Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊറോണയില്‍ ഞെട്ടി അമേരിക്കയും; ആദ്യമരണം വാഷിംങ്ടണില്‍ റിപ്പോര്‍ട്ട് ചെയ്തു, പ്രതികരിച്ച് ട്രംപ്

വാഷിംങ്ടണ്‍: അമേരിക്കയില്‍ കൊറോണ വൈറസ് ബാധയെ (കോവിഡ്-19) തുടര്‍ന്നുള്ള ആദ്യ മരണം സ്ഥിരീകരിച്ചു. വാഷിംഗ്ടണിലാണ് മരണം സ്ഥിരീകരിച്ചതെന്ന് അമേരിക്കന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. വാഷിംങ്ടണിന് പുറമേ കാലിഫോര്‍ണിയ, ഒറിഗോണ്‍ എന്നിവിടങ്ങളിലും അമേരിക്കയില്‍ നിലവില്‍ കൊറോണ വൈറസ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

കൊറോണ മരണം റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെ വാഷിംഗ്ടൺ സംസ്ഥാനത്ത് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. എന്നാൽ നിലവില്‍ അമേരിക്കയിൽ സ്ഥിതി നിയന്ത്രണമാണെന്നും ജനങ്ങള്‍ ജനങ്ങള്‍ ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് പ്രസ്താവിച്ചു. രാജ്യത്ത് പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു മരണം സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുമായി പ്രസിഡന്‍റ് കൂടിക്കാഴ്ച്ച നടത്തിയിരുന്നു.

coronavirus

കൊറോണ വൈറസ് പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ ആസിയാൻ നേതാക്കളുമായുള്ള ഉച്ചകോടി നീട്ടിവെക്കാനും അമേരിക്ക തീരുമാനിച്ചിട്ടുണ്ട്. മാർച്ച് 14 നാണ് ആസിയാൻ രാജ്യങ്ങളിലെ നേതാക്കന്മാരുമായി യുഎസ് ചർച്ച നടത്താൻ തീരുമാനിച്ചിരുന്നത്. എന്നാല്‍ കൊറോണയുടെ സാഹചര്യത്തില്‍ ഉച്ചകോടി അമേരിക്ക നീട്ടിവെക്കുകയായിരുന്നു.

അതേസമയം, ലോകത്ത് കോവിഡ് 19 വൈറസ് ബാധയെ തുടർന്നുള്ള മരണം മൂവായിരത്തോട് അടുത്തു. ലോകമെമ്പാടും 82,000 ലധികം പേർക്ക് കൊറോണ പിടിപ്പെട്ടിട്ടുണ്ടെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ സൂചിപ്പിക്കുന്നത്. 2700 ലധികം പേർ ചൈനയിൽ തന്നെ മരിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+