കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമേരിക്കയിൽ മാത്രം 22 ലക്ഷം പേർ മരിക്കും! ഇംഗ്ലണ്ടിൽ 5 ലക്ഷം പേർ... കൊറോണയിൽ ഞെട്ടിക്കുന്ന പഠനം

  • By Desk
Google Oneindia Malayalam News

ലണ്ടന്‍: കൊറോണവൈറസ്‌ വ്യാപനത്തെ ആദ്യ ഘട്ടത്തില്‍ വളരെ ലളിതമായി എടുത്ത രാജ്യമായിരുന്നു അമേരിക്ക. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പല പരാമര്‍ശങ്ങളും വലിയ വിവാദമാവുകയും ചെയ്തു.

Recommended Video

cmsvideo
അമേരിക്കയിൽ മാത്രം 12 ലക്ഷം പേർ മരിക്കും | Oneindia Malayalam

എന്നാല്‍ ഇപ്പോള്‍ പുറത്ത് വരുന്ന വിവരങ്ങള്‍ അമേരിക്കയേയും യൂറേപ്യന്‍ രാജ്യങ്ങളേയും വലിയതോതില്‍ ഭയപ്പെടുത്തുന്നതാണ്. അമേരിക്കയില്‍ മാത്രം 22 ലക്ഷം പേര്‍ കൊറോണ വൈറസ് ബാധയില്‍ മരിച്ചേക്കാം എന്നാണ് പുതിയ പഠന റിപ്പോര്‍ട്ട്.

മലമ്പനി, ആന്റി വൈറല്‍ ഔഷധങ്ങളില്‍ കൊറോണയെ തുരത്തി ജയ്പൂര്‍; വര്‍ക്കലയില്‍ 'ആന്റി കൊറോണ വൈറസ് ജ്യൂസ്'മലമ്പനി, ആന്റി വൈറല്‍ ഔഷധങ്ങളില്‍ കൊറോണയെ തുരത്തി ജയ്പൂര്‍; വര്‍ക്കലയില്‍ 'ആന്റി കൊറോണ വൈറസ് ജ്യൂസ്'

ഇംഗ്ലണ്ടില്‍ മരണ സംഖ്യ അഞ്ച് ലക്ഷം കടന്നേക്കാം എന്നും പഠന റിപ്പോര്‍ട്ടിലുണ്ട്. ലണ്ടന്‍ ഇംപീരിയല്‍ കോളേജിലെ മാത്തമാറ്റിക്കല്‍ ബയോളജി പ്രൊഫസര്‍ ആയ നീല്‍ ഫെര്‍ഗൂസന്റെ നേതൃത്വത്തിലുള്ള പഠനമാണ് ഇത്തരത്തില്‍ ഞെട്ടിപ്പിക്കുന്ന ഒരു സാധ്യത മുന്നോട്ട് വയ്ക്കുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ...

നടപടികള്‍ കൈക്കൊണ്ടില്ലെങ്കില്‍

നടപടികള്‍ കൈക്കൊണ്ടില്ലെങ്കില്‍

കൊറോണ വൈറസ് വ്യാപനം തടയാന്‍ അടിയന്തര നടപടികള്‍ കൈക്കൊള്ളണം എന്നാണ് പഠന റിപ്പോര്‍ട്ട് മുന്നോട്ട് വയ്ക്കുന്ന നിര്‍ദ്ദേശം. പ്രശ്‌നം ലഘൂകരിക്കാനുള്ള നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ അമേരിക്കയില്‍ മരണം 22 ലക്ഷവും ബ്രിട്ടനില്‍ അഞ്ച് ലക്ഷവും കടന്നേക്കും എന്നാണ് പഠനം പ്രവചിക്കുന്നത്.

ഇറ്റലിയിലെ രോഗവ്യാപനത്തെ മുന്‍നിര്‍ത്തിയാണ് ഇവരുടെ പഠനം.

1918 ലെ സംഭവം

1918 ലെ സംഭവം

1918 ല്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ പടര്‍ന്നുപിടിച്ച മാരകമായ പനിയുമായാണ് ഇപ്പോഴത്തെ കൊറോണ വൈറസ് വ്യാപനത്തെ ഇവര്‍ താരതമ്യം ചെയ്യുന്നത്. ഒന്നാം ലോക മഹായുദ്ധത്തില്‍ മരിച്ചവരുടെ എണ്ണത്തേക്കാള്‍ കൂടുതല്‍ ആയിരുന്നു 'സ്പാനിഷ് ഫ്‌ലൂ' എന്നറിയപ്പെടുന്ന ഈ പകര്‍ച്ച പനി ബാധിച്ച് മരിച്ചവരുടെ എണ്ണം എന്നത് ഞെട്ടിപ്പിക്കുന്നതാണ്.

ഇംഗ്ലണ്ടിൽ കടുത്ത നടപടികള്‍

ഇംഗ്ലണ്ടിൽ കടുത്ത നടപടികള്‍

വൈറസ് വ്യാപനം രൂക്ഷമായതോടെ കടുത്ത നടപടികള്‍ ആണ് ഇംഗ്ലണ്ട് സ്വീകരിച്ചിരിക്കുന്നത്. രാജ്യത്തെ സാമൂഹിക ജീവിതം തന്നെ സര്‍ക്കാര്‍ ഇപ്പോള്‍ റദ്ദാക്കിയിരിക്കുകയാണ്. 70 വയസ്സിന് മുകളില്‍ പ്രായമുള്ള, ആരോഗ്യ പ്രശ്‌നമുള്ളവരെ എല്ലാം ഐസൊലേറ്റ് ചെയ്യാന്‍ ആണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. ലോകത്തിലെ അഞ്ചാമത്തെ സാമ്പത്തിക ശക്തിയായ ബ്രിട്ടന്‍ സാമ്പത്തിക മേഖലയിലും കടുത്ത പ്രതിസന്ധിയിലേക്കാണ് പോകുന്നത്.

ആദ്യപദ്ധതി പാളി... അല്ലെങ്കില്‍

ആദ്യപദ്ധതി പാളി... അല്ലെങ്കില്‍

രോഗബാധ സംശയിക്കുന്നവരെ മാത്രം ഐസൊലേറ്റ് ചെയ്യുക എന്നതായിരുന്നു ബ്രിട്ടന്റെ ആദ്യ ഘട്ടത്തിലെ നിയന്ത്രണ പരിപാടി. എന്നാല്‍ സാമൂഹിക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ബ്രിട്ടന്‍ ആ സമയത്ത് മടിക്കുകയും ചെയ്തിരുന്നു. ഇത് തുടര്‍ന്നിരുന്നെങ്കില്‍ രണ്ടര ലക്ഷം പേരെങ്കിലും മരണത്തിന് കീഴടങ്ങിയേനെ എന്നാണ് ഫെര്‍ഗൂസന്റെ നേതൃത്വത്തിലുള്ള പഠനത്തിലെ വിലയിരുത്തല്‍.

ബ്രിട്ടന്‍ കേട്ടു

ബ്രിട്ടന്‍ കേട്ടു

എന്തായാലും ഈ പഠന റിപ്പോര്‍ട്ടിനെ ബ്രിട്ടീഷ് ഗവണ്‍മെന്റ് വളരെ ഗൗരവത്തോടെ തന്നെയാണ് എടുത്തിരിക്കുന്നത് എന്നത് ഏറ്റവും ഒടുവില്‍ സ്വീകരിച്ച നടപടികളിലൂടെ വ്യക്തമാണ്. വിദഗ്ധരുടെ ഉപദേശം സ്വീകരിച്ച് ശാസ്ത്രീയമായ രീതിയില്‍ മുന്നോട്ട് പോകും എന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കുന്നത്.

അമേരിക്കയില്‍ നിയന്ത്രണാതീതം

അമേരിക്കയില്‍ നിയന്ത്രണാതീതം

അമേരിക്കയില്‍ വെസ്റ്റ് വിര്‍ജീനിയയില്‍ ആണ് ഏറ്റവും ഒടുവില്‍ കൊറോണ വൈറസ് കേസ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ യുണൈറ്റഡ് സ്‌റ്റേസ്റ്റ്‌സിലെ ഏല്ലാ സ്‌റ്റേറ്റുകളിലും രോഗബാധ എത്തിക്കഴിഞ്ഞു. ഇതുവരെ അമേരിക്കയില്‍ കൊറോണ വൈറസ് ബാധയില്‍ മരിച്ചവരുടെ എണ്ണം 103 ആയി. ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചത് വാഷിങ്ടണിലാണ്. 54 പേരാണ് വാഷിങ്ടണില്‍ മാത്രം മരിച്ചത്.

കൊറോണ ഇറാനിലെ ലക്ഷക്കണക്കിനാളുകളുടെ ജീവനെടുക്കാം! നടുക്കുന്ന മുന്നറിയിപ്പ് പുറത്ത്!കൊറോണ ഇറാനിലെ ലക്ഷക്കണക്കിനാളുകളുടെ ജീവനെടുക്കാം! നടുക്കുന്ന മുന്നറിയിപ്പ് പുറത്ത്!

ഇതാവണമെടാ പോലീസ്, സോഷ്യൽ മീഡിയയിൽ വൈറലായി കേരള പോലീസിന്റെ കൊറോണ നൃത്തം!ഇതാവണമെടാ പോലീസ്, സോഷ്യൽ മീഡിയയിൽ വൈറലായി കേരള പോലീസിന്റെ കൊറോണ നൃത്തം!

English summary
Coronavirus: British Study predicts 22 Lakh Death in US and 5 Lakh Death in UK
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X