കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബോറിസ് ജോണ്‍സനെ ആശുപത്രിയിലേക്ക് മാറ്റി.... ജാഗ്രതാ നടപടി, ആശ്വാസ വാക്കുകളുമായി ട്രംപ്!!

Google Oneindia Malayalam News

ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സനെ ആശുപത്രിയിലേക്ക് മാറ്റി. പത്ത് ദിവസം അദ്ദേഹം വീട്ടില്‍ സെല്‍ഫ് ഐസൊലേഷനിലായിരുന്നു. എന്നാല്‍ പരിശോധന വീണ്ടും നടത്തിയപ്പോഴും പോസിറ്റീവായതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയിലേക്ക് കൊണ്ടുവന്നത്. അതേസമയം രാജ്യത്ത് വലിയ ആശങ്കകളാണ് ഇതേ തുടര്‍ന്ന് ഉണ്ടായിരിക്കുന്നത്. എന്നാല്‍ ജാഗ്രതാ നടപടിയുടെ ഭാഗമായിട്ടാണ് ജോണ്‍സനെ ആശുപത്രിയിലേക്ക് കൊണ്ടുവന്നതെന്നും, ഗുരുതര സാഹചര്യമില്ലെന്നും അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു. ഡോക്ടര്‍മാരും അദ്ദേഹത്തിനോട് പരിശോധനകള്‍ക്ക് ഹാജരാവാന്‍ നിര്‍ദേശിച്ചിരുന്നു. ആശുപത്രിയിലേക്ക് മാറുന്നതാണ് നല്ലതെന്നും ഇവര്‍ ഉപദേശിച്ചിരുന്നു.

1

മാര്‍ച്ച് 27നാണ് ബോറിസ് ജോണ്‍സന് കൊറോണ സ്ഥിരീകരിച്ചത്. ലോക നേതാക്കളില്‍ കൊറോണ ബാധിക്കുന്ന ആദ്യത്തെ പ്രമുഖനായിരുന്നു ജോണ്‍സന്‍. ഡൗണിംഗ് സ്ട്രീറ്റിലെ ഫ്‌ളാറ്റില്‍ ഇതോടെ അദ്ദേഹം ഐസൊലേഷനില്‍ കഴിയാന്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ അദ്ദേഹത്തിന് കടുത്ത പനിയുണ്ടായിരുന്നു. ഇത് മാറാത്ത സാഹചര്യം വന്നതിനാലാണ് ആശുപത്രിയിലേക്ക് മാറാന്‍ തീരുമാനിച്ചത്. രോഗം സ്ഥിരീകരിച്ചെങ്കിലും അദ്ദേഹം ഭരണകാര്യങ്ങള്‍ നോക്കിയിരുന്നു. രോഗത്തിനോടുള്ള ബ്രിട്ടന്റെ പ്രതികരണങ്ങള്‍ എങ്ങനെയാണെന്ന് അദ്ദേഹം നിത്യവും വിലയിരുത്തിയിരുന്നു. നേരത്തെ താന്‍ സുഖം പ്രാപിച്ച് വരുന്നതായും, എന്നാല്‍ ചെറിയ പനിയുണ്ടെന്നും ജോണ്‍സന്‍ പറഞ്ഞിരുന്നു.

അദ്ദേഹം രോഗം ഭേദമായി തിരിച്ചെത്തുമെന്ന് എനിക്ക് ഉറപ്പുണ്ടെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. അദ്ദേഹം എന്റെ സുഹൃത്താണ്. നല്ലൊരു മാന്യനുമാണ്. നല്ലൊരു നേതാവുമാണ് അദ്ദേഹം. ഇന്ന് അദ്ദേഹം ആശുപത്രിയില്‍ അഡ്മിറ്റായിരിക്കുകയാണ്. എന്നാല്‍ അദ്ദേഹത്തിന്റെ രോഗം ഭേദമാകുമെന്ന് എനിക്ക് പ്രതീക്ഷയുണ്ട്. അക്കാര്യം എനിക്ക് ഉറപ്പാണെന്നും ട്രംപ് പറഞ്ഞു. ശക്തനായ വ്യക്തിയാണ് ജോണ്‍സന്‍, കരുത്തേറിയ വ്യക്തിത്വം അദ്ദേഹത്തിനുണ്ടെന്നും ട്രംപ് പറഞ്ഞു. എലിസബത്ത് രാജ്ഞിയും ജോണ്‍സന്റെ ആരോഗ്യ നിലയില്‍ ആശങ്ക രേഖപ്പെടുത്തി. കൂട്ടായ പ്രവര്‍ത്തനത്തിലൂടെ ഈ മഹാമാരി നമ്മള്‍ പരാജയപ്പെടുത്തേണ്ടതാണെന്നും എലിസബത്ത് രാജ്ഞി പറഞ്ഞു.

അതേസമയം ആരോഗ്യ സെക്രട്ടറി മാറ്റ് ഹാന്‍കോക്കിന് നേരത്തെ കൊറോണ സ്ഥിരീകരിച്ചിരുന്നു. അദ്ദേഹം ജോലിയില്‍ തിരികെ പ്രവേശിച്ചിട്ടുണ്ട്. നേരത്തെ വീട്ടില്‍ ഐസൊലേഷനിലായിരുന്നു ഹാന്‍കോക്ക്. ചീഫ് മെഡിക്കല്‍ ഓഫീസര്‍ ക്രിസ് വിറ്റിയും രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിട്ടുണ്ട്. ജോണ്‍സന്റെ അടുത്ത ഉപദേശകനായ ഡൊമിനിക് കമ്മിന്‍സ് സെല്‍ഫ് ഐസൊലേഷനിലാണ്. വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബ് ബ്രിട്ടന്റെ ഭരണകാര്യ ചുമതല താല്‍ക്കാലികമായി ഏറ്റെടുക്കും. സര്‍ക്കാര്‍ നിയന്ത്രിക്കുന്നത് ജോണ്‍സന്‍ തന്നെയാണ്. മന്ത്രിമാരും ഉദ്യോഗസ്ഥരുമായി ഇപ്പോഴും ബന്ധപ്പെടുന്നുണ്ട് അദ്ദേഹം. നേരത്തെ ഹാന്‍കോക്കും ജോണ്‍സന്റെ സാഹചര്യം ഗുരുതരമല്ലെന്ന് പറഞ്ഞിരുന്നു. അതേസമയം ജനങ്ങള്‍ വളരെയധിയിരിക്കണമെന്നും ഹാന്‍കോക്ക് നിര്‍ദേശിച്ചിട്ടുണ്ട്.

English summary
british pm boris johnson hospitalised
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X