Get Updates
Get notified of breaking news, exclusive insights, and must-see stories!

സൗദിയിലും യുഎഇയിലും വീണ്ടും മരണം; കൊറോണ രോഗം വ്യാപിക്കുന്നു, ദുബായ് അല്‍റാസ് അടച്ചു

റിയാദ്/ദുബായ്: കൊറോണ വൈറസ് രോഗം ബാധിച്ച് സൗദിയിലും യുഎഇയിലും ചികില്‍സയിലായിരുന്ന മൂന്ന് പേര്‍ മരിച്ചു. രണ്ടു പേര്‍ സൗദിയിലും യുഎഇയില്‍ ഒരാളുമാണ് മരിച്ചത്. സൗദിയില്‍ മരിച്ചത് വിദേശികളാണ്. ഏത് രാജ്യക്കാരാണെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയില്ല. സൗദിയില്‍ 110 പേര്‍ക്ക് കൂടി ഇന്ന് രോഗം സ്ഥിരീകരിച്ചു. ഇതോടെ സൗദിയില്‍ മരിക്കുന്നവരുടെ എണ്ണം പത്തും രോഗ ബാധിതരുടെ എണ്ണം 1563 ഉം ആയി ഉയര്‍ന്നു.

C

യുഎഇയില്‍ ഇന്ന് 53 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ന് ഒരാള്‍ മരിച്ചതോടെ യുഎഇയില്‍ മരണസംഖ്യ ആറായി. ഇതുവരെ രോഗം ബാധിച്ചവര്‍ 664 ആയി ഉയര്‍ന്നു. ദുബായിലെ അല്‍ റാസ് ഏരിയ രണ്ടാഴ്ചത്തേക്ക് അടച്ചിടാന്‍ തീരുമാനിച്ചിട്ടുണ്ട്. രോഗവ്യാപനം തടയുന്നതിന് വേണ്ടിയാണിത്. ഏപ്രില്‍ 14വരെ ഇവിടെയുള്ള താമസക്കാരെ പുറത്തേക്ക് പോകാനോ പുറത്തുള്ളവര്‍ക്ക് ഇവിടെ പ്രവേശിക്കാനോ അനുവദിക്കില്ല. എല്ലാ കടകളും സ്ഥാപനങ്ങളും അടച്ചിടും.

അതേസമയം, കുവൈത്തില്‍ 10 ഇന്ത്യക്കാരടക്കം 23 പേര്‍ക്ക ഇന്ന് കൊറോണ സ്ഥിരീകരിച്ചു. രാജ്യത്ത് കൊറോണ രോഗം ബാധിച്ചവരുടെ എണ്ണം 289 ആയി. ഇതുവരെ 35 ഇന്ത്യക്കാര്‍ക്കാണ് കുവൈത്തില്‍ രോഗം ബാധിച്ചത്. സ്വദേശികള്‍ കഴിഞ്ഞാല്‍ രോഗ ബാധിതര്‍ കൂടുതല്‍ ഇന്ത്യക്കാരാണ്.

സൗദിയില്‍ കൊറോണ രോഗത്തിനുള്ള ചികില്‍സ എല്ലാവര്‍ക്കും സൗജന്യമായി പ്രഖ്യാപിച്ചിട്ടുണ്ട്. സൗദി രാജാവ് സല്‍മാന്റെ നിര്‍ദേശപ്രകാരമാണ് തീരുമാനം. നിയമലംഘകരായി കഴിയുന്നവര്‍ക്ക് പോലും കൊറോണ രോഗത്തിന് സൗജന്യമായി ചികില്‍സിക്കാം. സൗദി ആരോഗ്യ മന്ത്രി ഡോ. തൗഫീഖ് അല്‍ റബിഹ് ആണ് ഇക്കാര്യം അറിയിച്ചത്. സന്ദര്‍ശകര്‍, നിയമലംഘകര്‍, പൗരന്‍മാര്‍, വിദേശ ജോലിക്കാര്‍ എന്നിവര്‍ക്കെല്ലാം സൗജന്യ ചികില്‍സ ലഭിക്കും.

രാജ്യത്ത് കൊറോണ രോഗം വ്യാപിക്കുന്ന പശ്ചാത്തലത്തിലാണ് സുപ്രധാന തീരുമാനം എടുത്തത്. കൊറോണ രോഗം അതിവേഗം വ്യാപിക്കുന്ന പത്ത് രാജ്യങ്ങളില്‍ സൗദിയും ഉള്‍പ്പെടും. ഞായറാഴ്ച മാത്രം നാല് പേര്‍ സൗദിയില്‍ മരിച്ചിരുന്നു. 12 പേരുടെ ആരോഗ്യനില വളരെ ഗുരുതരമായി തുടരുകയാണ്. എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ടെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. എല്ലാവരും വീടുകളില്‍ തന്നെ തുടരണമെന്നും പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്നും ആരോഗ്യ മന്ത്രായം അഭ്യര്‍ഥിച്ചു. റിയാദ്, മക്ക, മദീന എന്നിവിടങ്ങളിലേക്ക് പ്രവേശിക്കുന്നതും പുറത്തുപോകുന്നതും നിരോധിച്ചിട്ടുണ്ട്.

അതേസമയം, രോഗലക്ഷണമുള്ളവര്‍ക്ക് ബന്ധപ്പെടാന്‍ 997 എന്ന ടോള്‍ ഫ്രീ നമ്പര്‍ ആരോഗ്യമന്ത്രാലയം ഏര്‍പ്പെടുത്തി. ഈ നമ്പറിലേക്ക് വിളിച്ചാല്‍ വിളിക്കുന്ന വ്യക്തിയുടെ ഫോണിലേക്ക് എസ്എംഎസ് വരും. ഇതുപയോഗിച്ച് കര്‍ഫ്യൂ വേളകളില്‍ ഇളവ് നേടി ആശുപത്രിയില്‍ പോകാന്‍ സാധിക്കുമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+