Get Updates
Get notified of breaking news, exclusive insights, and must-see stories!

കുവൈത്തിലെ കാര്യം കഷ്ടം; കൊറോണ ബാധിച്ച വിദേശികളില്‍ കൂടുതല്‍ ഇന്ത്യക്കാര്‍, 28 പേര്‍ക്ക് കൂടി രോഗം

കുവൈത്ത് സിറ്റി: കുവൈത്തില്‍ കൊറോണ വൈറസ് രോഗ വ്യാപനം തുടരുന്നു. ബുധനാഴ്ച 28 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതില്‍ 24 പേരും ഇന്ത്യക്കാരാണ്. സ്വദേശികള്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ രോഗം ബാധിച്ചത് ഇന്ത്യക്കാര്‍ക്കാണ്. ഇതുവരെ കുവൈത്തില്‍ രോഗം ബാധിച്ചവരുടെ എണ്ണം 317 ആയി ഉയര്‍ന്നു.

നേരത്തെ രോഗം സ്ഥിരീകരിച്ചവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ക്കാണിപ്പോള്‍ രോഗം കണ്ടിരിക്കുന്നത്. കൂടാതെ രണ്ട് പേര്‍ അടുത്തിടെ നാട്ടില്‍ നിന്ന് തിരിച്ചെത്തിയവരുമാണ്. ബ്രിട്ടനില്‍ നിന്ന് മടങ്ങിയെത്തിയ കുവൈത്തി പൗരന്‍, രണ്ടു ബംഗ്ലാദേശികള്‍, ഒരു നേപ്പാള്‍ പൗരന്‍ എന്നിവര്‍ക്കും ഇന്ന രോഗം സ്ഥിരീകരിച്ചു. വിശദാംശങ്ങള്‍ ഇങ്ങനെ...

80 പേര്‍ രോഗമുക്തി നേടി

80 പേര്‍ രോഗമുക്തി നേടി

ഇതുവരെ കുവൈത്തില്‍ 80 പേര്‍ രോഗമുക്തി നേടി. ബുധനാഴ്ച മാത്രം ഏഴ് പേര്‍ക്ക് രോഗം ഭേദമായി. ചൊവ്വാഴ്ച കുവൈത്തില്‍ 10 ഇന്ത്യക്കാരടക്കം 23 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചിരുന്നു. ഇതുവരെ 59 ഇന്ത്യക്കാര്‍ക്കാണ് കുവൈത്തില്‍ രോഗം ബാധിച്ചത്.

കര്‍ശന സുരക്ഷ

കര്‍ശന സുരക്ഷ

ജിസിസിയിലെ എല്ലാ രാജ്യങ്ങളിലും കര്‍ശന സുരക്ഷ തുടരുകയാണ്. ദുബായിലെ അല്‍ റാസ് ഏരിയ രണ്ടാഴ്ചത്തേക്ക് അടച്ചിടാന്‍ തീരുമാനിച്ചിട്ടുണ്ട്. രോഗവ്യാപനം തടയുന്നതിന് വേണ്ടിയാണിത്. ഏപ്രില്‍ 14വരെ ഇവിടെയുള്ള താമസക്കാരെ പുറത്തേക്ക് പോകാനോ പുറത്തുള്ളവര്‍ക്ക് ഇവിടെ പ്രവേശിക്കാനോ അനുവദിക്കില്ല. എല്ലാ കടകളും സ്ഥാപനങ്ങളും അടച്ചിടും.

സൗജന്യ ചികില്‍സ

സൗജന്യ ചികില്‍സ

സൗദിയില്‍ കൊറോണ രോഗത്തിനുള്ള ചികില്‍സ എല്ലാവര്‍ക്കും സൗജന്യമായി പ്രഖ്യാപിച്ചിട്ടുണ്ട്. സൗദി രാജാവ് സല്‍മാന്റെ നിര്‍ദേശപ്രകാരമാണ് തീരുമാനം. നിയമലംഘകരായി കഴിയുന്നവര്‍ക്ക് പോലും കൊറോണ രോഗത്തിന് സൗജന്യമായി ചികില്‍സിക്കാം. സന്ദര്‍ശകര്‍, നിയമലംഘകര്‍, പൗരന്‍മാര്‍, വിദേശ ജോലിക്കാര്‍ എന്നിവര്‍ക്കെല്ലാം സൗജന്യ ചികില്‍സ ലഭിക്കും.

 മരണം തുടരുന്നു

മരണം തുടരുന്നു

രാജ്യത്ത് കൊറോണ രോഗം വ്യാപിക്കുന്ന പശ്ചാത്തലത്തിലാണ് സൗദി സുപ്രധാന തീരുമാനം എടുത്തത്. കൊറോണ രോഗം അതിവേഗം വ്യാപിക്കുന്ന പത്ത് രാജ്യങ്ങളില്‍ സൗദിയും ഉള്‍പ്പെടും. ഞായറാഴ്ച മാത്രം നാല് പേര്‍ സൗദിയില്‍ മരിച്ചിരുന്നു. ചൊവ്വാഴ്ച രണ്ടു പേര്‍ മരിച്ചു. 12 പേരുടെ ആരോഗ്യനില വളരെ ഗുരുതരമായി തുടരുകയാണ്.

 മക്കയും മദീനയും

മക്കയും മദീനയും

എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ടെന്നും സൗദി ആരോഗ്യമന്ത്രാലയം അറിയിച്ചു. എല്ലാവരും വീടുകളില്‍ തന്നെ തുടരണമെന്നും പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്നും ആരോഗ്യ മന്ത്രായം അഭ്യര്‍ഥിച്ചു. റിയാദ്, മക്ക, മദീന എന്നിവിടങ്ങളിലേക്ക് പ്രവേശിക്കുന്നതും പുറത്തുപോകുന്നതും നിരോധിച്ചിട്ടുണ്ട്.

Recommended Video

cmsvideo
    ലോകം പോവുന്നത് ചരിത്രത്തിലെ ഏറ്റവും മോശം സമയത്തിലൂടെ | Oneindia Malayalam
    997ലേക്ക് വിളിക്കൂ

    997ലേക്ക് വിളിക്കൂ

    അതേസമയം, രോഗലക്ഷണമുള്ളവര്‍ക്ക് ബന്ധപ്പെടാന്‍ 997 എന്ന ടോള്‍ ഫ്രീ നമ്പര്‍ ആരോഗ്യമന്ത്രാലയം ഏര്‍പ്പെടുത്തി. ഈ നമ്പറിലേക്ക് വിളിച്ചാല്‍ വിളിക്കുന്ന വ്യക്തിയുടെ ഫോണിലേക്ക് എസ്എംഎസ് വരും. ഇതുപയോഗിച്ച് കര്‍ഫ്യൂ വേളകളില്‍ ഇളവ് നേടി ആശുപത്രിയില്‍ പോകാന്‍ സാധിക്കുമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+