കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊറോണ: അമേരിക്കയിലും സ്പെയ്നിലും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു, ധനസഹായം പ്രഖ്യാപിച്ച് ട്രംപ്

Google Oneindia Malayalam News

വാഷിങ്ടണ്‍: കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുന്ന പശ്ചാത്തലത്തില്‍ അമേരിക്കയിലും സ്പെയിനിലും ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. അമേരിക്കന്‍ സമയം വെള്ളിയാഴ്ച വൈകീട്ട് മൂന്ന് മണിയോടെ വൈറ്റ് ഹൗസില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് അമേരിക്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതായി പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് അറിയിച്ചത്. രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ഫെഡറല്‍ ഫണ്ടില്‍ നിന്നും 5000 കോടി യുഎസ് ഡോളര്‍ (3.65 ലക്ഷം കോടി ഇന്ത്യന്‍ രൂപ) ധനസഹായവും അദ്ദേഹം പ്രഖ്യാപിച്ചു.

പക്ഷിപ്പനി: കോഴിക്കോടിന് പിന്നാലെ മലപ്പുറം പരപ്പനങ്ങാടിയിലും പക്ഷികളെ കൊന്നൊടുക്കുന്നുപക്ഷിപ്പനി: കോഴിക്കോടിന് പിന്നാലെ മലപ്പുറം പരപ്പനങ്ങാടിയിലും പക്ഷികളെ കൊന്നൊടുക്കുന്നു

Recommended Video

cmsvideo
The situation at Italy worsens as the day passes on | Oneindia Malayalam

അടിയന്തര പ്രവര്‍ത്തന കേന്ദ്രങ്ങള്‍ ഉടന്‍ സജ്ജമാക്കാന്‍ എല്ലാ സംസ്ഥാനങ്ങളോടും പ്രസിഡന്‍റ് ആവശ്യപ്പെട്ടിട്ടുണ്ട്. രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടതോടെ ഫെഡറല്‍ എമര്‍ജന്‍സി മാനേജ്മെന്‍റ് ഏജന്‍സിക്ക് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി കൂടുതല്‍ തുക ചെലവഴിക്കാനും കൂടുതല്‍ സംഘങ്ങളെ നിയമിക്കാനും സാധിക്കും. വരുന്ന എട്ടാഴ്ചകള്‍ നിര്‍ണായകമാണെന്നും, നാം കൊറോണ വൈറസിനെ കുറിച്ച് പഠിക്കുകയും അതിനെ അതിജീവിക്കുകുയം ചെയ്യുമെന്നും ട്രംപ് വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

coronavirus

അതേസമയം, വൈറസ് ബാധയെ ട്രംപ് തുടക്കത്തില്‍ ഗൗരവമായി കണ്ടില്ലെന്ന വിമര്‍ശനം ശക്തമാണ്. കൊറോണയെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന ആവശ്യം നേരത്തെ തന്നെ അമേരിക്കയില്‍ ശക്തവുമായിരുന്നു. ട്രംപുമായി കൂടിക്കാഴ്ച നടത്തിയ ബ്രസീലിയന്‍ പ്രസിഡന്റ് ജെയിര്‍ ബോല്‍സൊനാരോയുടെ പ്രസ് സെക്രട്ടറിക്ക് നേരത്തെ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. കൊറോണയെ ഗൗരവത്തോടെ കാണുന്നില്ലെന്നായിരുന്ന ട്രംപ് അന്ന് പറഞ്ഞത്.

അമേരിക്കയില്‍ 1600 ലേറെ പേര്‍ക്കാണ് കൊവിഡ് 19-സ്ഥിരീകരിച്ചിട്ടുള്ളത്. രോഗം ബാധിച്ച നാല്‍പ്പതോളം പേര്‍ മരിക്കുകയും ചെയ്തു. വൈറസ് ബാധ പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ യൂറോപ്പില്‍ നിന്നുള്ള എല്ലാ യത്രകള്‍ക്കും അമേരിക്ക കഴിഞ്ഞ ദിവസം മുതല്‍ 30 ദിവസത്തെ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. അമേരിക്കയില്‍ കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം വലിയ തോതില്‍ വര്‍ധിച്ച പശ്ചാത്തലത്തിലായിരുന്നു പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് പ്രത്യേക നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചത്. വെസ്റ്റ് നൈല്‍ വൈറസ് പ്രതിരോധ നടപടികളുടെ ഭാഗമായി പ്രസിഡന്‍റ് ബില്‍ ക്ലിന്‍റണ്‍ 2000 ല്‍ അമേരിക്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.

2020ല്‍ ഒരു ദുരന്തം സംഭവിക്കുമെന്ന് പ്രവചിച്ചിരുന്നു... കൊറോണയില്‍ അമൃതാനന്ദമയിയുടെ സന്ദേശം ഇങ്ങനെ2020ല്‍ ഒരു ദുരന്തം സംഭവിക്കുമെന്ന് പ്രവചിച്ചിരുന്നു... കൊറോണയില്‍ അമൃതാനന്ദമയിയുടെ സന്ദേശം ഇങ്ങനെ

കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം നൂറ് കഴിഞ്ഞതിന് പിന്നാലെ സ്പെയിനിലും ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. ശനിയാഴ്ച മുതല്‍ രാജ്യത്ത് അടിയന്തരാവസ്ഥ നിലവില്‍ വരുമെന്ന് പ്രധാനമന്ത്രി പെഡ്രോ സാഞ്ചെസ് അറിയിച്ചു. വൈറസ് ബാധ മൂലം 120 പേരാണ് സ്പെയ്നില്‍ വെള്ളിയാഴ്ച വരെ മരിച്ചത്. കൂടുതല്‍ പരിശോധന ഫലങ്ങള്‍ വരുന്നതോടെ അടുത്തയഴ്ച ആകുമ്പോഴേക്കും വൈറസ് ബാധിതരുടെ എണ്ണം പതിനായിരം കടന്നേക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

5 സംസ്ഥാനങ്ങള്‍ നോട്ടമിട്ട് ബിജെപി...നാലിടത്ത് കോണ്‍ഗ്രസ് സഖ്യം പൊളിയും, ഒരിടത്ത് മമത!!5 സംസ്ഥാനങ്ങള്‍ നോട്ടമിട്ട് ബിജെപി...നാലിടത്ത് കോണ്‍ഗ്രസ് സഖ്യം പൊളിയും, ഒരിടത്ത് മമത!!

English summary
Coronavirus: america and spain declare national emergency
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X