കൂവൈത്തിൽ 83 പുതിയ കേസുകൾ: രോഗബാധിതരിൽ 51 പേർ ഇന്ത്യക്കാർ, രോഗം ബാധിച്ചവരിൽ കുടുതൽ വിദേശികൾ!!
കുവൈത്ത് സിറ്റി: കുവൈത്തിൽ ഇന്ത്യക്കാരടക്കം 83 പേർക്ക് കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചു. 51 ഇന്ത്യക്കാരുൾപ്പെടെ 83 പേർക്ക് കൂടി രോഗം ബാധിച്ചതോടെ രാജ്യത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 993 ആയി ഉയർന്നിട്ടുണ്ട്. കുവൈത്ത് ആരോഗ്യ മന്ത്രാലയമാണ് കണക്കുകൾ പുറത്തുവിട്ടത്. ഏറ്റവും ഒടുവിൽ രോഗം സ്ഥിരീകരിച്ചവരിൽ രണ്ട് കുവൈത്തി പൌരന്മാർ അടുത്തിടെ യുഎഇയിൽ നിന്ന് മടങ്ങിയെത്തിയവരാണെന്നും മന്ത്രാലയം വ്യക്തമാക്കി. ഇതോടെ രാജ്യത്ത് കൊറോണ സ്ഥിരീകരിച്ച ഇന്ത്യക്കാരുടെ എണ്ണം 500 കടന്നിട്ടുണ്ട്.
രോഗം സ്ഥിരീകരിച്ച 77 പേർക്ക് നേരത്തെ രോഗം സ്ഥിരീകരിച്ചവരിൽ നിന്നാണ് പകർന്നിട്ടുള്ളത്. 51 ഇന്ത്യക്കാർക്ക് പുറമേ കുവൈത്തി പൌരന്മാരും രോഗം സ്ഥിരീകരിച്ചവരിൽ ഉൾപ്പെടുന്നു. ഏഴ് ബംഗ്ലാദേശ് പൌരന്മാർ, എട്ട് പാക് പൌരന്മാർ, മൂന്ന് ഈജിപ്ഷ്യൻ പൌരന്മാർ, അഞ്ച് നേപ്പാളികൾ, ഫിലിപ്പൈൻസ്, സിറിയ എന്നീ രാജ്യങ്ങളിൽ നിന്ന് ഓരോരോരുത്തർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. നാല് പേർ ഇപ്പോഴും പകർച്ചാവ്യാധി അന്വേഷണത്തിന് കീഴിലാണുള്ളതെന്നും കുവൈത്ത് ആരോഗ്യമന്ത്രാലയം കൂട്ടിച്ചേർത്തു. എന്നാൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി രാജ്യത്ത് കൊറോണ ബാധിക്കുന്നവരിൽ ഭൂരിപക്ഷവും ഇന്ത്യക്കാരാണ്.

എന്നാൽ കുവൈത്തിൽ കൊറോണ സ്ഥിരീകരിച്ച 123 പേർ രോഗം ഭേദമായി ആശുപത്രി വിട്ടതായും ആരോഗ്യമന്ത്രി വ്യക്തമാക്കി. അതേ സമയം രാജ്യത്ത് വരും ദിവസങ്ങളിൽ രോഗവ്യാപനം വർധിക്കുമെന്നും മന്ത്രി മുന്നറിപ്പ് നൽകി. വിദേശികൾ കൂട്ടമായി താമസിക്കുന്ന പ്രദേശങ്ങളാണ് രോഗവ്യാപനത്തിന്റെ ഉറവിടങ്ങളാകുന്നുവെന്നും ആരോഗ്യമന്ത്രി ഡോ. ബാസിൽ അൽ സബാഹ് അറിയിച്ചു. നിലവിൽ കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി കുവൈത്തിൽ പലയിടങ്ങളിലും ലോക്ക് ഡൌൺ പ്രാലബ്യത്തിലുണ്ട്. എന്നാൽ രാജ്യത്ത് നിന്ന് വിമാന സർവീസ് ആരംഭിക്കുന്നതിന് കുവൈത്ത് ക്യാബിനറ്റ് അംഗീകാരം നൽകിയിട്ടുണ്ട്.












Click it and Unblock the Notifications