Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊറോണ: അമേരിക്കയിലും സ്പെയ്നിലും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു, ധനസഹായം പ്രഖ്യാപിച്ച് ട്രംപ്

വാഷിങ്ടണ്‍: കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുന്ന പശ്ചാത്തലത്തില്‍ അമേരിക്കയിലും സ്പെയിനിലും ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. അമേരിക്കന്‍ സമയം വെള്ളിയാഴ്ച വൈകീട്ട് മൂന്ന് മണിയോടെ വൈറ്റ് ഹൗസില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് അമേരിക്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതായി പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് അറിയിച്ചത്. രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ഫെഡറല്‍ ഫണ്ടില്‍ നിന്നും 5000 കോടി യുഎസ് ഡോളര്‍ (3.65 ലക്ഷം കോടി ഇന്ത്യന്‍ രൂപ) ധനസഹായവും അദ്ദേഹം പ്രഖ്യാപിച്ചു.

അടിയന്തര പ്രവര്‍ത്തന കേന്ദ്രങ്ങള്‍ ഉടന്‍ സജ്ജമാക്കാന്‍ എല്ലാ സംസ്ഥാനങ്ങളോടും പ്രസിഡന്‍റ് ആവശ്യപ്പെട്ടിട്ടുണ്ട്. രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടതോടെ ഫെഡറല്‍ എമര്‍ജന്‍സി മാനേജ്മെന്‍റ് ഏജന്‍സിക്ക് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി കൂടുതല്‍ തുക ചെലവഴിക്കാനും കൂടുതല്‍ സംഘങ്ങളെ നിയമിക്കാനും സാധിക്കും. വരുന്ന എട്ടാഴ്ചകള്‍ നിര്‍ണായകമാണെന്നും, നാം കൊറോണ വൈറസിനെ കുറിച്ച് പഠിക്കുകയും അതിനെ അതിജീവിക്കുകുയം ചെയ്യുമെന്നും ട്രംപ് വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

Recommended Video

cmsvideo
    The situation at Italy worsens as the day passes on | Oneindia Malayalam
    coronavirus

    അതേസമയം, വൈറസ് ബാധയെ ട്രംപ് തുടക്കത്തില്‍ ഗൗരവമായി കണ്ടില്ലെന്ന വിമര്‍ശനം ശക്തമാണ്. കൊറോണയെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന ആവശ്യം നേരത്തെ തന്നെ അമേരിക്കയില്‍ ശക്തവുമായിരുന്നു. ട്രംപുമായി കൂടിക്കാഴ്ച നടത്തിയ ബ്രസീലിയന്‍ പ്രസിഡന്റ് ജെയിര്‍ ബോല്‍സൊനാരോയുടെ പ്രസ് സെക്രട്ടറിക്ക് നേരത്തെ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. കൊറോണയെ ഗൗരവത്തോടെ കാണുന്നില്ലെന്നായിരുന്ന ട്രംപ് അന്ന് പറഞ്ഞത്.

    അമേരിക്കയില്‍ 1600 ലേറെ പേര്‍ക്കാണ് കൊവിഡ് 19-സ്ഥിരീകരിച്ചിട്ടുള്ളത്. രോഗം ബാധിച്ച നാല്‍പ്പതോളം പേര്‍ മരിക്കുകയും ചെയ്തു. വൈറസ് ബാധ പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ യൂറോപ്പില്‍ നിന്നുള്ള എല്ലാ യത്രകള്‍ക്കും അമേരിക്ക കഴിഞ്ഞ ദിവസം മുതല്‍ 30 ദിവസത്തെ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. അമേരിക്കയില്‍ കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം വലിയ തോതില്‍ വര്‍ധിച്ച പശ്ചാത്തലത്തിലായിരുന്നു പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് പ്രത്യേക നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചത്. വെസ്റ്റ് നൈല്‍ വൈറസ് പ്രതിരോധ നടപടികളുടെ ഭാഗമായി പ്രസിഡന്‍റ് ബില്‍ ക്ലിന്‍റണ്‍ 2000 ല്‍ അമേരിക്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.

    കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം നൂറ് കഴിഞ്ഞതിന് പിന്നാലെ സ്പെയിനിലും ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. ശനിയാഴ്ച മുതല്‍ രാജ്യത്ത് അടിയന്തരാവസ്ഥ നിലവില്‍ വരുമെന്ന് പ്രധാനമന്ത്രി പെഡ്രോ സാഞ്ചെസ് അറിയിച്ചു. വൈറസ് ബാധ മൂലം 120 പേരാണ് സ്പെയ്നില്‍ വെള്ളിയാഴ്ച വരെ മരിച്ചത്. കൂടുതല്‍ പരിശോധന ഫലങ്ങള്‍ വരുന്നതോടെ അടുത്തയഴ്ച ആകുമ്പോഴേക്കും വൈറസ് ബാധിതരുടെ എണ്ണം പതിനായിരം കടന്നേക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+