കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോകത്തിന് ദുഃഖവെള്ളി: ഒറ്റദിവസം മരണത്തിന് കീഴടങ്ങിയത് 3271 പേര്‍

Google Oneindia Malayalam News

ന്യൂയോര്‍ക്ക്: നിയന്ത്രണങ്ങളും ജാഗ്രതയും കര്‍ശനമായി തുടരുമ്പോഴും ലോകത്ത് കാട്ടൂതീ പോലെ പടര്‍ന്ന് പിടിക്കുകയാണ് കൊറോണ വൈറസ് എന്ന മാഹാമാരി. 27324 പേരാണ് വൈറസ് ബാധിതരായി ഇതുവരെ മരിച്ചത്. മരണനിരക്ക് ഇറ്റലിയില്‍ അതിവേഗം ഉയര്‍ന്ന് കൊണ്ടിരിക്കുകയാണ്. 9134 പേരാണ് വൈറസ് ബാധമൂലം ഇറ്റലിയില്‍ ഇതുവരെ മരിച്ചത്. വെള്ളിയാഴ്ച മാത്രം മരിച്ചത് 969 പേരാണ്.

കൊറോണ വൈറസ് മൂലം ഒരു രാജ്യത്ത് 24 മണിക്കൂറിനിടെ മരിക്കുന്നവരുടെ എറ്റവും ഉയര്‍ന്ന നിരക്കാണ് ഇറ്റലിയില്‍ വെളളിയാഴ്ച ഉണ്ടായിരിക്കുന്നത്. 86498 രോഗികളാണ് ഇറ്റലിയില്‍ ഉള്ളത്. ഇതില്‍ 10950 പേര്‍ സുഖം പ്രാപിച്ചിട്ടുണ്ട്. എന്നാല്‍ രാജ്യത്ത് വൈറസ് ബാധയുടെ നിരക്ക് കുറയുന്നുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. പുതുതായി വൈറസ് ബാധിച്ചവരുടെ എണ്ണത്തില്‍ 7.4 ശതമാനം വര്‍ധനയാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്. അതേസമയം ലോകരാജ്യങ്ങളുടെ മൊത്തം കണക്ക് പരിശോധിക്കുമ്പോള്‍ 3271 കൊറോണ വൈറസ് ബാധിതരാണ് വെള്ളിയാഴ്ച മാത്രം മരിച്ചത്.

അമേരിക്കയില്‍

അമേരിക്കയില്‍

രോഗബാധിതരുടെ എണ്ണത്തില്‍ അമേരിക്കയില്‍ വന്‍ വര്‍ധനവാണ് ഉണ്ടാവുന്നത്. അവിടെ വൈറസ് ബാധിതരുടെ എണ്ണം 104205 ആണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 18000 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. മരണ സഖ്യയും അമേരിക്കയില്‍ ഉയരുന്നുണ്ട്. കൊറോണ വൈറസ് ബാധിച്ച് 1701 പേരാണ് ഇതുവരെ മരണത്തിന് കീഴടങ്ങിയത്. 24 മണിക്കൂറിനിടയില്‍ 401 മരണമാണ് അമേരിക്കയില്‍ റിപ്പോര്‍ട്ട് ചെയ്തത്.

ഒരു ലക്ഷം

ഒരു ലക്ഷം

രോഗ ബാധിതരുടെ എണ്ണം ഒരു ലക്ഷം കടക്കുന്ന ആദ്യ രാജ്യമാണ് അമേരിക്ക. രോഗ ബാധിതരുടെ എണ്ണത്തിന് അനുസരിച്ച് ചികിത്സാ സംവിധാനങ്ങള്‍ ഒരുക്കാനാവാത്തത് സര്‍ക്കാറിനെ കുഴക്കുന്നു. വെന്‍റിലേറ്ററുകള്‍, ജീവന്‍ രക്ഷാ ഉപകരണങ്ങള്‍, മാസ്കുകള്‍ എന്നിവയുടെ ദൗര്‍ലഭ്യം. എല്ലായിടത്തും ഉണ്ട്. ചെറുതും വലുതുമായ 200 അമേരിക്കന്‍ നഗരങ്ങള്‍ സര്‍ക്കാരിന്‍റെ സഹായം തേടി.

ട്രംപിന്‍റെ ആരോപണം

ട്രംപിന്‍റെ ആരോപണം

ഫോര്‍ഡ്, ജെനെറല്‍ മോട്ടോര്‍സ് തുടങ്ങിയ വാഹന നിര്‍മ്മാണ കമ്പനികളോട് അടിയന്തരമായി വെന്റിലേറ്ററുകള്‍ നിര്‍മ്മിച്ചു തുടങ്ങാന്‍ ട്രംപ് നിര്‍ദ്ദേശിച്ചിട്ടുണ്ട്. സെനറ്റ് പാസാക്കിയ രണ്ടര ലക്ഷം കോടി ഡോളറിന്‍റെ സാമ്പത്തിക സഹായ പാക്കേജില്‍ ട്രംപ് കഴിഞ്ഞ ദിവസം ഒപ്പു വെച്ചു. ഡെമോക്രാറ്റിക് ഗവര്‍ണര്‍മാരുടെ പിടിപ്പുകേടാണ് രോഗവ്യാപനത്തിനു കാരണമെന്നാണ് ട്രംപ് ആരോപിക്കുന്നത്.

സ്പെയ്നില്‍

സ്പെയ്നില്‍

മരണത്തില്‍ ഇറ്റലിക്ക് പിന്നാലെ തന്നെ സ്പെയ്നുമുണ്ട്. 769 പേരാണ് ഇന്നലെ വൈറസ് ബാധ മൂലം ഇറ്റലിയില്‍ മരിച്ചത്. ഇതോടെ സ്പെയ്നിലെ മരണ സഖ്യ 5138 ആയി. 65719 രോഗ ബാധിതരാണ് രാജ്യത്ത് ആകെയുള്ളത്. ഇതില്‍ 9357 പേര്‍ സുഖം പ്രാപിച്ചു. ഫ്രാന്‍സില്‍ മരണ സഖ്യം രണ്ടായിരത്തോട് അടുക്കുകയാണ്. 1995 പേര്‍ ഇതിനോടകം ഫ്രാന്‍സില്‍ മരണപ്പെട്ടു. ഇന്നലെ മാത്രം റിപ്പോര്‍ട്ട് ചെയ്തത് 299 മരണമാണ്.

ബ്രിട്ടണില്‍

ബ്രിട്ടണില്‍

ബ്രിട്ടണിലും ഇന്നലെ 181 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്തെ ആകെ മരണ സഖ്യ 759 ആയി. 14543 പേര്‍ക്കാണ് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചത്. ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണും കഴിഞ്ഞ ദിവസം വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. ഔദ്യോഗിക വസതിയിലെ ഐസലേഷനിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. ബ്രിട്ടനിലെ കിരീടാവകാശി ചാൾസ് രാജകുമാരനും (71) കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു.

ഗള്‍ഫ്

ഗള്‍ഫ്

സൗദി അറേമ്പ്യയില്‍ 92 പുതിയ കേസുകളാണ് വെള്ളിയാഴ്ച റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ഇവിടെ ആകെ രോഗബാധികരുടെ എണ്ണം 11000 മുകളിലെത്തി. മൂന്ന് മരണങ്ങളാണ് സൗദിയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്. യുഎയില്‍ 72 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ രാജ്യത്തെ മൊത്തം രോഗബാധിതരുടെ എണ്ണം 405 ആയി

 ആ നഴ്സിന്‍റെ ആത്മവിശ്വാസം എല്ലാവര്‍ക്കും പ്രവര്‍ത്തിക്കാനുള്ള ഊര്‍ജം നല്‍കുന്നു:അഭിനന്ദിച്ച് മന്ത്രി ആ നഴ്സിന്‍റെ ആത്മവിശ്വാസം എല്ലാവര്‍ക്കും പ്രവര്‍ത്തിക്കാനുള്ള ഊര്‍ജം നല്‍കുന്നു:അഭിനന്ദിച്ച് മന്ത്രി

 എനിക്ക് വലിയ വേദനയും ദുഖവുമുണ്ടെന്ന് കോവിഡ് ബാധിതനായ കോണ്‍ഗ്രസ് നേതാവ്; എല്ലാവരും ജാഗ്രത പാലിക്കണം എനിക്ക് വലിയ വേദനയും ദുഖവുമുണ്ടെന്ന് കോവിഡ് ബാധിതനായ കോണ്‍ഗ്രസ് നേതാവ്; എല്ലാവരും ജാഗ്രത പാലിക്കണം

English summary
coronavirus: 3,271 death globally in a single day yesterday
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X