 14 ദിവസത്തിനിടെ കേരളത്തിൽ എത്തിയവർ ബാഹ്യ സന്ദർശനം ഒഴിവാക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. വിമാനത്താവളത്തിലും കർശന സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. സൗദിയിൽ കോറോണ വൈറസ് ബാധിച്ച ഏറ്റുമാനൂർ സ്വദേശിയായ നഴ്സിന്റെ നിലയും തൃപ്തികരമാണ്.

English summary
Corona virus: many suspected cases reported in China
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X