കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൂവൈത്തിൽ 83 പുതിയ കേസുകൾ: രോഗബാധിതരിൽ 51 പേർ ഇന്ത്യക്കാർ, രോഗം ബാധിച്ചവരിൽ കുടുതൽ വിദേശികൾ!!

Google Oneindia Malayalam News

കുവൈത്ത് സിറ്റി: കുവൈത്തിൽ ഇന്ത്യക്കാരടക്കം 83 പേർക്ക് കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചു. 51 ഇന്ത്യക്കാരുൾപ്പെടെ 83 പേർക്ക് കൂടി രോഗം ബാധിച്ചതോടെ രാജ്യത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 993 ആയി ഉയർന്നിട്ടുണ്ട്. കുവൈത്ത് ആരോഗ്യ മന്ത്രാലയമാണ് കണക്കുകൾ പുറത്തുവിട്ടത്. ഏറ്റവും ഒടുവിൽ രോഗം സ്ഥിരീകരിച്ചവരിൽ രണ്ട് കുവൈത്തി പൌരന്മാർ അടുത്തിടെ യുഎഇയിൽ നിന്ന് മടങ്ങിയെത്തിയവരാണെന്നും മന്ത്രാലയം വ്യക്തമാക്കി. ഇതോടെ രാജ്യത്ത് കൊറോണ സ്ഥിരീകരിച്ച ഇന്ത്യക്കാരുടെ എണ്ണം 500 കടന്നിട്ടുണ്ട്.

അവര്‍ ഞങ്ങളെ കൊല്ലാകൊല ചെയ്യുന്നു... വംശീയവെറി, ചൈന പ്രതിക്കൂട്ടില്‍, തായ്‌വാന്‍ പറയുന്നത്!!അവര്‍ ഞങ്ങളെ കൊല്ലാകൊല ചെയ്യുന്നു... വംശീയവെറി, ചൈന പ്രതിക്കൂട്ടില്‍, തായ്‌വാന്‍ പറയുന്നത്!!

രോഗം സ്ഥിരീകരിച്ച 77 പേർക്ക് നേരത്തെ രോഗം സ്ഥിരീകരിച്ചവരിൽ നിന്നാണ് പകർന്നിട്ടുള്ളത്. 51 ഇന്ത്യക്കാർക്ക് പുറമേ കുവൈത്തി പൌരന്മാരും രോഗം സ്ഥിരീകരിച്ചവരിൽ ഉൾപ്പെടുന്നു. ഏഴ് ബംഗ്ലാദേശ് പൌരന്മാർ, എട്ട് പാക് പൌരന്മാർ, മൂന്ന് ഈജിപ്ഷ്യൻ പൌരന്മാർ, അഞ്ച് നേപ്പാളികൾ, ഫിലിപ്പൈൻസ്, സിറിയ എന്നീ രാജ്യങ്ങളിൽ നിന്ന് ഓരോരോരുത്തർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. നാല് പേർ ഇപ്പോഴും പകർച്ചാവ്യാധി അന്വേഷണത്തിന് കീഴിലാണുള്ളതെന്നും കുവൈത്ത് ആരോഗ്യമന്ത്രാലയം കൂട്ടിച്ചേർത്തു. എന്നാൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി രാജ്യത്ത് കൊറോണ ബാധിക്കുന്നവരിൽ ഭൂരിപക്ഷവും ഇന്ത്യക്കാരാണ്.

2-1586174368

Recommended Video

cmsvideo
കൊവിഡിന്റെ പുത്തന്‍ ലക്ഷണങ്ങള്‍ | Oneindia Malayalam

എന്നാൽ കുവൈത്തിൽ കൊറോണ സ്ഥിരീകരിച്ച 123 പേർ രോഗം ഭേദമായി ആശുപത്രി വിട്ടതായും ആരോഗ്യമന്ത്രി വ്യക്തമാക്കി. അതേ സമയം രാജ്യത്ത് വരും ദിവസങ്ങളിൽ രോഗവ്യാപനം വർധിക്കുമെന്നും മന്ത്രി മുന്നറിപ്പ് നൽകി. വിദേശികൾ കൂട്ടമായി താമസിക്കുന്ന പ്രദേശങ്ങളാണ് രോഗവ്യാപനത്തിന്റെ ഉറവിടങ്ങളാകുന്നുവെന്നും ആരോഗ്യമന്ത്രി ഡോ. ബാസിൽ അൽ സബാഹ് അറിയിച്ചു. നിലവിൽ കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി കുവൈത്തിൽ പലയിടങ്ങളിലും ലോക്ക് ഡൌൺ പ്രാലബ്യത്തിലുണ്ട്. എന്നാൽ രാജ്യത്ത് നിന്ന് വിമാന സർവീസ് ആരംഭിക്കുന്നതിന് കുവൈത്ത് ക്യാബിനറ്റ് അംഗീകാരം നൽകിയിട്ടുണ്ട്.

ഭയപ്പെടേണ്ടതില്ല; ഇന്ത്യയില്‍ സമൂഹവ്യാപനമെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി കേന്ദ്രവും ഡബ്ലൂഎച്ച്ഓയുംഭയപ്പെടേണ്ടതില്ല; ഇന്ത്യയില്‍ സമൂഹവ്യാപനമെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി കേന്ദ്രവും ഡബ്ലൂഎച്ച്ഓയും

 സാമൂഹിക വ്യാപനമുണ്ടായേക്കാം: ലോക്ക് ഡൌൺ നീട്ടി പഞ്ചാബ്, ഐസിഎംആർ പഠനം ആശങ്കപ്പെടുത്തുന്നു!! സാമൂഹിക വ്യാപനമുണ്ടായേക്കാം: ലോക്ക് ഡൌൺ നീട്ടി പഞ്ചാബ്, ഐസിഎംആർ പഠനം ആശങ്കപ്പെടുത്തുന്നു!!

ലോക്ക് ഡൗണ്‍ കഴിഞ്ഞാൽ തിരിച്ച് വരാൻ പ്രവാസികൾക്ക് ഡിജിറ്റൽ പാസ്സ്, പ്രതിരോധത്തിന് കേരളംലോക്ക് ഡൗണ്‍ കഴിഞ്ഞാൽ തിരിച്ച് വരാൻ പ്രവാസികൾക്ക് ഡിജിറ്റൽ പാസ്സ്, പ്രതിരോധത്തിന് കേരളം

ഇന്ത്യയിൽ 50 ശ്വാസകോശരോഗികളിൽ ഒരാൾക്ക് കൊറോണ: ഐസിഎംആർ പഠനം പറയുന്നതിങ്ങനെഇന്ത്യയിൽ 50 ശ്വാസകോശരോഗികളിൽ ഒരാൾക്ക് കൊറോണ: ഐസിഎംആർ പഠനം പറയുന്നതിങ്ങനെ

English summary
Coronavirus: 83 New cases in Kuwait including 51 Indians
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X