കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഈജിപ്തില്‍ 18 ഇന്ത്യക്കാര്‍ കുടുങ്ങി; നൈല്‍ നദിയിലെ കപ്പലിലുള്ളവര്‍ക്ക് കൊറോണ രോഗം

  • By Desk
Google Oneindia Malayalam News

കെയ്‌റോ: ഈജിപ്തിലെ നൈല്‍ നദിയില്‍ വിനോദ സഞ്ചാരികളുമായി പോയ കപ്പലില്‍ കൊറോണ വൈറസ് രോഗം. കപ്പലില്‍ 18 ഇന്ത്യക്കാരടക്കം 150 വിനോദസഞ്ചാരികളുണ്ട്. കപ്പലിലെ ജീവനക്കാരന് രോഗമുണ്ടെന്ന സംശയത്തില്‍ അകറ്റി നിര്‍ത്തിയിരിക്കുകയാണ്. കപ്പലിലുള്ള ചിലര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 18 ഇന്ത്യക്കാരില്‍ ചെന്നൈയിലെ എന്‍ജിനിയറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Co

തമിഴ്‌നാട്ടില്‍ നിന്നുള്ളവരാണ് കപ്പലിലുള്ള ഇന്ത്യക്കാര്‍. സേലം കേന്ദ്രമായുള്ള ടൂറിസ്റ്റ് സംഘത്തിനൊപ്പമാണ് ഇവര്‍ ഈജിപ്തിലെത്തിയത്. ഫെബ്രുവരി 27ന് ഇന്ത്യയില്‍ നിന്ന് പുറപ്പെട്ട സംഘം മാര്‍ച്ച് ഏഴിന് തിരിച്ചെത്തുന്ന രീതിയിലായിരുന്നു യാത്ര ഷെഡ്യൂള്‍ ചെയ്തത്. എന്നാല്‍ മാര്‍ച്ച് ആറിന് കപ്പലിലെ 33 ടൂറിസ്റ്റുകള്‍ക്കും 12 ജീവനക്കാര്‍ക്കും കൊറോണ രോഗം സ്ഥിരീകരിച്ചു.

നടി ആക്രമിക്കപ്പെട്ട കേസില്‍ ട്വിസ്റ്റ്; ഇടവേള ബാബുവിന് പിന്നാലെ ബിന്ദു പണിക്കരും മൊഴി മാറ്റിനടി ആക്രമിക്കപ്പെട്ട കേസില്‍ ട്വിസ്റ്റ്; ഇടവേള ബാബുവിന് പിന്നാലെ ബിന്ദു പണിക്കരും മൊഴി മാറ്റി

തുടര്‍ന്ന് ഇന്ത്യക്കാരെയും നിരീക്ഷണ വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു. ഇന്ത്യക്കാരുടെ ബന്ധുക്കള്‍ ഈജിപ്തിലെ ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെടുകയും സഹായം അഭ്യര്‍ഥിക്കുകയും ചെയ്തു. ജയിലിലെ പോലെയാണ് ഈജിപ്തില്‍ കഴിയുന്നതെന്ന് കുടുങ്ങിയ ഇന്ത്യക്കാര്‍ നാട്ടിലുള്ളവരെ അറിയിച്ചു.

സിപിഎം കേരള നേതാക്കള്‍ വീണ്ടും പാലംവലിച്ചു; യെച്ചൂരിയെ മല്‍സരിപ്പിക്കില്ല, കോണ്‍ഗ്രസ് പിന്തുണ വേണ്ടസിപിഎം കേരള നേതാക്കള്‍ വീണ്ടും പാലംവലിച്ചു; യെച്ചൂരിയെ മല്‍സരിപ്പിക്കില്ല, കോണ്‍ഗ്രസ് പിന്തുണ വേണ്ട

അതേസമയം, ഇറാനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിന് ഇന്ത്യന്‍ വ്യോമ സേനയുടെ വിമാനം ഇറാനിലേക്ക് അയക്കാന്‍ തീരുമാനിച്ചു. തിങ്കളാഴ്ച രാത്രി എട്ട് മണിക്ക് വ്യോമസേനയുടെ സി-17 ഗ്ലോബ്മാസ്റ്റര്‍ വിമാനം ഹിന്‍ഡ്‌സണ്‍ താവളത്തില്‍ നിന്ന് പുറപ്പെടും. കൊറോണ വൈറസ് രോഗം വ്യാപിക്കുന്ന ഇറാനില്‍ 2000ത്തോളം ഇന്ത്യക്കാരുണ്ടെന്നാണ് കണക്കാക്കുന്നത്. ഇവരെ മുഴുവന്‍ നാട്ടിലെത്തിക്കുമോ എന്ന് വ്യക്തമല്ല. മലയാളികള്‍ ഉള്‍പ്പെടെയുള്ള മല്‍സ്യത്തൊഴിലാളികള്‍ ഇറാനില്‍ കുടങ്ങിക്കിടക്കുന്നുണ്ട്.

സൗദിയും റഷ്യയും ഉടക്കി; എണ്ണവില കുത്തനെ കുറച്ച് സൗദിയുടെ തിരിച്ചടി, 29 വര്‍ഷത്തെ താഴ്ചയില്‍ എണ്ണസൗദിയും റഷ്യയും ഉടക്കി; എണ്ണവില കുത്തനെ കുറച്ച് സൗദിയുടെ തിരിച്ചടി, 29 വര്‍ഷത്തെ താഴ്ചയില്‍ എണ്ണ

വൈറസ് രോഗം വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ഇറാനില്‍ യാത്രകള്‍ക്ക് കടുത്ത നിയന്ത്രണമാണ്. രോഗമുണ്ടെന്ന് സംശയിക്കുന്ന 300 ഇന്ത്യക്കാരുടെ സാംപിളുകള്‍ ശേഖരിക്കാന്‍ ഇന്ത്യ മൂന്ന് ദിവസം മുമ്പ് പ്രത്യേക വിമാനം ഇറാനിലേക്ക് അയച്ചിരുന്നു. ആദ്യം ഇറാനില്‍ തന്നെ ലബോറട്ടറി ഒരുക്കാനാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം ആലോചിച്ചത്. ഇത് പ്രായോഗികമല്ലെന്ന് വ്യക്തമായ പശ്ചാത്തലത്തില്‍ തീരുമാനം മാറ്റുകയായിരുന്നു. ഇറാനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ എംബസി അവഗണിക്കുകയാണെന്ന് മല്‍സ്യത്തൊഴിലാളികള്‍ ആരോപിച്ചിരുന്നു.

English summary
Coronavirus: 17 Indians quarantined on cruise ship in Egypt
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X