Get Updates
Get notified of breaking news, exclusive insights, and must-see stories!

ലോകത്ത് കൊറോണ ബാധിതര്‍ 19 ലക്ഷത്തിലേറെ; മരണം 1,19000 കടന്നു

വാഷിങ്ടണ്‍: ആഗോളതലത്തില്‍ കൊറോണ വൈറസ് ബാധിതരുടെ കണക്ക് ഭീതി ഉണ്ടാക്കുന്നതാണ്. ലോകത്താകമാനം കൊറോണ വൈറസ് രോഗം ബാധിച്ചവരുടെ എണ്ണം ഇരുപത് ലക്ഷത്തോടടുക്കുകയാണ്. മരണ നിരക്കും ഒരു ലക്ഷത്തി പത്തൊന്‍പതിനായിരം കടന്നു. നിലവില്‍ അമേരിക്കയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. അമേരിക്കയിലാണ് ഏറ്റവും ഏറ്റവും കുടുതല്‍ പേര്‍ മരണപ്പെട്ടതും. ഇറ്റലിയിലും മരണ നിരക്ക് കൂടുതലാണ്. ഗള്‍ഫ് രാജ്യങ്ങളിലേയും സ്ഥിതി ആശങ്കയുയര്‍ത്തുന്നതാണ്. പതിനയ്യായിരം പേരാണ് ഇതിനകം രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇന്ത്യയില്‍ 9352 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. വിശദമായ വിവരങ്ങളിലേക്ക്

ആഗോളതലത്തില്‍

ആഗോളതലത്തില്‍

ആഗോളതലത്തില്‍ ഇതുവരേയും പത്തൊമ്പത് ലക്ഷത്തിലേറെ പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. രോഗം ബാധിച്ച് 1,19,483 പേര്‍ മരണപ്പെടുകയും ചെയ്തു. അമേരിക്കയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. ആറ് ലക്ഷത്തിലധികം പേര്‍ക്കാണ് അവിടെ കൊറോണ ബാധിച്ചത്.

 അമേരിക്ക

അമേരിക്ക

ലോകത്ത് ഏറ്റവും കൂടുതല്‍ കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് അമേരിക്കയിലാണ്. ഇവിടെ 6.82 ലക്ഷം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 23604 പേരാണ് ഇവിടെ കൊറോണയെ തുടര്‍ന്ന് മരണപ്പെട്ടത്. അതേസമയം 32000 ലധികം പേര്‍ ഇവിടെ രോഗമുക്തി നേടിയിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇവിടെ 1505 പേരാണ് മരണപ്പെട്ടത്. ന്യൂയോര്‍ക്കിലാണ് ഏറ്റവും കൂടുതല്‍ പേര്‍ കൊറോണ മൂലം മരണപ്പെട്ടത്.

മറ്റു രാജ്യങ്ങളില്‍

മറ്റു രാജ്യങ്ങളില്‍

ലോകത്താകമാനം ഇതുവരേയും കൊറോണ വൈറസ് രോഗം ഭേദമായത് 4.43 ലക്ഷം പേര്‍ക്കാണ്. ലോകത്ത് ഏറ്റവും കൂടുതല്‍ പേര്‍ മരണപ്പെട്ടത് അമേരിക്കയിലാണെങ്കില്‍ മരണനിരക്കില്‍ മുന്നില്‍ ഇറ്റലിയാണ്. സ്‌പെയിനില്‍ 1.70 ലക്ഷം പേര്‍ക്കാണ് ഇതുവരേയും രോഗം സ്ഥിരീകരിച്ചത്. അതില്‍ 17756 പേര്‍ മരണപ്പെട്ടിട്ടുണ്ട്. ഇറ്റലിയില്‍ 1.60 ലക്ഷം രോഗ ബാധിതരാണെങ്കില്‍ 20465 പേര്‍ മരണപ്പെട്ടു. ഫ്രാന്‍സില്‍ 1.37 ലക്ഷം പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. 14986 പേര്‍ മരണപ്പെട്ടു. ജര്‍മ്മനിയില്‍ 1.30 ലക്ഷം പേര്‍ക്കാണ് കൊറോണ. 3194 പേരാണ് മരണപ്പെട്ടത്.

ഒരു ലക്ഷത്തില്‍ താഴെ രോഗം

ഒരു ലക്ഷത്തില്‍ താഴെ രോഗം

യുകെ, ചൈന, ഇറാന്‍, തുര്‍ക്കി ഇന്ത്യ അടക്കമുള്ള രാജ്യങ്ങളില്‍ ഒരു ലക്ഷത്തില്‍ താഴെമാത്രമേ രോഗം സ്ഥിരീകരിച്ചിട്ടുള്ളു. 11347, 3345, 4585, 1296, 324 എന്നിങ്ങനെയാണ് യഥാക്രമം മരണസംഖ്യ. ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ തൊള്ളായിരത്തിലധികം കൊറോണ കേസുകളായിരുന്നു സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് 9352 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. മന്ത്രാലത്തിന്റെ കണക്കുകള്‍ പ്രകാരം 324 പേരാണ് രോഗത്താല്‍ ഇത് വരെ മരണപ്പെട്ടത്.

Recommended Video

cmsvideo
    ഏറ്റവും കൂടുതല്‍ രോഗികളെ രക്ഷപ്പെടുത്തി കേരളം മുന്നോട്ട് | Oneindia Malayalam
    ഗള്‍ഫ്

    ഗള്‍ഫ്

    ഗള്‍ഫ് രാജ്യങ്ങളില്‍ പതിനയ്യായിരം പേര്‍ക്കാണ് ഇതുവരേയും രോഗം സ്ഥിരീകരിച്ചത്.സൗദി അറേബ്യയില്‍ 4934 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവിടെ ആറ് പേര്‍ കൂടി കൊറോണയെ തുടര്‍ന്ന് മരണപ്പെട്ടതോടെ ആകെ മരണസംഖ്യ 65 ആയി ഉയര്‍ന്നു.യുഎഇയില്‍ 4521 പേര്‍ക്കാണ് ഇതുവരേയും രോഗം സ്ഥിരീകരിച്ചത്. 3 പേരാണ് മരണപ്പെട്ടത്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+