കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പത്ത് മിനിറ്റു കൂടുമ്പോള്‍ ഒരാള്‍ മരിച്ചുവീഴുന്നു,കൊറോണയില്‍ ഭയന്നുവിറച്ച് പശ്ചിമേഷ്യയും ആഫ്രിക്കയും

Google Oneindia Malayalam News

ടെഹ്‌റാന്‍: ദിവസങ്ങള്‍ കഴിയും തോറും കൊറോണ ഭീതി ലോകത്ത് അയവില്ലാതെ തുടരുകയാണ്. മരണസഖ്യയാവട്ടെ പതിനായിരത്തിലേക്ക് കടക്കുന്നു. ലോക രാജ്യങ്ങളെല്ലാം വലിയ മുന്‍കരുതലുകള്‍ സ്വീകരിക്കുന്നുണ്ടെങ്കിലും ആഗോളതലത്തില്‍ 10048 പേര്‍ ഇതുവരെ മരിച്ചു. ഏകദേശം 245000പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. വൈറസ് പൊട്ടിപ്പുറപ്പെട്ടചൈനയല്‍ സ്ഥിതി ശാന്തമായി തുടരുന്നുണ്ടെങ്കിലും യൂറോപ്യന്‍ രാജ്യങ്ങളുടെയും പശ്ചിമേഷ്യന്‍ രാജ്യങ്ങളുടെയും അവസ്ഥ പരിതാപകരമാണ്. ഇറ്റലിയിലെ മരണനിരക്ക് ചൈനയെ മറികടന്നു. ഇറാനിലെ അവസ്ഥയും സമാനമാണ്. നിലവില്‍ മരണസഖ്യയില്‍ മൂന്നാമതാണ് ഇറാന്‍.

ആഫ്രിക്കന്‍ രാജ്യങ്ങളും സമാന അവസ്ഥയില്‍ തന്നെയാണ് കടന്നുപോകുന്നത്. കഴിഞ്ഞ ആഴ്ചയോടെ നിരവധി കേസുകളാണ് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സൗത്ത് ആഫ്രിക്കയില്‍ 150കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മരണമൊന്നും ഇതുവരെ സംഭവിച്ചിട്ടില്ല. മുന്‍കരുതലുകള്‍ ശക്തമാക്കിയില്ലെങ്കില്‍ യൂറോപ്പ് രാജ്യങ്ങള്‍ നേരിടുന്ന പ്രതിസന്ധി ആഫ്രിക്കന്‍ രാജ്യങ്ങളും നേരിട്ടേക്കും. വിശദാംശങ്ങളിലേക്ക്.

പത്ത് മിനിറ്റിലും ഓരോ മരണം

പത്ത് മിനിറ്റിലും ഓരോ മരണം

ഇറാനില്‍ ഓരോ പത്ത് മിനിറ്റിലും ഒരാള്‍ വീതം മരിച്ചുവീഴുകയാണെന്ന് ആരോഗ്യവകുപ്പ് വക്താവ് മാധ്യമങ്ങളെ അറിയിച്ചു. ഇന്നത്തെ കണക്ക് പ്രകാരം 1284 പേരാണ് ഇറാനില്‍ ആകെ മരിച്ചത്. 18407 പേരാണ് രോഗം ബാധിച്ച് ആശുപത്രികളില്‍ കഴിയുന്നത്. ഇവരില്‍ 5979 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. രാജ്യത്ത് ഇതുവരെ പുതിയ കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എന്നാലും മരണസഖ്യ കുറയാതെ തുടരുകയാണ്. ഇതിനിടെ നിരവധി ഇന്ത്യക്കാരും ഇറാനില്‍ രോഗം ബാധിച്ച് കഴിയുന്നുണ്ട്. ഏകദേശം 255 പേര്‍ ഇറാനില്‍ രോഗം ബാധിച്ച് കഴിയുകയാണെന്ന് വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ അറിയിച്ചിരുന്നു. ഇറാനെ കൂൂതെ യുഎഇ ഇറ്റലി തുടങ്ങിയ രാജ്യങ്ങളിലും ഇന്ത്യക്കാര്‍ രോഗം ബാധിച്ച് കഴിയുന്നുണ്ട.്

നിയന്ത്രണങ്ങളുമായി ഈജിപ്തും

നിയന്ത്രണങ്ങളുമായി ഈജിപ്തും

ലോകത്ത് വൈറസ് പടര്‍ന്നുപിടിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ വലിയ മുന്‍കരുതലുകളാണ് ഈജിപ്ത് സ്വീകരിച്ച് പോരുന്നത്. ഈജിപ്തിലെ എല്ലാ കഫെകളും മാളുകളും അടയ്ക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു. രാത്രി എഴുമുതല്‍ രാവിലെ ആറ് വരെ പ്രവര്‍ത്തിക്കുന്ന നൈറ്റ് ക്ലബ്ബുകള്‍ അടച്ചിടാനും നിര്‍ദ്ദേശമുണ്ട്. കൊറോയുടെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. എല്ലാ നിയന്ത്രണങ്ങളും മാര്‍ച്ച് 31 വരെ തുടരുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിക്കുന്നു. ഈജിപ്തില്‍ ഇതുവരെ 256 പേര്‍ക്കാണ്ണ് രോഗം ബാധിച്ചിരിക്കുന്നത്. ഇവരില്‍ ഏഴ് പേര്‍ മരണമടഞ്ഞു. 42 പേര്‍ക്ക് അസുഖം ഭേദമായിട്ടുണ്ട്.

ജോര്‍ദാനിലും നിയന്ത്രണങ്ങള്‍

ജോര്‍ദാനിലും നിയന്ത്രണങ്ങള്‍

കൊറോേണ വൈറസിന്റെ പശ്ചാത്തില്‍ ജോര്‍ദാനിലും കടത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. മറ്റ് സ്ഥലങ്ങളില്‍ നിന്നും തലസ്ഥാനത്തേക്കുള്ള വരവ് ജോര്‍ദാന്‍ സൈന്യം നിര്‍ത്തലാക്കി. തലസ്ഥാനത്തേക്കുള്ള എല്ലാ ചെക്‌പോസ്റ്റുകളും അടച്ചിട്ടു. കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായാണിത്. ജോര്‍ദാനില്‍ ഇതുവരെ 69 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. മരണമൊന്നും ഇതുവരെ സംഭവിച്ചിട്ടില്ല. ഒരാള്‍ക്ക് രോഗം ഭേദമായിട്ടുണ്ട്. തെരുവുകളിലും മറ്റും ജനങ്ങള്‍ കൂട്ടം കൂടി നില്‍ക്കുന്നത് ഒഴിവാക്കണമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്.

കൊറോണയെ നേരിടാന്‍ ആഫ്രിക്ക

കൊറോണയെ നേരിടാന്‍ ആഫ്രിക്ക

കൊറോണയെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി മുന്‍ കരുതലുകള്‍ സ്വീകരിച്ചുവരികയാണ് ആഫ്രിക്കന്‍ രാ്ജ്യങ്ങള്‍. ഇതുവരെ ഏറ്റവും കൂടുതല്‍ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് യൂറോഫ്യന്‍ രാജ്യങ്ങളിലും ഏഷ്യന്‍ രാജ്യങ്ങളിലുമാണെങ്കിലും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമായാണ് ആഫ്രിക്കയില്‍ നടക്കുന്നത്. സിംബാവെയുമായി അതിര്‍ത്തി പങ്കിടുന്ന ചെക്‌പോസ്റ്റ് അടച്ചിടുകയാണെന്ന് സൗത്താഫ്രിക്കന്‍ സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്. സൗത്താഫ്രിക്കയില്‍ ഇതുവരെ 157 കേസുകളാണ് പോസിറ്റീവായത്. ഇതുവരെ മരണമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ആഫ്രിക്കന്‍ രാജ്യമായ അള്‍ജീരിയയില്‍ 901 കേസുകള്‍ സ്ഥിരീകരിച്ചപ്പോള്‍ 9 പേര്‍ മരിച്ചു. മൊറോക്കോയില്‍ 63 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ 2 പേര്‍ മരണപ്പെട്ടു. ടുണീഷ്യയില്‍ 39 കേസുകള്‍ സ്ഥിരീകരിച്ചപ്പോള്‍ ഒരു മരണമാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

Recommended Video

cmsvideo
ചൈനയെ കുറ്റപ്പെടുത്തി അമേരിക്കന്‍ പ്രസിഡന്റ് | Oneindia Malayalam
ചൈനയെ മറികടന്ന് ഇറ്റലി

ചൈനയെ മറികടന്ന് ഇറ്റലി

മരണനിരക്കില്‍ ചൈനയെ മറികടന്നിരിക്കുകയാണ് യൂറോപ്യന്‍ രാജ്യമായ ഇറ്റലി. 3405 മരണങ്ങളാണ് ഇറ്റലിയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ചൈനയില്‍ 3248 മരണമായിരുന്നു കൊറോണ വൈറസ് ബാധ മൂലം സംഭവിച്ചത്. 41035 പേര്‍ക്കാണ് ഇറ്റലിയില്‍ വൈറസ് ബാധയേറ്റത്. ഇതില്‍ 4,440 പേര്‍ മാത്രമാണ് സുഖം പ്രാപിച്ചത്. അതേസമയം 80967 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ചൈനയില്‍ 71150 പേര്‍ സുഖം പ്രാപിച്ചു. ലോകമാകെ 245653 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതില്‍ 88437 പേരാണ് രോഗ വിമുക്തരായത്. രോഗബാധ നിയന്ത്രിക്കാന്‍ കൂടുതല്‍ കടുത്ത നിയന്ത്രണങ്ങളിലേക്കാണ് യൂറോപ്യന്‍ രാജ്യങ്ങള്‍ പോവുന്നത്.

English summary
Corona virus Situation in Middle East and Africa
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X