കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുവൈത്തിലെ ഇന്ത്യക്കാരില്‍ കൊറോണ പടര്‍ന്നുപിടിക്കുന്നു, ഇന്ന് രോഗം ബാധിച്ചത് 79 പേര്‍ക്ക്, ആശങ്ക

Google Oneindia Malayalam News

കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യക്കാരില്‍ കൊറോണ പടര്‍ന്നുപടിക്കുന്നതായി റിപ്പോര്‍ട്ട്. ഇന്ന് രോഗം സ്ഥിരീകരിച്ച 112 പേരില്‍ 79 പേര്‍ ഇന്ത്യക്കാരാണ്. ഇതോടെ ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 855 ആയി. ഇതില്‍ പകുതിയും ഇന്ത്യക്കാരാണ്. അതായത് 442 ഇന്ത്യക്കാര്‍ക്കാണ് കുവൈത്തില്‍ കൊറോണ ബാധിച്ചിരിക്കുന്നത്. രാജ്യത്ത് ഇതുവരെ ഒരു മരണം മാത്രം റിപ്പോര്‍ട്ട് ചെയ്തതാണ് ആശ്വാസകരമാകുന്ന വാര്‍ത്ത. രോഗം പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ കര്‍ശന നിയന്ത്രണങ്ങളാണ് ഭരണകൂടം ഏര്‍പ്പെടുത്തിയിരിക്കുന്നത്. വിശദാംശങ്ങളിലേക്ക്.

രോഗമുക്തി നേടി

രോഗമുക്തി നേടി

കുവൈത്തില്‍ ക്വാറന്റീനില്‍ കഴിഞ്ഞിരുന്ന 111 പേരാണ് രോഗമുക്തി നേടിയിട്ടുള്ളത്. ഇന്ന് മാത്രം ആറ് പേരാണ് രോഗമുക്തി നേടിയിട്ടുള്ളത്. ഇപ്പോള്‍ രാജ്യത്ത് 743 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ഇവരില്‍ 21 പേര്‍ തീവ്രപരിചരണ വിഭാഗത്തിലുമാണ്. കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ജാഗ്രതയോട് നിറവേറ്റുന്നതിന് നിര്‍ദ്ദേശം നല്‍കിയെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. കൊറോണയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും പരിശോധന നടത്തിയെന്ന് മന്ത്രി ഡോ ബാസില്‍ അറിയിച്ചു.

 നഴ്‌സുമാരുടെ താമസം

നഴ്‌സുമാരുടെ താമസം

അതേസമയം, കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുത്തുന്ന സര്‍ക്കാര്‍ ആശുപത്രികളിലെ നഴ്‌സുമാരെയും ആരോഗ്യപ്രവര്‍ത്തകരെയും ആശുപത്രികള്‍ക്ക് സമീപമുള്ള സ്‌കൂളുകളില്‍ പാര്‍പ്പിക്കാന്‍ നീക്കങ്ങളാരംഭിച്ചിട്ടുണ്ട്. ഇതിനായി പൊതുമരാമത്ത് മന്ത്രാലയം വിദ്യാഭ്യാസ മന്ത്രാലയം ചേര്‍ന്ന് സംയോജിപ്പിച്ചുകൊണ്ടാണ് യുദ്ധകാലാടിസ്ഥാനത്തില്‍ താമസം ഒരുക്കുന്നത്.

സാമൂഹ്യവ്യാപനം

സാമൂഹ്യവ്യാപനം

കൊറോണ രോഗികളുമായി ഇടപഴകുന്ന ആരോഗ്യപ്രവര്‍ത്തകര്‍ പൊതു ജനങ്ങളുമായി ഇടപഴകുന്നത് ഒഴിവാക്കാനാണ് പ്രത്യേക താമസ സൗകര്യം ഒരുക്കുന്നത്. നിലവില്‍ ആരോഗ്യപ്രവര്‍ത്തകര്‍ ജനവാസ കേന്ദ്രങ്ങളിലാണ് താമസിക്കുന്നത്. കുവൈത്തിലെ ആരോഗ്യമേഖലയില്‍ ജോലി ചെയ്യുന്നവരില്‍ ഏറ്റവും കൂടുതല് പേര്‍ മലയാളികളാണെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്.

സൗദിയിലും കര്‍ശന നിയന്ത്രണം

സൗദിയിലും കര്‍ശന നിയന്ത്രണം

സൗദിയില്‍ കൊറോണ ബാധിച്ചവരുടെ നാള്‍ക്കു നാള്‍ വര്‍ദ്ധിച്ചുവരികയാണ്. ഇന്നലെ മാത്രം രോഗം സ്ഥിരീകരിച്ചത് 150 പേര്‍ക്കാണ്. മക്കയില്‍ രണ്ട് പേരുള്‍പ്പടെ ഇന്നലെ മൂന്ന് പേര്‍ മരിക്കുകയും ചെയ്തു. ഇതോടെ രോഗം ബാധിച്ച് ആകെ മരിച്ചവരുടെ എണ്ണം 41 ആയി. ഇതുവരെ 2795 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 615 പേരാണ് രോഗം ഭേദമായി ആശുപത്രിവിട്ടത്. സൗദിയില്‍ മരിച്ചവരില്‍ രണ്ട് മലയാളികളും ഉണ്ടായിരുന്നു. അതേസമയം, രാജ്യത്ത് കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും റോഡുകളില്‍ വാഹനം ഒഴിഞ്ഞിട്ടില്ലെന്നാണ് ആരോഗ്യമന്ത്രി ഡോ അബ്ദുല്ല റബീഅ പറഞ്ഞു.

ആഗോളമരണം

ആഗോളമരണം

ആഗോള തലത്തില്‍ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 82000 കടന്നു. 82155 പേരാണ് രോഗം ബാധിച്ച് മരിച്ചത്. ഇതുവരെ ലോകത്ത് 1434508 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. അതേസമയം, അമേരിക്കയില്‍ രോഗം ബാധിച്ചവരുടെ എണ്ണം കുത്തനെ കൂടുകയാണ്. 400549പേര്‍ക്കാണ് അമേരിക്കയില്‍ രോഗം ബാധിച്ചത്. മരണ സഖ്യയാവട്ടെ 12857ആയി. വളരെ പെട്ടെന്നാണ് അമേരിക്കയില്‍ രോഗം ബാധിച്ചവരുടെ എണ്ണം കൂടിയത്. മരണസംഖ്യയുടെ കാര്യത്തില്‍ ഇറ്റലിയാണ് ഒന്നാമത്. 17127 പേരാണ് ഇറ്റലിയില്‍ മരിച്ചത്. 135586 പേര്‍ക്കാണ് ഇറ്റലിയില്‍ രോഗം സ്ഥിരീകരിച്ചത്. സ്പെയിനിലും മരണനിരക്ക് കുത്തനെ ഉയരുന്ന അവസ്ഥയാണ്. 14045 പേരാണ് സ്പെയിനില്‍ രോഗം ബാധിച്ച് മരിച്ചത്.

English summary
Coronavirus Spreads Among Indians In Kuwait
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X