കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'വാട്‌സ് ആപ്പ് യൂണിവേഴ്‌സിറ്റി' ചതിച്ചത് ഇറാനെ; കൊറോണയെ തുരത്താന്‍ വ്യാജമദ്യം... മരിച്ചത് 27 പേര്‍

  • By Desk
Google Oneindia Malayalam News

ടെഹ്‌റാന്‍: കൊറോണ വൈറസിനെ എങ്ങനെ പ്രതിരോധിക്കാം എന്നത് സംബന്ധിച്ച വ്യാജ വാര്‍ത്തകള്‍ ലോകമെങ്ങും പരന്നുകൊണ്ടിരിക്കുകയാണ്. ഇന്ത്യ പോലുള്ള രാജ്യങ്ങളില്‍ വാട്‌സ് ആപ്പ് പോലുള്ള സാമൂഹ്യ മാധ്യമങ്ങള്‍ വഴിയാണ് ഇത്തരം വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുന്നത്. ഇത്തരം വ്യാജവാര്‍ത്തകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന നിലപാടാണ് കേരള സര്‍ക്കാര്‍ സ്വീകരിച്ചരിക്കുന്നത്.

കൊറോണ: എന്ത് വിശ്വസിച്ചാലും ഇതൊന്നും വിശ്വസിച്ചുപോകരുത്... നിങ്ങളെ കുടുക്കാൻ ഇത് ധാരാളം; സത്യം അറിയൂകൊറോണ: എന്ത് വിശ്വസിച്ചാലും ഇതൊന്നും വിശ്വസിച്ചുപോകരുത്... നിങ്ങളെ കുടുക്കാൻ ഇത് ധാരാളം; സത്യം അറിയൂ

ഇതിനിടെയാണ് ഞെട്ടിപ്പിക്കുന്ന ഒരു വാര്‍ത്ത പുറത്ത് വരുന്നത്. ഇറാനില്‍ വ്യാജമദ്യം കഴിച്ച് 27 പേര്‍ മരിച്ചു എന്നതാണത്. ഇരുനൂറില്‍ ഏറെ പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടും ഉണ്ട്.

കൊറോണ വൈറസ് ബാധയില്‍ നിന്ന് രക്ഷനേടാന്‍ മദ്യം കഴിച്ചാല്‍ മതി എന്ന വ്യാജവാര്‍ത്ത വിശ്വസിച്ചവരാണ് ദുരന്തത്തിന് ഇരയായത്. കേരളത്തിലും വാട്‌സ് ആപ്പ് വഴി ഇത്തരം വ്യാജ വിവരങ്ങള്‍ പ്രചരിക്കുന്നുണ്ട്. വിശദാംശങ്ങളിലേക്ക്...

മദ്യനിരോധനമുള്ള ഇസ്ലാമിക രാഷ്ട്രം

മദ്യനിരോധനമുള്ള ഇസ്ലാമിക രാഷ്ട്രം

ഇറാന്‍ ഇസ്ലാമിക രാഷ്ട്രമാണ്. ഇവിടെ ഇസ്ലാം മതത്തില്‍ ഉള്ളവരല്ലാത്ത ചെറിയ ന്യൂനപക്ഷത്തിനൊഴികെ, പൂര്‍ണമായും മദ്യനിരോധനം ആണ് നിലനില്‍ക്കുന്നത്.

മദ്യം കഴിച്ചാല്‍ കൊറോണ വൈറസ് ബാധയില്‍ നിന്ന് രക്ഷനേടാം എന്ന വ്യാജ വാര്‍ത്തയാണ് വലിയ ദുരന്തത്തില്‍ കലാശിച്ചത്. മരണപ്പെട്ടവര്‍ ഏത് മതവിഭാഗത്തില്‍ പെട്ടവരാണെന്ന കാര്യം ഔദ്യോഗികമായി പുറത്ത് വിട്ടിട്ടില്ല.

വ്യാജമദ്യം

വ്യാജമദ്യം

മദ്യം സുലഭമല്ലാത്ത രാജ്യമാണ് ഇറാന്‍. ഈ സാഹചര്യത്തില്‍ ആയിരിക്കാം ആളുകള്‍ വലിയതോതില്‍ വ്യാജമദ്യം ഉത്പാദിപ്പിച്ച് ഉപയോഗിച്ചത് എന്നാണ് വിവരം. ഖുസെസ്റ്റാന്‍ പ്രവിശ്യയില്‍ 20 പേരും അല്‍ബ്രോസ് പ്രവിശ്യയില്‍ 7 പേരും ആണ് വ്യാജമദ്യം കഴിച്ച് മരിച്ചത്. 218 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ഖുസെസ്റ്റാനിലെ ജുന്‍ഡിഷാപുര്‍ മെഡിക്കല്‍ യൂണിവേഴ്‌സിറ്റി വക്താവ് അറിയിച്ചു.

കൊറോണ ബാധിച്ച് മരിച്ചവര്‍

കൊറോണ ബാധിച്ച് മരിച്ചവര്‍

പ്രഭവ കേന്ദ്രമായ ചൈന കഴിഞ്ഞാല്‍ ഏറ്റവും അധികം വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള രാജ്യങ്ങളാണ് ഇറാനും ഇറ്റലിയും. ഇറാനില്‍ ഇതുവരെ 7,161 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 237 പേരാണ് രോഗബാധയെ തുടര്‍ന്ന് മരിച്ചത്. കടുത്ത നിയന്ത്രണങ്ങളാണ് രാജ്യത്ത് ഇപ്പോള്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്.

ജയില്‍ പുള്ളികളെ വിട്ടയക്കുന്നു

ജയില്‍ പുള്ളികളെ വിട്ടയക്കുന്നു

രോഗബാധ പടരുന്ന സാഹചര്യത്തില്‍ ഇറാന്‍ തടവുപുള്ളികളെ പുറത്ത് വിടുന്ന വാര്‍ത്തകള്‍ ലോകശ്രദ്ധ ആകര്‍ഷിച്ചിരുന്നു. ഇതുവരെ 70,000 തടവുപുള്ളികളെ ആണ് മോചിപ്പിച്ചിട്ടുള്ളത്. തടവുകാരെ പുറത്ത് വിടുന്നത് സാമൂഹ്യ സുരക്ഷയെ ബാധിക്കില്ലെന്ന് ഉറപ്പായാല്‍ കൂടുതല്‍ പേരെ വിട്ടയക്കും എന്നാണ് ജുഡീഷ്യറി മേധാവി ഇബ്രാഹിം റൈസി വ്യക്തമാക്കിയിരിക്കുന്നത്. അഞ്ച് വര്‍ഷം വരെ തടവ് ശിക്ഷ വിധിക്കപ്പെട്ടവരെ ജാമ്യത്തിലാണ് ഇപ്പോള്‍ പുറത്ത് വിടുന്നത്. ഇവരെ എപ്പോള്‍ തിരികെ ജയിലുകളിലേക്ക് എത്തിക്കുമെന്ന കാര്യത്തില്‍ വ്യക്തതയില്ല.

 മരണം നാലായിരം കവിഞ്ഞു

മരണം നാലായിരം കവിഞ്ഞു

കൊറോണ വൈറസ് ബാധയില്‍ ആഗോള തലത്തില്‍ മരണ സംഖ്യ നാലായിരം കവിഞ്ഞിരിക്കുകയാണ്. ഏറ്റവും അധിതം ആളുകള്‍ മരിച്ചത് ചൈനയില്‍ ആണ്- 3136 പേര്‍. രോഗബാധയുടെ കാര്യത്തിലും മരണ സംഖ്യയിലും രണ്ടാം സ്ഥാനത്ത് ഇറ്റലിയാണുള്ളത്. ഇവിടെ 9,172 പേര്‍ക്ക് രോഗം സ്ഥ്ിരീകരിച്ചിട്ടുണ്ട്. 463 പേര്‍ മരിക്കുകയും ചെയ്തു. ദക്ഷിണ കൊറിയയില്‍ 7,513 പേര്‍ക്ക് രോഗം ബാധിച്ചിട്ടുണ്ടെങ്കിലും മരണം താരതമ്യേന കുറവാണ്. 54 പേരാണ് ഇവിടെ മരിച്ചിട്ടുള്ളത്.

കോറോണ വൈറസില്‍ ലാഭം കൊയ്യുന്നത് ബില്‍ഗേറ്റസോ... മരിച്ചത് ആയിരങ്ങൾ! ഞെട്ടണ്ട... ഇതാ മിഥ്യയും സത്യവുംകോറോണ വൈറസില്‍ ലാഭം കൊയ്യുന്നത് ബില്‍ഗേറ്റസോ... മരിച്ചത് ആയിരങ്ങൾ! ഞെട്ടണ്ട... ഇതാ മിഥ്യയും സത്യവും

English summary
Coronavirus: 27 died in Iran drinking bootleg booze, after COVID-19 'cure' rumours. More than 200 people hospitalised.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X