കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊറോണ വൈറസ്: മരണ സംഖ്യ 106 ആയി, 4193 പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചുവെന്ന് ചൈന

Google Oneindia Malayalam News

വുഹാൻ: ചൈനയിൽ കോറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 106 ആയി. 4193 പേർക്ക് വൈറസ് ബാധയേറ്റതായി ചൈന സ്ഥിരീകരിച്ചു. ചൈനയുടെ തലസ്ഥാനമായ ബൈയ്ജിഗിൽ തിങ്കളാഴ്ച ഒരു മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ജനുവരി എട്ടാം തീയതി കോറോണ വൈറസിന്റെ ഉത്ഭവ കേന്ദ്രമെന്ന് കരുതുന്ന വുഹാൻ നഗരം സന്ദർശിച്ച 50കാരനാണ് വൈറസ് ബാധയേറ്റ് മരിച്ചത്. വുഹാനിൽ നിന്നും മടങ്ങിയെത്തി എഴ് ദിവസങ്ങൾക്ക് ശേഷമാണ് പനി അടക്കമുള്ള ലക്ഷണങ്ങൾ ഇയാൾ പ്രകടിപ്പിച്ച് തുടങ്ങിയത്.

 കൊറോണ ഭീതിയിൽ ലോകം, ചൈനയിൽ 13 നഗരങ്ങൾ അടച്ചു, കൂടുതൽ രാജ്യങ്ങളിൽ വൈറസ് ബാധ കൊറോണ ഭീതിയിൽ ലോകം, ചൈനയിൽ 13 നഗരങ്ങൾ അടച്ചു, കൂടുതൽ രാജ്യങ്ങളിൽ വൈറസ് ബാധ

ചൈനയ്ക്ക് പുറത്ത് അമേരിക്ക ഉൾപ്പെടെ 13 സ്ഥലങ്ങളിലായി 50 പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ചൈനയിൽ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ള നഗരങ്ങളിൽ ഉദ്യോഗസ്ഥരെ പ്രത്യേക വിമാനത്തിൽ തിരിച്ചെത്തിക്കുമെന്ന് അമേരിക്ക വ്യക്തമാക്കിയിട്ടുണ്ട്. വൈറസ് പടർന്നു പിടിച്ച വുഹാൻ നഗരത്തിൽ നിന്നും ഹുബെ പ്രവിശ്യയിൽ നിന്നും 250 ഓളം ഇന്ത്യക്കാരെ മാറ്റാനുള്ള നീക്കം പുരോഗമിക്കുകയാണ്.

corona

ദില്ലിയിൽ ക്യാബിനറ്റ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. വിദേശകാര്യ മന്ത്രാലയം ചൈനീസ് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി. ചൈനയിൽ നിന്നും മടങ്ങിയെത്തിയ 3756 പേരെയാണ് കഴിഞ്ഞ 9 ദിവസങ്ങളിലായി മുംബൈ വിമാനത്താവളത്തിൽ പരിശോധിച്ചത്. ഇതിൽ 5 പേരിൽ വൈറസ് ബാധയുടെ ലക്ഷണങ്ങൾ കണ്ടെത്തിയെങ്കിലും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടില്ല.

Recommended Video

cmsvideo
Everything you need to know about corona virus | Oneindia Malayalam

വുഹാൻ ഉൾപ്പെടെ ചൈനയിലെ 18 നഗരങ്ങളാണ് ഇതുവരെ അടച്ചത്. 40 ദശലക്ഷത്തോളം ആളുകൾ ഒറ്റപ്പെട്ടു കഴിയുകയാണെന്നാണ് വിവരം. വൈറസ് പടരുന്നത് തടയാൻ പൊതുഗതാഗത സംവിധാനങ്ങൾ നിർത്തിവെച്ചിരിക്കുകയാണ്. കൊറോണ വൈറസിനെതിരെ വാക്സിൻ വികസിപ്പിക്കാനുള്ള ശ്രമങ്ങൾ ചൈനയിലെ ശാസ്ത്രജ്ഞർ ശക്തമാക്കുകയാണ്.

English summary
Corona virus: More than 100 deaths conformed in China
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X