കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

5 മണിവരെ ഭരണം, 7 മണിയ്ക്ക് ഐസിയുവില്‍... ശ്വാസം കിട്ടാതെ ബോറിസ് ജോണ്‍സണ്‍, കൊവിഡിന്റെ ഭീകരത

Google Oneindia Malayalam News

ലണ്ടന്‍: കൊറോണ വൈറസിനെ തുടക്കത്തില്‍ ഗൗരവത്തില്‍ എടുക്കാതിരുന്ന രാജ്യമായിരുന്നു ബ്രിട്ടന്‍. ഇതൊരു പനിയായി വന്ന് കടന്നുപോകും എന്നായിരുന്നു ധാരണ. എന്നാലിപ്പോള്‍ കാര്യങ്ങളെല്ലാം കൈവിട്ടുപോയിരിക്കുകയാണ്. പ്രധാനമന്ത്രി ബോറിസ് ജോണ്‍സണും ഒടുക്കം കൊവിഡ് ബാധിതനായി.

ബോറിസ് ജോണ്‍സണ്‍ തന്നെയാണ് ഇപ്പോള്‍ കൊവിഡ് 19 ഭീകരതയുടെ ഏറ്റവും വലിയ സാക്ഷ്യം. കൊവിഡ് ബാധിതന്‍ എന്ന് പരിശോധനയില്‍ തെളിഞ്ഞതോടെ ഐസൊലേഷനില്‍ ആയിരുന്നു ബോറിസ് ജോണ്‍സണ്‍.

എന്നാല്‍ വളരെ പെട്ടെന്നാണ് കാര്യങ്ങള്‍ മാറിമറിഞ്ഞത്. മണിക്കൂറുകള്‍ കൊണ്ടാണ് ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ സ്ഥിതി വഷളായത്. ആ സംഭവങ്ങള്‍ ഇങ്ങനെ...

ചുറുചുറുക്കോടെ

ചുറുചുറുക്കോടെ

കൊവിഡ്-19 സ്ഥിരീകരിച്ചതിന് ശേഷം ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ സെല്‍ഫ് ക്വാറന്റൈനില്‍ പ്രവേശിക്കുകയായിരുന്നു. ആ സമയമെല്ലാം അദ്ദേഹം ഭരണ നിര്‍വ്വഹണത്തില്‍ ഒരു വീഴ്ചയും വരുത്തിയില്ല. ഉത്തരവാദിത്തങ്ങള്‍ ആര്‍ക്കും വിട്ടുകൊടുക്കുകയും ചെയ്തില്ല.

ഒറ്റ വീഡിയോ കോള്‍

ഒറ്റ വീഡിയോ കോള്‍

സെല്‍ഫ് ക്വാറന്റൈനില്‍ ആയിരുന്ന ബോറിസ് എങ്ങനെ ആശുപത്രിയില്‍ എത്തി എന്നല്ലേ. ഡോക്ടറുമായുള്ള ഒരു വീഡിയോ കോള്‍ ആണ് അതിന് വഴിവച്ചത്. വീഡിയോ കോളില്‍ കണ്ട മാത്രയില്‍ ഡോക്ടര്‍ ബോറിസിനോട് ആശുപത്രിയില്‍ പ്രവേശിക്കാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.

രണ്ട് മണിക്കൂറില്‍ മാറിമറിഞ്ഞു

രണ്ട് മണിക്കൂറില്‍ മാറിമറിഞ്ഞു

കഴിഞ്ഞ ദിവസം വൈകുന്നേരം അഞ്ച് മണി വരെ ബോറിസ് ജോണ്‍സണ് കാര്യമായ കുഴപ്പം ഒന്നും ഉണ്ടായിരുന്നില്ല. എന്നാല്‍ ഏഴ് മണിയായപ്പോഴേക്കും കാര്യങ്ങള്‍ കൈവിട്ടുപോയി. ലണ്ടനിലെ സെന്റ് തോമസ് ഹോസ്പിറ്റലിലെ ഐസിയുവിലേക്കാണ് ബോറിസ് ജോണ്‍സണെ മാറ്റിയത്. ഭരണ ചുമതല വിദേശകാര്യ സെക്രട്ടറിയയായ ഡൊമിനിക് റാബിന് നല്‍കുകയും ചെയ്തു.

വെന്റിലേറ്ററില്‍ അല്ല

വെന്റിലേറ്ററില്‍ അല്ല

ബോറിസ് ജോണ്‍സണ്‍ വെന്റിലേറ്ററില്‍ ആണെന്ന രീതിയില്‍ ആയിരുന്നു ആദ്യം വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നത്. എന്നാല്‍ പിന്നീട് അത ശരിയല്ലെന്ന് സ്ഥിരീകരണം വേണം. ശ്വാസം എടുക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെട്ട ബോറിസിന് ഓക്‌സിജന്‍ നല്‍കുക മാത്രമാണ് ചെയ്തിട്ടുള്ളത് എന്നാണ് വിശദീകരണം.

കൊറോണയുടെ ഭീകരത

കൊറോണയുടെ ഭീകരത

ഇപ്പോള്‍ ലോകമെങ്ങും ചര്‍ച്ചയാകുന്നത് കൊവിഡ്-19 ന്റെ ഈ ഭയാനകമായ അവസ്ഥ തന്നെയാണ്. വെറും 2 ണിക്കൂറുകൊണ്ടാണ് ബോറിസിന്റെ ആരോഗ്യ സ്ഥിതി തകിടം മറിഞ്ഞത്. ലോകത്തിലെ ഏറ്റവും മികച്ച ആരോഗ്യ സംവിധാനങ്ങളുള്ള ഒരു രാജ്യത്തിന്റെ പ്രധാനമന്ത്രിയുടെ ആരോഗ്യ സ്ഥിതി ഇപ്പോഴും ആശങ്കാജനകമാണെന്നത് തന്നെയാണ് കൊവിഡിന്റെ ഭീകരതയുടെ തെളിവ്.

പ്രായാധിക്യമില്ല

പ്രായാധിക്യമില്ല

രാഷ്ട്ര നേതാക്കളുടെ ശരാശരി പ്രായം കണക്കാക്കുമ്പോള്‍ അക്കൂട്ടത്തിലെ ചെറുപ്പക്കാരന്‍ ആണ് ബോറിസ് ജോണ്‍സണ്‍. 55 വയസ്സ് മാത്രമാണ് പ്രായം. കൊവിഡ് രൂക്ഷമാക്കാന്‍ മാത്രം മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ എന്തെങ്കിലും ബോറിസിന് ഉണ്ടോ എന്ന് അറിയില്ല. എങ്കിലും അദ്ദേഹത്തെ പോലും ഈ രോഗം തളര്‍ത്തിക്കളഞ്ഞു എന്നോര്‍ക്കണം.

English summary
Coronavirus: Boris Johnson's condition became worse in just two hours
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X